Friday, September 18, 2015

പ്രമേഹം ഒരു ജീവിതശൈലി രോഗമാണ്.

പ്രമേഹം ഒരു ജീവിതശൈലി രോഗമാണ്. ഇന്ന് ഇന്ത്യ ഉള്‍പ്പടെ ലോകരാജ്യങ്ങളിലെല്ലാം പ്രമേഹ രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. പ്രമേഹം പല രീതിയിലാണ് ബാധിക്കുക. ഗുരുതരമാകുമ്പോള്‍ ഹൃദയം, കണ്ണുകള്‍, വൃക്ക തുടങ്ങിയവയുടെ പ്രവര്‍ത്തനത്തെ താറുമാറാക്കാന്‍ പ്രമേഹത്തിന് സാധിക്കും. എന്നാല്‍ ജീവിതശൈലിയിലും ഭക്ഷണശീലത്തിലും ആവശ്യമായ നിയന്ത്രണങ്ങള്‍ വരുത്തിയാല്‍ പ്രമേഹത്തെ നിയന്ത്രിച്ചുനിര്‍ത്താനാകും. ഓരോ പ്രമേഹ രോഗികളുടെ വീട്ടിലും ഉറപ്പായും ഉണ്ടായിരിക്കേണ്ട ഒരു സസ്യത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. അത് മറ്റൊന്നുമല്ല, കറ്റാര്‍ വാഴയാണ്. 

ഏറെ ഔഷധഗുണങ്ങളുള്ള കറ്റാര്‍ വാഴക്ക് ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനുള്ള അത്ഭുതസിദ്ധിയുള്ളതായി ആയുര്‍വേദത്തിലും മറ്റും പ്രതിപാദിക്കുന്നുണ്ട്. രക്തത്തിലെ ഗ്ലൂക്കോസ് നിരക്ക് അനിയന്ത്രിതമായി ഉയരുന്ന രോഗികളില്‍ പഞ്ചസാരയുടെ ഘടനയില്‍ മാറ്റംവരുത്തി അത് നിയന്ത്രിക്കാന്‍ കറ്റാര്‍ വാഴയ്ക്ക് സാധിക്കും. കൃത്യമായ ആഹാരശീലത്തിനും മരുന്നുകള്‍ക്കുമൊപ്പം കറ്റാര്‍വാഴയുടെ ഇല കൂടി ശീലമാക്കിയാല്‍ പ്രമേഹം നന്നായി നിയന്ത്രിക്കാനാകുമെന്നാണ് ആയൂര്‍വേദത്തിലെ വിദഗ്ദ്ധര്‍ പറയുന്നത്. കറ്റാര്‍ വാഴയില്‍ അടങ്ങിയിട്ടുള്ള ഫൈറ്റോസ്റ്റെറോള്‍ ഉള്‍പ്പടെയുള്ള ആന്റി ഓക്സിഡന്റുകളാണ് ഇതിന്റെ ഔഷധഗുണത്തിന് കാരണമാകുന്നത്. 

രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിനും വൃക്ക, കരള്‍ എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിനും കറ്റാര്‍വാഴ ഉത്തമമാണ്.

Tuesday, September 15, 2015

എന്താണ് അലർജി? അലർജി ഒഴിവാക്കാൻ എന്തൊക്കെ ചെയ്യണം?

അലര്‍ജി നമ്മളില്‍ പലര്‍ക്കും ഉണ്ടായിരിക്കും. പലര്‍ക്കും പല തരത്തിലായിരിക്കും അലര്‍ജിയുണ്ടാകുന്നത്. കാരണക്കാരാകുന്നതും വ്യത്യസ്ത സാധനങ്ങളായിരിക്കും. തുമ്മല്‍, തലവേദന തുടങ്ങി പല രീതികളിലൂടെയാണ് ശരീരം ഇതിനോട് പ്രതികരിക്കുന്നത്.  സാധാരണഗതിയില്‍ അലര്‍ജി അത്ര ഉപദ്രവകാരിയല്ല. എന്നാല്‍ ചിലപ്പോഴൊക്കെ സ്വാഭാവികജീവിതത്തെ സ്വാധീനിക്കുന്ന വിധത്തില്‍ അലര്‍ജി വില്ലനാകും. അത്തരം സാഹചര്യങ്ങളില്‍ തീര്‍ച്ചയായും ഡോക്ടറെ കാണുകയും അലര്‍ജി നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും വേണം.

അലര്‍ജി വാസ്തവത്തില്‍ ശരീരത്തിന്റെ സ്വാഭാവിക പ്രതികരണമാണ്. ലളിതമായി പറഞ്ഞാല്‍ ശരീരത്തിന്റെ അമിത പ്രതികരണമാണ് അലര്‍ജി. ചില പദാര്‍ത്ഥങ്ങള്‍ ദോഷകരമാണെന്ന്് ശരീരം തീരുമാനിക്കുകയും അവയ്‌ക്കെതിരെ തീവ്രമായി പ്രതികരിക്കുകയും ചെയ്യും. ഈ അവസ്ഥയെയാണ് അലര്‍ജി എന്ന് നമ്മള്‍ പറയുന്നത്.

