ഒരു ടേബിൾ സ്പൂൺ നാരങ്ങാ നീരിൽ ഒരു ടേബിൾ സ്പൂൺ തേൻ ചേർക്കുക. രണ്ടും നന്നായി ഇളക്കുക. ഇത് മുഖത്ത് പുരട്ടുക. പത്ത് മിനിട്ടിന് ശേഷം മുഖം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക. പാടുകളെ നീക്കാൻ സഹായിക്കും. ഒരു പാത്രത്തിൽ അരകപ്പ് തൈര് എടുക്കുക. ഇതിൽ നാരങ്ങ പിഴിഞ്ഞ് ചേർക്കുക. രണ്ടും നന്നായി കലർത്തുക. നാരങ്ങാ നീരിന് പകരം നാരങ്ങാ എണ്ണയോ ഉപയോഗിക്കാം. ഇത് മുഖത്തും കഴുത്തിലും പുരട്ടുക. പത്ത് പതിനഞ്ച് മിനിട്ടിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച കഴുകുക. നാരങ്ങ ചർമ്മത്തെ വൃത്തിയാക്കുകയും തൈര് നനക്കുകയും ചെയ്യും. കുക്കുമ്പർ ജ്യൂസ് ഒരു ടേബിൾ സ്പൂണിനൊപ്പം ഒരു ടേബിൾ സ്പൂൺ നാരങ്ങ ചേർത്ത് ഇളക്കുക. ഒരു കോട്ടൺ എടുത്ത് ഇതിൽ മുക്കി വട്ടത്തിൽ മുഖത്ത് അഞ്ച് മിനിട്ടോളം തേക്കുക. തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുക. എണ്ണമയമുള്ള ചർമ്മത്തിൽ നിന്ന് രക്ഷ നേടാൻ ഈ ഫേസ് പാക്ക് ഉത്തമമാണ്. തക്കാളിനീര് മൂന്നോ നാലോ സ്പൂണിൽ ഒന്നോ രണ്ടോ സ്പൂൺ നാരങ്ങാ നീര് ചേർക്കുക. ഇത് ഒരു പാത്രത്തിൽ കുഴമ്പുരൂപത്തിൽ ചേർക്കുക. മുഖത്ത് പുരട്ടി ഉണങ്ങാൻ പത്ത് മിനിട്ട് കാക്കുക. പിന്നീട് തണുത്ത വെള്ളത്തിൽ കഴുകുക. മുഖത്തെ പാടുകളും മറ്റും കളയാൻ ഇത് ഉത്തമമാണ്.
No comments:
Post a Comment