Monday, August 17, 2015

സൗന്ദര്യ സംരക്ഷണത്തിന് കറ്റാര്‍വാഴ

Aloe barbadensis എന്നറിയപ്പെടുന്ന കറ്റാര്‍വാഴയുടെ ജന്‍മദേശം വെസ്റ്റ്‌ഇന്‍ഡീസാണ്‌. ഇലയുടെ അരികുഭാഗത്തു മുള്ളുകളുണ്ട്‌. ഒരു വര്‍ഷം കൊണ്ടു 10 കി. ഗ്രാം തൂക്കത്തില്‍ വളരും. വരണ്ട കാലാവസ്ഥയിലാണ്‌ ഇവ നന്നായി വളരുന്നത്‌. വളരെ തടിച്ച ഇലകളില്‍ കൊഴുപ്പോടുകൂടിയ ജ്യൂസ്‌ ധാരാളമുണ്ട്‌. കടല്‍ത്തീരസംരക്ഷണത്തിനും കടല്‍വെള്ളത്തിണ്റ്റെ ഉപ്പുരസം കുറയ്ക്കാനും ഇവയ്ക്കു പ്രത്യേക കഴിവുണ്ട്‌. അലങ്കാര സസ്യമായും നട്ടു വളര്‍ത്താം. കറ്റാര്‍വാഴയുടെ ചുവട്ടില്‍ നിന്നുള്ള ചിനപ്പുകളാണ്‌ നടീല്‍വസ്തു. ചെടിച്ചട്ടിയിലോ ചാക്കിലോ മണല്‍, മണ്ണ്‌, ഉണങ്ങിയ ചാണകപ്പൊടി ഇവ തുല്യ അളവില്‍ ചേര്‍ത്തിളക്കി നിറയ്ക്കണം.
ത്വക്ക് രോഗങ്ങള്‍, കര്‍ണനേത്ര രോഗങ്ങള്‍, മുടിവളര്‍ച്ചാക്കുറവ്‌, വൃക്കരോഗങ്ങള്‍, കരള്‍രോഗങ്ങള്‍, ദഹനപ്രശ്നങ്ങള്‍ തുടങ്ങി ഒട്ടേറെ അസുഖങ്ങളുടെ ചികിത്സയ്ക്ക്‌ കറ്റാര്‍വാഴ ഉപയോഗിക്കുന്നു. വാതം, പിത്തം, പൊള്ളല്‍, രക്തശുദ്ധി, ചതവ്‌ എന്നീ രോഗാവസ്ഥകളിലും ഫലപ്രദമാണ്‌. കാന്‍സര്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകളിലും ശരീരസൌന്ദര്യവസ്തുക്കളിലും കറ്റാര്‍വാഴയുടെ നീര്‌ ഉപയോഗിക്കുന്നു.ചില ഹോമിയോ ഔഷധങ്ങളിലും കറ്റാര്‍വാഴയുടെ നീര്‌ ഉപയോഗിക്കുന്നുണ്ട്‌.
സൗന്ദര്യ സംരക്ഷണത്തിന് കറ്റാര്‍വാഴ

1, കറ്റാര്‍ വാഴയുടെ ജെല്ല്‌ മുഖത്ത്‌ പുരട്ടി 10 മിനിറ്റ്‌ മസാജ്‌ ചെയ്‌താല്‍ മുഖക്കുരു, കരിവാളിപ്പ്‌ എന്നിവയ്‌ക്ക് ശാശ്വത പരിഹാരം ലഭിക്കും.

2, വരണ്ട ചര്‍മ്മത്തിന്‌ ഏറ്റവും മികച്ച മൊസ്‌ചറൈസറാണ്‌ കറ്റര്‍വാഴ ജെല്ല്‌. ഇത്‌ അഞ്ചു മിനിറ്റ്‌ മുഖത്ത്‌ പുരട്ടി മസാജ്‌ ചെയ്യ്‌താല്‍ ചര്‍മ്മത്തിന്റെ വരള്‍ച്ച മാറി ചര്‍മ്മം ദൃഢതയുള്ളതാകും.

3, ഷേവിങ്ങിന്‌ ശേഷമുള്ള അസ്വസ്‌ഥതകള്‍ മാറ്റാന്‍ ആഫ്‌റ്റര്‍ ഷേവിന്‌ പകരമായി കറ്റാര്‍ വാഴ ജെല്ല്‌ പുരട്ടുക.

4, സ്‌ട്രെച്ച്‌മാര്‍ക്ക്‌ അകറ്റാന്‍; സ്‌ട്രെച്ച്‌മാര്‍ക്കുള്ളിടത്ത്‌ കറ്റാര്‍വാഴയുടെ ജെല്ല്‌ പുരട്ടി മസാജ്‌ ചെയ്‌താല്‍ സ്‌ട്രെച്ച്‌മാര്‍ക്ക്‌ മാറിക്കിട്ടും. കൂടാതെ പ്രസവശേഷം ഉണ്ടാകുന്ന സ്‌ട്രെച്ച്‌മാര്‍ക്കുകള്‍ക്കും ഇത്‌ മികച്ച ഔഷധം ആണ്‌.

5, സൂര്യാഘാതം മൂലം ഉണ്ടാകുന്ന എല്ലാ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും മികച്ച പ്രതിവിധിയാണ്‌ കറ്റാര്‍വഴ ജെല്ല്‌. ഇത്‌ ഉപയോഗിച്ച്‌ മസാജ്‌ ചെയ്യ്‌താല്‍ ഈ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമുണ്ടാകും.

6, ചര്‍മ്മത്തിന്റെ ചുളിവുകള്‍ മാറുന്നതിനും യൗവനം നിലനിര്‍ത്തുന്നതിനും കറ്റാര്‍വാഴയുടെ ജെല്ല്‌ പുരട്ടി മസാജ്‌ ചെയ്യുക.

7, മുടിയുടെ സംരക്ഷണത്തിന്‌ കറ്റാര്‍വാഴയുടെ ജെല്ല്‌ തലയോട്ടിയില്‍ പുരട്ടി 20 മിനിറ്റ്‌ ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. ഇങ്ങനെ ആഴ്‌ചയില്‍ രണ്ട്‌ തവണ സ്‌ഥരമായി ചെയ്‌താല്‍ മുടിയുടെ വളരും, മുടിക്ക്‌ കറുപ്പ്‌ വര്‍ധിക്കുകയും മൃദുത്വം ലഭിക്കുകയും ചെയ്യും. കുടാതെ താരന്‍ കുറയുകയും ചെയ്യും.

8, കറ്റാര്‍വാഴ, കൈയുന്നീ. നീലയമരി എന്നിവയിട്ട്‌ കാച്ചിയ വെളിച്ചെണ്ണ മുടിയുടെ വളര്‍ച്ച വേഗത്തിലാക്കുകയും മുടി കൊഴിച്ചില്‍ താരന്‍ എന്നിവയ്‌ക്ക് പരിഹാരമുണ്ടാകുകയും ചെയ്യുന്നു.

ചെലവുകളും പാര്‍ശ്വഫലങ്ങളും ഇല്ലാത്ത ഈ സുന്ദരിയേ വേഗം തന്നെ നിങ്ങളുടെ അടുക്കള തോട്ടത്തില്‍ നട്ടുപിടിപ്പിക്കു.

No comments:

Post a Comment