ഇത് പല രീതിയിലും പ്രത്യക്ഷപ്പെടാം. തുമ്മലോ തലവേദനയോ ചൊറിച്ചിലോ മുതല്‍ മാരകമായ അനാഫിലാക്‌സിസ് എന്ന രോഗാവസ്ഥ വരെയാകാം.

ഇങ്ങനെ അലര്‍ജിയ്ക്ക് കാരണമാകുന്ന വസ്തുക്കളെ അലര്‍ജന്റ്്‌സ് എന്നാണ് പറയുക.

വൈറസ്, ബാക്ടീരിയ പോലെയുള്ള സൂക്ഷ്മ ജീവികള്‍ നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ ആക്രമിക്കുമ്പോഴാണ് സാധാരണയായി നമുക്ക് രോഗങ്ങള്‍ വരുന്നത്. ദോഷകരമെന്ന് ശരീരം കരുതുന്ന ഏതു വസ്തുവുമായി ബന്ധപ്പെടുമ്പോഴും ശരീരത്തിലെ ശ്വേതരക്താണുക്കള്‍ പ്രവര്‍ത്തിച്ച് തുടങ്ങും. ഇവ അലര്‍ജന്റ്‌സിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡികള്‍ ഉല്‍പാദിപ്പിക്കുന്നു.

ഇങ്ങനെ അലര്‍ജന്റ്‌സും ആന്റിബോഡിയും തമ്മിലുള്ള പ്രതിപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ചില രാസവസ്തുക്കളും സൃഷ്ടിക്കപ്പെടും. ഇവയാണ് മീഡിയേറ്റേഴ്‌സ്. ഇവയാണ് ശരീരത്തില്‍ തടിപ്പ് പോലെ കാണുന്ന അലര്‍ജിലക്ഷണങ്ങള്‍ക്ക് കാരണം.

അലര്‍ജിയുണ്ടാകുന്നത് എങ്ങനെയെന്ന് ഇനി പരിശോധിക്കാം.

അലര്‍ജന്റ്‌സിന്റെ സാന്നിധ്യത്തില്‍ ശരീരം ആന്റിബോഡീസ് ഉല്‍പാദിപ്പിക്കുമെന്ന് പറഞ്ഞല്ലോ. ഓരോ ആന്റിജന്‍സ് അല്ലെങ്കില്‍ അലര്‍ജന്റ്‌സിന് വേണ്ടിയും ശരീരം ഓരോ തരം ആന്റിബോഡിയാണ് ഉല്‍പാദിപ്പിക്കുന്നത്.

ഇതിനെ കൈകാര്യം ചെയ്യാന്‍ ശരീരം തയ്യാറെടുത്തിട്ടുണ്ടാവും. അലര്‍ജന്റ്‌സിനെ തിരിച്ചറിയുമ്പോള്‍ തന്നെ ശരീരം ആന്റിബോഡി ഉല്‍പാദിപ്പിക്കും. അലര്‍ജി എന്ന അവസ്ഥയ്ക്ക് കാരണം ഇതാണ്.

അലര്‍ജിയുടെ പ്രധാനകാരണങ്ങള്‍

അലര്‍ജിയ്ക്ക് പല കാരണങ്ങളുമുണ്ട്.  അതില്‍ പ്രധാനം പാരമ്പര്യം തന്നെയാണ്.
മാതാപിതാക്കളില്‍ ഒരാള്‍ക്ക് അലര്‍ജിയുണ്ടെങ്കില്‍ കുട്ടിയ്ക്കും അലര്‍ജിയുണ്ടാകാന്‍ 50 ശതമാനം സാധ്യതയുണ്ട്. രണ്ടുപേര്‍ക്കും അലര്‍ജിയുണ്ടെങ്കില്‍ കുട്ടിയ്ക്ക് വരാനുള്ള സാധ്യത 75 ശതമാനമാണ്.

പാരമ്പര്യമായി അലര്‍ജിയുള്ളവര്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ തന്നെ ചികിത്സ തേടേണ്ടതാണ്.

മാറിയ ജീവിതശൈലികളും സാഹചര്യങ്ങളും അലര്‍ജിയ്ക്ക് കാരണമാകുന്നുണ്ട്. ജങ്ക് ഫുഡിന്റെയും മായം കലര്‍ന്ന ഭക്ഷണത്തിന്റെയും ഉപയോഗം  അലര്‍ജിയുടെ സാധ്യത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പല ഭക്ഷണങ്ങളിലും നിറത്തിനായി ചേര്‍ക്കുന്ന വസ്തുക്കള്‍ അലര്‍ജിയ്ക്ക് കാരണമാകുന്നുണ്ട്.

ചെറിയ പ്രായത്തില്‍ അമിതമായി ആന്റിബയോട്ടിക്‌സ് കഴിക്കേണ്ടി വരുന്നവരില്‍ അലര്‍ജിയ്ക്കുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് ജനിച്ച ആറ് മാസത്തിനുള്ളില്‍ ആന്റിബയോട്ടിക്‌സ് കഴിക്കേണ്ടി വന്നവരില്‍ അലര്‍ജി വരാനുള്ള സാധ്യത അമ്പതു ശതമാനത്തിലധികമാണ്.

ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറയുമ്പോഴും അലര്‍ജി വരാനുള്ള സാധ്യത വര്‍ദ്ധിക്കും. ഭക്ഷണം കഴിക്കാതിരിക്കുക, കൂടുതല്‍ നിയന്ത്രിക്കുക, ഗര്‍ഭകാലത്തെ പോഷകാഹാരക്കുറവ്, അമിതമായ മാനസിക സമ്മര്‍ദ്ദം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ പ്രതിരോധ ശേഷി കുറയാന്‍ സാധ്യത വളരെയാണ്. അപ്പോഴും അലര്‍ജിയ്ക്ക് സാധ്യത വര്‍ദ്ധിക്കും.

ആഗോളതാപനവും അലര്‍ജിസാധ്യത വര്‍ദ്ധിപ്പിക്കുന്നതായി പുതിയ പഠനങ്ങളില്‍ തെളിയുന്നു. ഉയര്‍ന്ന താപനിലയും അപ്രതീക്ഷിത മഴയുമാണ് പ്രധാന കാരണങ്ങള്‍.

അലര്‍ജി കണ്ടെത്താന്‍ എന്തൊക്കെയാണ് മാര്‍ഗങ്ങള്‍ എന്നറിയേണ്ടതും അത്യാവശ്യമാണ്.

ഇതിനായി ഇന്ന് പലവിധ ടെസ്റ്റുകളുമുണ്ട്. ഏതൊക്കെ വസ്തുക്കളോടാണഅ ശരീരം അമിതമായി പ്രതികരിക്കുന്നതെന്ന് കണ്ടെത്താനുള്ള ടെസ്റ്റുകളാണ് അലര്‍ജി സ്‌കിന്‍ ടെസ്റ്റ്. രക്തപരിശോധനയിലൂടെയും അലര്‍ജന്റ്‌സിനെ കണ്ടെത്താം. എന്നാല്‍ സ്‌കിന്‍ ടെസ്റ്റിന്റെ അത്ര കൃത്യമാവില്ല ഇത്.

തൊലിപ്പുറത്തുള്ള അലര്‍ജിയുടെ കാരണങ്ങള്‍ കണ്ടെത്താന്‍ സ്‌കിന്‍ പാച്ച് ടെസ്റ്റ് സഹായിക്കും.

അലര്‍ജി ഒഴിവാക്കാന്‍ എന്തു ചെയ്യണം?

അലര്‍ജി പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കില്ല. ഇത്തരം സാഹചര്യങ്ങളില്‍ നിന്നും പരമാവധി ഒഴിഞ്ഞു നില്‍ക്കുക എന്നതാണ് വഴി. എങ്കിലും ചില കാര്യങ്ങളില്‍ കരുതലെടുക്കാം

1. കുഞ്ഞുങ്ങള്‍ക്ക് ആറുമാസം വരെ നിര്‍ബന്ധമായും മുലപ്പാല്‍ നല്‍കണം.
2. പൊടി അടിഞ്ഞുകൂടാന്‍ സാധ്യതയുള്ളവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. കാര്‍പ്പറ്റ്, ചവിട്ടുമെത്ത എന്നിവ വൃത്തിയായി സൂക്ഷിക്കുക
3. വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ ഗ്ലാസ് ഉയര്‍ത്തി വെയ്ക്കുകയും പൊടി ശ്വസിക്കാതെ ശ്രദ്ധിക്കുകയും ചെയ്യുക.
4. ബാത്‌റൂം പോലെ ഈര്‍പ്പം തങ്ങിനില്‍ക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ നനവില്ലാതെ സൂക്ഷിക്കാന്‍ ശ്രമിക്കുക.
5. കൃത്രിമഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക. പ്രകൃതിദത്ത ആഹാരങ്ങള്‍ ശീലമാക്കുക.
6. അലര്‍ജിയുണ്ടാകാന്‍ സാധ്യതയുള്ള സാഹചര്യങ്ങളില്‍ നിന്നും വസ്തുക്കളില്‍ നിന്നും കുട്ടികളെ അകറ്റി നിര്‍ത്തുക.
7. അത്യാവശ്യഘട്ടങ്ങളില്‍ മാത്രം ആന്റിബയോട്ടിക്‌സ് ഉപയോഗിക്കുക.
8. സിഗററ്റ് പുക ശ്വസിക്കരുത്. പുകയിലുള്ള ടോക്‌സിക് കെമിക്കല്‍സ് അലര്‍ജി വര്‍ദ്ധിപ്പിക്കും.


