Monday, August 17, 2015

പേരക്കയുടെ ഗുണങ്ങൾ അറിയണ്ടേ

സിഡിയം ജനുസിൽപ്പെട്ട സസ്യങ്ങളെയാണ് പേര എന്ന് പറയുന്നത്. ഭക്ഷ്യയോഗ്യമായ ഇതിന്റെ ഫലം പേരക്ക, കൊയ്യാക്ക എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഇതിൽ 100-ഓളം ഉഷ്ണമേഖലാ കുറ്റിച്ചെടികളും മരങ്ങളും ഉൾപ്പെടുന്നു. മെക്സിക്കോ, മധ്യ അമേരിക്ക, തെക്കേ അമേരിക്ക, കരീബിയന്റെ ഭാഗങ്ങൾ, വടക്കേ അമേരിക്കയുടെ ഭാഗങ്ങൾ എന്നീ സ്ഥലങ്ങളാണ് പേരയുടെ സ്വദേശം. ഇന്ന് ഉഷണമേഖലയിൽ മിക്കയിടങ്ങളിലും ഉപോഷ്ണമേഖലയിൽ ചിലയിടങ്ങളിലും പേര കൃഷി ചെയ്യപ്പെടുന്നു. നമ്മുടെ നാട്ടിൽ ഇഷ്ടം പോലെ കണ്ടുവരുന്ന ഒരു ഫലമാണ് പേരക്ക. എന്നാൽ മിക്കവർക്കും ഈ ഫലത്തിനോട് താൽപര്യമില്ല.എന്നാൽ ഓറഞ്ചിനേക്കാള്‍ അഞ്ചിരട്ടി വിറ്റാമിന്‍ സി പേരയ്ക്കയില്‍ കൂടുതലുണ്ട് എന്ന കാര്യം ഇവരിൽ മിക്കവർക്കും അറിയില്ല.പേരക്കയില്‍ ധാരാളമുള്ള ലൈക്കോപ്പിന്‍ എന്ന കരോട്ടിനോയിഡ് ക്യാന്‍സറിനെ തടയാന്‍ ശേഷിയുള്ളതാണത്രെ.പേരക്കയില്‍ ഉയര്‍ന്ന അളവിലുള്ള പൊട്ടാസ്യവും ഫൈബറും ഹൃദയത്തെയും സംരക്ഷിക്കുന്നു.ഇത് കൂടാതെ പ്രമേഹത്തെ ഒരു പരിധിവരെ തടയാനും പേരക്കക്കു കഴിയുമെന്ന് പഠനങ്ങള്‍ പറയുന്നു .കാല്‍സ്യവും നാരുകളും ധാരാളമുള്ള പേരയ്ക്ക ചര്‍മത്തില്‍ ചുളിവ് വീഴാതിരിക്കാന്‍ സഹായിക്കും. മോണയുടെ ശക്തി വര്‍ദ്ധിപ്പിക്കുന്ന പേരയ്ക്ക വയറിളക്കവും മറ്റുമുള്ളപ്പോള്‍ കഴിക്കുന്നത്‌ നല്ലതാണ്.ഇതു ബാക്ടീരിയക്കെത്തിരെ പ്രവര്‍ത്തിക്കും.അതെ സമയം അധികം പഴുത്താല്‍ ഇവയിലെ വിറ്റാമിന്‍ സി കുറയും.അത് കൊണ്ട് ഇളം പഴുത്ത പേരക്ക കഴിക്കുന്നതായിരിക്കും കൂടുതൽ അഭികാമ്യം.


No comments:

Post a Comment