തുടര്‍ച്ചയായുണ്ടാവുന്ന ക്ഷീണം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം പലവിധ രോഗങ്ങള്‍ കൊണ്ടാവാം ക്ഷീണം അനുഭവപ്പെടുന്നത്. അതു കൊണ്ട് പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ക്ഷീണം അനുഭവപ്പെടുന്നവര്‍ തീര്‍ച്ചയായും ഡോക്ടറെ കാണിക്കേണ്ടതുണ്ട്. ക്ഷീണം വരുന്നതിന് പല കാരണങ്ങളുണ്ട്. വിളര്‍ച്ച, ഹൃദ്രോഗം, ഹോര്‍മോണ്‍ തകരാറുകള്‍, അര്‍ബുദം തുടങ്ങിയ നിരവധി ആരോഗ്യപ്രശ്‌നങ്ങളുടെ ലക്ഷണമായും ക്ഷീണം കണ്ടുവരുന്നു. ഉറക്കകുറവും മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്ന ജീവിതശൈലിയും ഇതിനുകാരണമാണ്. ഭക്ഷണത്തിലൂടെ ആവശ്യത്തിന് ഇരുമ്പിന്റെ അംശം ലഭിക്കാതെ വരുന്നതാണ് വിളര്‍ച്ച്ക്ക് കാരണം. ദിവസം കുറഞ്ഞത് ആറു മണിക്കൂറെങ്കിലും ഉറക്കം ആവശ്യമാണ്. അതുപോലെ ദിവസേനയുള്ള വ്യായാമം ശരീരത്തിന് ഉന്‍മേഷം പകരും. ഇലക്കറികളും പഴങ്ങളും നിത്യേനയുള്ള ഭക്ഷണത്തിന്റെ ഭാഗമാക്കണം. മദ്യം, പുകയില ഉത്പന്നങ്ങള്‍ തുടങ്ങിയ ലഹരിപദാര്‍ത്ഥങ്ങളും വര്‍ജിക്കണം. ഫാസ്റ്റ് ഫുഡുകള്‍ പരമാവധി അകറ്റി നിര്‍ത്തുന്നതാണ് നല്ലത്. വശ്യത്തിന് വെള്ളം കുടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വിവിധ തരം ജ്യൂസുകള്‍ കഴിക്കുന്നതും നല്ലതാണ്. ഇത്തരം ശ്രദ്ധ ജീവിതത്തില്‍ വെച്ചു പുലര്‍ത്തുകയാണെങ്കില്‍ ക്ഷീണം പമ്പകടക്കും
No comments:
Post a Comment