Saturday, August 15, 2015

പങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പ്രേമവിവാഹങ്ങളില്‍ പ്രണയം മാത്രമാകാം മാനദണ്ഡം. എന്നാല്‍ വീട്ടുകാര്‍ തമ്മില്‍ ആലോചിച്ചുറപ്പിക്കുന്ന ബന്ധങ്ങളില്‍ പരസ്പരമുള്ള ഇഷ്ടപെടലിനു പുറമേ മറ്റു പലഘടകങ്ങളും പരിഗണിക്കണം. ഇരുവരുടെയും സാമൂഹികസാഹചര്യങ്ങളാണ് ഇവയില്‍ പ്രധാനം. മതവിശ്വാസം, ആചാരാനുഷ്ഠാനങ്ങള്‍, കുടുംബം, വിദ്യാഭ്യാസം, ജോലി , ധനസ്ഥിതി, പ്രായം,താമസസ്ഥലം തുടങ്ങിയവയിലെ പൊരുത്തം കുടുംബജീവിതത്തില്‍ അസ്ഥിരത ഒഴിവാക്കും. എന്നാല്‍ ഇതിനെല്ലാം പ്രധാനം പങ്കാളികള്‍ തമ്മിലുള്ള മനഃപ്പൊരുത്തം തന്നെ.
ജീവിതത്തിലേക്കു കടന്നു വരുന്ന പെണ്‍കുട്ടിയുടെയോ പുരുഷന്റെയോ സ്വഭാവത്തെക്കുറിച്ച് മുന്‍കൂട്ടി അറിയാന്‍ പലരും ആഗ്രഹിക്കാറുണ്ട്. എന്നാല്‍ ഒപ്പം ജീവിച്ചു മാത്രം മനസ്സിലാക്കാന്‍ കഴിയുന്ന ഒരു കാര്യമാണിത്. പ്രേമവിവാഹങ്ങള്‍ ഒരു പരിധിവരെ ഇതിന് അപവാദമായി പറയാമെങ്കിലും അവിടെയും കുടുതല്‍ കേള്‍ക്കുന്നത് , കല്ല്യാണം കഴിഞ്ഞതോടെ കക്ഷിയുടെ സ്വഭാവം ആകെ മാറിയെന്ന പരാതി തന്നെയാണ്. എന്നിരുന്നാലും വിവാഹത്തിനു മുമ്പ് നല്ലരീതിയില്‍ ആശയവിനിമയം നടക്കുന്നത് ഒരു പരിധിവരെ സ്വഭാവം മനസ്സിലാക്കാന്‍ സഹായിക്കും

No comments:

Post a Comment