Monday, September 7, 2015

ശ്വാസകോശം വൃത്തിയാക്കാന്‍ ഒറ്റമൂലി

കവലി കാരണം ശ്വാസകോശത്തില്‍ അടിഞ്ഞു കൂടുന്ന മാലിന്യങ്ങളെ വൃത്തിയാക്കാനുള്ള ഒരു ഒറ്റമൂലിയാണ് ഇന്നിവിടെ പറയാന്‍ പോകുന്നത്.ശ്വാസകോശത്തെ പുകച്ചു കൊല്ലുകയാണ് പുകവലിക്കാര്‍. പെട്ടെന്ന് പുകവലി നിര്‍ത്താന്‍ പലര്‍ക്കും ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ശ്വാസകോശം വൃത്തിയാക്കുക എന്നതാണ് അടുത്ത വഴി.ചില ആഹാരപദാര്‍ത്ഥങ്ങള്‍ കൊണ്ട് ഈ ഒറ്റമൂലി എളുപ്പത്തില്‍ ഉണ്ടാക്കാം. നെഞ്ചിലെ കഫക്കെട്ട് ഇല്ലാതാക്കാനും ഇതിന് കഴിയും. ശ്വാസകോശ ക്യാന്‍സര്‍ പോലെയുള്ള മാരകരോഗങ്ങളെ ഇതുവഴി തടഞ്ഞുനിര്‍ത്താം.
ആവശ്യമായ സാധനങ്ങള്‍
400 ഗ്രാം ഉള്ളി, ഒരു ലിറ്റര്‍ വെള്ളം, 400 ഗ്രാം പഞ്ചസാര, രണ്ട് ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഇഞ്ചി ഒരു വലിയ കഷ്ണം,വെളുത്തുള്ളി ആവശ്യത്തിന്. ഇത്രയും സാധനങ്ങളാണ് ഒറ്റമൂലിക്ക് ആവശ്യം.
തയ്യാറാക്കുന്ന വിധം  ;
ആദ്യം പഞ്ചസാര വെള്ളത്തിലിട്ട് തിളപ്പിക്കുക. കഷ്ണങ്ങളായി മുറിച്ച ഉള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ ഇതിലേക്ക് ഇടുക. ഇത് നന്നായി തിളച്ചശേഷം മഞ്ഞള്‍പ്പൊടി ചേര്‍ക്കാം. മിശ്രിതം ചെറുതായി വറ്റിച്ചെടുക്കണം. ശേഷം പാത്രത്തിലിട്ട് ഫ്രിഡ്ജില്‍ വയ്ക്കാം.രാവിലെ വെറും വയറ്റിലും രാത്രി ഭക്ഷണം കഴിച്ച് രണ്ട് മണിക്കൂറിനുശേഷവും ഇത് കഴിക്കാം.

Saturday, August 29, 2015

ചെറുനാരങ്ങ...ഔഷധങ്ങളുടെ കലവറ

ഔഷധങ്ങളില്‍ ഏറ്റവും മുന്നിട്ട് നില്‍ക്കുന്നതാണ് ചെറുനാരങ്ങ. ഏതൊരു രോഗത്തിന്റെ ശമനത്തിനും ചെറുനാരങ്ങ അത്യുത്തമമാണ്. ചെറുനാരങ്ങയുടെ നീര് തേന്‍ ചേര്‍ത്ത് രണ്ടുമണിക്കൂര്‍ ഇടവിട്ടു കഴിക്കുന്നത് ഗുണം ചെയ്യും.തേനും നാരങ്ങാനീരുംഅര സ്പൂണ്‍ വീതം ചേര്‍ത്ത് ദിവസവും രണ്ടനേരം വീതം കൊടുത്താല്‍ കുട്ടികളിലെ ചുമ മാറുമെന്നതില്‍ സംശയമില്ല.
വയറിളക്കം മാറുന്നതിനും ചെറുനാരങ്ങ അത്യുത്തമമാണ്. ചെറുനാരങ്ങയുടെ നീരും ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് ഒരു ഗ്ലാസ്സ് വെള്ളം തിളപ്പിച്ചാറിച്ച് കുടിക്കുന്നത് വയറിളക്കം അകറ്റുന്നതിന് സഹായിക്കും. മാത്രമല്ല കട്ടന്‍ചായയില്‍ നാരങ്ങ പിഴിഞ്ഞ് കുടിക്കുന്നതും ഗുണം ചെയ്യും.
ചെറുനാരങ്ങാനീര് തലയില്‍ തേച്ചുപിടിപ്പിക്കുന്നതും വെളിച്ചെണ്ണയ്‌ക്കൊപ്പം തലയില്‍ തേക്കുന്നതും താരനെ അകറ്റാന്‍ സഹായകമാണ്.തുളസിയില നീരും ചെറുനാരങ്ങാനീരും സമം ചേര്‍ത്ത് പുരട്ടിയാല്‍ വിഷജീവികള്‍ കടിച്ചുള്ള നീരും വേദനയും ശമിക്കാന്‍ സഹായിക്കുമെന്നതില്‍

Friday, August 28, 2015

പോണ്‍ കാണുന്നത് തലച്ചോറില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കും

