Tuesday, August 18, 2015

സൗന്ദര്യ വര്‍ധക വസ്തുക്കള്‍ മാറിമാറി പരീക്ഷിക്കുന്നവർ ശ്രദ്ധിയ്ക്കുക...

സൗന്ദര്യ വര്‍ധക വസ്തുക്കള്‍ മാറിമാറി പരീക്ഷിക്കുന്നവരുണ്ട്. പുതിയത് വാങ്ങി അധികം വൈകാതെ അത് ഉപേക്ഷിച്ച് പുതിയ ഉല്‍പ്പന്നത്തിന് പിന്നാലെ പായുന്നത് ദോഷകരമാണ്. ഓരോ കോസ്മെറ്റിക്ക് ഉല്‍പ്പന്നത്തിൻറെയും പി.എച്ച് നില വ്യത്യാസപ്പെട്ടിരിക്കുമെന്ന് ഡെര്‍മറ്റോളജിസ്റ്റുകള്‍ പറയുന്നു. മനുഷ്യശരീരത്തിലെ തൊലിയുടെ പി.എച്ച് നിലവാരം 5.5 ആണ്. ക്രീമുകളും മറ്റും മാറിമാറി ഉപയോഗിക്കുന്ന പക്ഷം തൊലിയുടെ നിറം മാറുന്നതും മുഖക്കുരുവുമടക്കം പ്രശ്നങ്ങള്‍ ഉണ്ടാകും. സോപ്പുകള്‍ ഇതിന് ഉദാഹരണങ്ങളാണ്. ഭൂരിപക്ഷം സോപ്പുകളുടെയും പി.എച്ച് 5.5ന് മുകളിലാണ്.ഇത് തൊലിക്ക് ദോഷകരമാണ്. വിശ്വസിക്കാവുന്ന ബ്രാന്‍ഡുകള്‍ മാത്രം ഉപയോഗിക്കുക. എല്ലായിപ്പോഴും ഉല്‍പ്പന്നത്തിൻറെ പിന്‍ഭാഗത്തുള്ള പി.എച്ച് നില മനസിലാക്കുക.

No comments:

Post a Comment