പോണ്‍ സൈറ്റ് നിരോധനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍മീഡിയ അടക്കമുള്ളവയില്‍ ചൂടുപിടച്ച ചര്‍ച്ചകള്‍ക്ക് സാക്ഷിയായതിന് പിന്നാലെ മറ്റൊരു കാര്യം കൂടി. പോണ്‍ കാഴ്ച തലച്ചോറിനെ മോശമായി തന്നെ ബാധിക്കുമെന്നത് സംബന്ധിച്ച ശാസ്ത്രീയ പഠനം പുറത്തുവന്നിരിക്കുന്നത്. അമിതമായി പോണ്‍ കാണുന്നത് തലച്ചോറില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് പഠനം.
പോണ്‍ വീഡിയോകള്‍ അമിതമായി കാണുന്നവര്‍ക്ക് വൈകാരികമായ മരവിപ്പ് ഉണ്ടാകുമെന്ന് സൈക്കോളജി ടുഡേയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നത്. ഇത്തരക്കാര്‍ക്ക് ക്രമേണ ലൈംഗിക സംതൃപ്തി ലഭിക്കാതെയാവുമെന്ന സ്ഥിതിയില്‍ എത്തിച്ചേരുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. പോണ്‍ കണ്ടാല്‍ മാത്രമേ ലൈംഗികോത്തേജനം ലഭിക്കൂ എന്ന അവസ്ഥയിലെത്തുന്നതോടെ യഥാര്‍ത്ഥ രതിയില്‍യില്‍ നിന്ന് സംതൃപ്തി കിട്ടാത്ത അവസ്ഥ വന്നുചേരുമെന്നും പഠനം വ്യക്തമാക്കുന്നു. മാത്രമല്ല അമിതമായി പോണ്‍ കാണുന്നതിലൂടെ തലച്ചോര്‍ ചുരുങ്ങുമെന്ന് മറ്റൊരു പഠനം പറയുന്നു.
നിലവിലെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ 13 വയസ്സാകുമ്പോള്‍ മുതല്‍ ആളുകള്‍ പോണ്‍ കണ്ടുതുടങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ലഹരിക്കും പോണിനും അടിമകളാകുന്നവരുടെ മനോനില സമാനമാണെന്ന് മറ്റൊരു പഠനം സൂചിപ്പിക്കുന്നത്. തലച്ചോറിലെ വെന്‍ട്രല്‍ സ്ട്രിയാറ്റം, ഡോര്‍സര്‍ ആന്റീരിയര്‍ സിന്‍ഗുലേറ്റ്, അമിഗ്ഡാല എന്നീ കേന്ദ്രങ്ങളാണ് ഇരുകൂട്ടരിലും സജീവമായി കാണുന്നതെന്നാണ് പറയുന്നത്.

സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ സ്ത്രീകള്‍ കൊതിക്കുന്നത്

പങ്കാളികള്‍ തമ്മിലുള്ള പരസ്പര സ്‌നേഹത്തിന്റേയും വിശ്വാസത്തിന്റേയും അടിത്തറ ഊട്ടിയുറപ്പിക്കുന്ന ഒരു പ്രക്രിയയാണ് ലൈംഗികത . അതുകൊണ്ടു തന്നെ സെക്‌സില്‍ ഇരുപങ്കാളികളുടേയും സംതൃപ്തി അനിവാര്യമാണ്, പ്രത്യേകിച്ചു സ്ത്രീകളുടെ. ലൈംഗികബന്ധത്തില്‍ സ്ത്രീ എന്തൊക്കെയാണ് കൊതിക്കുന്നത് എന്നതിനെക്കുറിച്ച് ലൈംഗിക വിദഗ്ധര്‍ തീരാ ഗവേഷണങ്ങളിലാണ്. രതിയില്‍ സ്ത്രീ ആഗ്രഹിക്കുന്നതെന്തെന്ന് അറിഞ്ഞിരിക്കാന്‍ പുരുഷനു കഴിയണം. തൊടുമ്പോള്‍ അവളിലെന്നപോലെ അവനിലും മസ്തിഷ്‌കത്തില്‍ ലൈംഗികതയെ ചോദിപ്പിക്കുന്ന ചില രാസമാറ്റങ്ങളുണ്ടാവുന്നുണ്ട്. അതാണ് രതിയുടെ ആസ്വാദ്യത കൂട്ടുന്നത്. താനെന്താണ് ഇഷ്ടപ്പെടുന്നതെന്നു പുരുഷനോടു തുറന്നു പറയാന്‍ സ്ത്രീയും തയാറാവണം.
സ്ത്രീകള്‍ പൊതുവേ മനസിലുളള തൊന്നും അപ്പടി പുറത്തു പറയാറില്ല. ലൈംഗി കതയുടെ കാര്യത്തില്‍ പ്രത്യേകിച്ചും. അവയൊക്കെ കണ്ടറിഞ്ഞ് ചെയ്യുന്ന പുരുഷനെയാണ് ഏത് സ്ത്രീയും കൊതിക്കുക. വെള്ളം തിളയ്ക്കുന്നതുപോലെയാണ് സ്ത്രീക്ക് സെക്‌സിനോട് താത്പര്യമുണ്ടാകുക. ചൂടായിക്കഴിഞ്ഞാല്‍ അതിവേഗം തിളയ്ക്കും.
സെക്‌സില്‍ സ്ത്രീയെ ഉണര്‍ത്താന്‍ ആദ്യംവേണ്ടത് ആമുഖലീലയില്‍ ഉള്ള വിരുതാണ്. സാവധാനം കാമ ലോലുപയാകാനാണ് സ്ത്രീ കൊതിക്കുക. ‘പതുക്കെ മതി’ എന്ന് സ്ത്രീകള്‍ പറഞ്ഞേക്കാം. ആണുങ്ങള്‍ക്ക് ധൃതി കൂടുത ലാണെന്നാണ് പല പെണ്ണുങ്ങളുടെയും പരാതി. താലോലിക്കുന്നതില്‍, ചുംബിക്കു ന്നതില്‍, തഴുകുന്നതില്‍ എല്ലാം ഒട്ടെറെ സമയമെടുത്ത് വികാരാര്‍ദ്രമായി ചെയ്യുന്നതാണ് സ്ത്രീ ഇഷ്ടപ്പെടുക. എല്ലാം പതുക്കെയെന്ന മന്ത്രം മറക്കാതെ മനസില്‍ കുറിച്ച ആണുങ്ങളെയാണ് പെണ്ണുങ്ങള്‍ക്കിഷ്ടം.
താനെന്താണിഷ്ടപ്പെടുന്നതെന്നു പുരുഷനോടു തുറന്നു പറയാന്‍ സ്ത്രീയും തയാറാവണം. സ്ത്രീകള്‍ക്കു സെക്‌സ് ആസ്വദിക്കണമെങ്കില്‍ ആ ദിവസത്തെ മൊത്തം അനുഭവങ്ങള്‍ നന്നായിയിരിക്കണം. കിടപ്പറയ്ക്കുപുറത്ത് ഭര്‍ത്താവ് പെരുമാറുന്ന രീതി പോലാവും കിടപ്പറയില്‍ അവള്‍ പ്രതികരിക്കുക. ശ്രദ്ധയില്ലായ്മ, മോശം വാക്കുകള്‍, ദേഷ്യം, കുറ്റപ്പെടുത്തല്‍ തുടങ്ങിയവ സ്ത്രീയെ കിടപ്പറയില്‍ ഉള്‍ച്ചേരുന്നതില്‍ നിന്നകറ്റും. സെക്‌സില്‍ അവള്‍ക്ക് പൂര്‍ണമായും പങ്കുചേരാനും കഴിയില്ല.
കാമോദ്ദീപകമായി സംസാരിക്കുന്നത് സെക്‌സിലേക്കുള്ള വഴികാട്ടിയാണ്. മിക്കവാറും സ്ത്രീകള്‍ അതിഷ്ടപ്പെടുന്നു. സ്ത്രീയെ എത്രത്തോളം പ്രണയി ക്കുന്നുണ്ടെന്ന് അടുത്തിടപഴകുന്ന ഇത്തരം സമയങ്ങളില്‍ പുരുഷന്‍ ഉറപ്പുനല്‍കു കയും വേണം. വാക്കുകളുടെ ഉപയോഗ മാണ് കിടപ്പറയിലെ തുറുപ്പുചീട്ട്. പുക ഴ്ത്തലും പ്രശംസയും കൊതിക്കാത്ത സ്ത്രീകളില്ല. വാക്കുകള്‍ ഉപയോഗിച്ചും അവളില്‍ മോഹമുണര്‍ത്താം.
നല്ല നിശാവസ്ത്രത്തില്‍ ‘നീ ഇന്നു വളരെ സെക്‌സിയാണ്’ എന്നൊക്കെ പറയുന്നത് അവളെ വല്ലാതെ സന്തോഷിപ്പിക്കും. ഒരുവേള കോരിത്തരിപ്പിക്കും. അതുപോലെ തിരിച്ചും. പങ്കാളിയുടെ നല്ല വാ ക്കും നോട്ടവും നല്ല സെക്‌സിനുള്ള തുടക്കമായാണ് സ്ത്രീകള്‍ കരുതുക.കിടപ്പറയില്‍ മറ്റു സ്ത്രീകളുടെ സൗന്ദര്യത്തെയോ പെരുമാറ്റത്തെയോ പുകഴ്ത്തരുത്. അത് അന്നത്തേക്കുള്ള മൂഡ് കളയാനെ ഉപകരിക്കൂ..
സെക്‌സ് രഹസ്യമാക്കിവയ്‌ക്കേണ്ട കാര്യമില്ല സെക്‌സില്‍ കുറച്ചു കളി കളൊക്കെ ആവശ്യമാണ്. മിക്കവാറും പുരുഷന്മാരും സെക്‌സില്‍ വളരെ സീരിയസാണ്. അവര്‍ ചിരിക്കാനോ, പ്രണയാര്‍ദ്രമായി രസങ്ങളില്‍ ഏര്‍ പ്പെടാനോ ഒക്കെ തയാറാവാതെ പോകുന്നു. ഇത്തരം കളിതമാശകളും ഇന്റിമേറ്റ് നിമിഷങ്ങളും കൂടുതല്‍ ആസ്വാദ്യവും റിലാക്‌സിങ്ങും ആയിരിക്കും. ഇത് പങ്കാളികള്‍ക്കിടയിലെ ദൂരമില്ലാതാക്കി, സമ്മര്‍ദം ഒഴിവാക്കും.സ്ത്രീകള്‍ ആഗ്രഹിക്കുന്നത് സ്‌നേഹലാളനകളും തൊട്ടുതലോടലുകളും ചുംബനങ്ങളുമെല്ലാമാണ്. എന്നാല്‍ സെക്‌സിനു മുമ്പല്ലാതെ ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ പുരുഷന്‍ തയാറാവാറില്ലെന്ന് സ്ത്രീകള്‍ പരാതിപ്പെടുന്നു. തൊടുമ്പോള്‍ സ്ത്രീയിലുണ്ടാവുന്ന അനുഭൂതി ഭര്‍ത്താവ് തിരിച്ചറിയണം. അവളിലെന്നപോലെ അവനിലും മസ്തിഷ്‌കത്തില്‍ ലൈംഗികതയെ ചോദിപ്പിക്കുന്ന ചില രാസമാറ്റങ്ങളുണ്ടാവുന്നുണ്ട്.
അതാണ് രതിയുടെ ആസ്വാദ്യത കൂട്ടുന്നത്.

Monday, August 24, 2015

അതിവേഗം കുടവയര്‍ കുറയ്ക്കാം

അസ്ഥികള്‍ കൊണ്ട് ആവരണം ചെയ്യപ്പെടാത്ത ശരീരഭാഗമാണു വയര്‍. കൊഴുപ്പ് അടിഞ്ഞു കൂടുന്നതുകൊണ്ടും ആ ഭാഗത്തെ പേശികളുടെ ബലക്കുറവുകൊണ്ടും വയര്‍ ചാടുന്ന പ്രവണതയുണ്ടാകുന്നു. ശാരീരികാധ്വാനം കുറയുന്നവര്‍ക്കും കൂടുതല്‍ സമയം ഇരുന്നുള്ള ജോലി ചെയ്യുന്നവര്‍ക്കുമാണു പേശികളുടെ ബലക്കുറവ് കൂടുതലും.

കൊഴുപ്പുരുക്കാനുള്ള വ്യായാമങ്ങള്‍ക്കൊപ്പം വയറിലെ പേശികള്‍ ദൃഢമാക്കാനുള്ള പ്രത്യേക വ്യായാമങ്ങളും ചെയ്യുന്നതോടെ കുടവയര്‍ ചുരുക്കാനാവും. വയര്‍ കൂടാതിരിക്കാനും വയര്‍ ചാടിയവര്‍ക്ക് അതു കുറയ്ക്കാനും സഹായിക്കുന്ന ഏതാനും മികച്ച ജിം വ്യായാമരീതികളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വയറിലെ പേശികള്‍ ബലപ്പെടുത്താനും അവയുടെ സൌന്ദര്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന, ലോകം മുഴുവന്‍ അംഗീകരിക്കപ്പെട്ട വ്യായാമരീതികളാണിവ.

സിറ്റ് അപ് ക്രഞ്ചസ് 
ഒരാള്‍ക്കു സ്വതന്ത്രമായി നിവര്‍ന്നു കിടക്കുവാന്‍ സാധിക്കുന്ന വീതിയും നീളവുമുള്ള ഒരു ബഞ്ചില്‍ കിടന്നുകൊണ്ടുവേണം സിറ്റ് അപ് ക്രഞ്ചസ് എന്ന വ്യായാമം ചെയ്യാന്‍. ബഞ്ചില്‍ കിടന്നശേഷം ഇരു കാല്‍മുട്ടുകളും അല്‍പം മടക്കി കാല്‍പാദങ്ങള്‍ കൊണ്ടു ബഞ്ചിന്റെ ഒരറ്റത്തായി  ഘടിപ്പിച്ചിരിക്കുന്ന സ്റ്റോപ്പറില്‍ കാലുകള്‍ ലോക്ക് ചെയ്തു പിടിക്കുക.

തുടര്‍ന്ന് ഇരുകൈകളും മുട്ടുകള്‍ മടക്കി തലയുടെ ഇരുവശങ്ങളിലുമായി ചേര്‍ത്തു പിടിക്കുക. സാവധാനം ശരീരം മുകളിലേക്ക് ഉയര്‍ത്തി എഴുന്നേറ്റ് ഇരിക്കുന്ന അവസ്ഥയിലേക്കു കൊണ്ടുവരിക. ഇങ്ങനെ താഴേക്കു വരുമ്പോള്‍ ശരീരം പൂര്‍ണമായും ബഞ്ചില്‍ സ്പര്‍ശിക്കേണ്ടതില്ല. തുടര്‍ന്നു വീണ്ടും മുകളിലേക്കും താഴേക്കുമായി, ശരീരപ്രകൃതത്തിനനുസരിച്ച് ആവശ്യമായ എണ്ണം ക്രമപ്പെടുത്തി വ്യായാമം ചെയ്യുക. തുടക്കത്തില്‍ കുറച്ച് എണ്ണം മാത്രം ചെയ്യുക. വയറില്‍ വേദന അനുഭവപ്പെട്ടാല്‍ അന്നത്തെ വ്യായാമം തല്‍ക്കാലം നിര്‍ത്തണം.

ലെഗ് റെയ്സ് 

ബഞ്ചില്‍ കിടന്നശേഷം ഇരുകൈകളും തലയ്ക്കു പിന്നിലായി, ബഞ്ചിന്റെ ഒരറ്റത്തു ഘടിപ്പിച്ചിരിക്കുന്ന സ്റ്റോപ്പറില്‍ ബലമായി പിടിച്ചുകൊണ്ടു കാലുകള്‍ നിവര്‍ത്തി നിവര്‍ന്നു കിടക്കുക.

ലൈംഗികത , ദമ്പതിമാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ആദ്യമായി സെക്‌സിലേര്‍പ്പെടുന്ന ഒരാള്‍ക്ക് സെക്‌സിനെ കുറിച്ച് എല്ലാമറിയണമെന്നു പറഞ്ഞാല്‍ അതും തെറ്റാണ്. ആദ്യ രാത്രിയില്‍ തന്നെ അറിയാവുന്ന കാര്യങ്ങളെല്ലാം തെളിയിച്ചുകൊടുത്താല്‍ തീര്‍ച്ചയായും പങ്കാളി നിങ്ങളെ കുറിച്ച് മോശമായി ചിന്തിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

തുടക്കക്കാര്‍ക്കും പരിചയസമ്പന്നര്‍ക്കും ഈ നിയമം ബാധകമാണ്. അവളുടെ സമ്മതം കൂടാതെ ഒരിക്കലും സെക്‌സിനായി ശ്രമിക്കരുത്. ഭാര്യയാണെങ്കിലും  സമ്മതം ഇല്ലാതെ ഒന്നിനും മുതിരരുത് . തുടക്കക്കാരാണെങ്കില്‍ അവര്‍ക്ക് നിങ്ങളെ അടുത്തറിയാന്‍ കുറച്ച് സമയം കൊടുക്കുന്നത് നല്ലതാണ്. അവള്‍ പതിവില്‍ കൂടുതല്‍ നാണം കാണിക്കുന്നുണ്ടെങ്കില്‍ സെക്‌സ് കുറച്ചുകഴിഞ്ഞിട്ട് മതിയെന്ന് തീരുമാനിക്കണം. തുടക്കം ചുംബനത്തോടെയാവട്ടെ,  തീര്‍ച്ചയായും ചുംബനത്തിലൂടെ വേണം തുടങ്ങാന്‍. ചുംബനത്തിലൂടെ പടര്‍ന്നുകയറാന്‍ ശ്രമിക്കണം. 

ആദ്യമായി ബന്ധപ്പെടുമ്പോള്‍ കുട്ടികള്‍ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ കുറവായിരിക്കും. ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുമ്പോള്‍ അതിന്റെ വശം മാറി പോകുന്നത് പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കാറുണ്ട്. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം ലൈംഗികരോഗങ്ങള്‍ക്കും കാരണമാകും.

Sunday, August 23, 2015

വീട്ടിൽ ഫ്രിഡ്ജ് ഉപയോഗിക്കുന്നവർ മാത്രം വായിക്കുക

ഭക്ഷ്യവിഷബാധ എന്നത്  നാം സാധാരണ കേൾക്കുന്ന ഒന്നാണ്. ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം കഴിച്ച് ,ആളുകൾ ആശുപത്രിയിലായതും , മരണം സംഭവിച്ചതും, ഹോട്ടലുകൾ അടച്ചുപൂട്ടിയതും എല്ലാം വാർത്തയിൽ ഇടം പിടിച്ചിരുന്നു. നമ്മുടെ വീടുകളിലെ ഭക്ഷ്യസുരക്ഷയെക്കുറിച്ചാണ്  ഇപ്പോൾ പറഞ്ഞു വരുന്നത്. സാധനങ്ങൾ  കേടുകൂടാതെ സുക്ഷിക്കാൻ നാം ഉപയോഗിക്കുന്ന  ഒന്നാണ്  ഫ്രിഡ്ജ്‌ . വേണ്ടവിധം  ശ്രദ്ധിച്ചില്ല എങ്കിൽ , നിശ്ചിതസമയം കഴിഞ്ഞാൽ ഫ്രിഡ്ജിൽ  ഇരുന്നു വളരെ അപകടകരമാം വിധം ഭക്ഷണം  കേടാകാൻ സാധ്യത ഉണ്ട്. അതിനാൽ  ഓരോ ആഹാരപദാർഥങ്ങളും  എത്രനാൾ വരെ ,എത്ര സമയം വരെ ഫ്രിഡ്ജിൽ  സൂക്ഷിക്കാം എന്ന് നാം ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടതാണ്.

ബീഫും ചിക്കനും 2-4 ദിവസത്തിൽ കൂടുതൽ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല.  ദശ  കട്ടിയുള്ള മീൻ 2-3 ദിവസം വരെയും , ഞണ്ട്  , കൊഞ്ച്  എന്നിവ 12 മണിക്കൂറിൽ കൂടുതലും സൂക്ഷിക്കാൻ പാടില്ല. പൊട്ടിക്കാത്ത മുട്ട 4 ആഴ്ച  വരെയും, പൊട്ടിച്ച മുട്ട 2 ദിവസം വരെയും  കേടുകൂടാതെ ഫ്രിഡ്ജിൽ ഇരിക്കും.  അതുപോലെ  കവറ്പാൽ  പൊട്ടിച്ചത്  3 ദിവസം വരെ സൂക്ഷിക്കാം. കാരറ്റും  , സെലറിയും  2 ആഴ്ച വരെയും ,ബീൻസ് 5 ദിവസം വരെയും സൂക്ഷിക്കാം. സൂപ്പ്  3 ദിവസം വരെയും ,വീട്ടിൽഉണ്ടാക്കിയ  സാലാഡ്  3 മുതൽ അഞ്ച് ദിവസം വരെയും സൂക്ഷിക്കാം.

സെക്സിലെ പരീക്ഷണങ്ങൾ

സെക്സിലെ പരീക്ഷണങ്ങളില്‍ പുരുഷനു താല്‍പര്യം കൂടുന്നതായാണ് സര്‍വേഫലം. ഭര്‍ത്താവിന്റെ ഭാഗത്തുനിന്നും ലൈംഗികതയില്‍ നടത്തുന്ന പരീക്ഷണാത്മകമായ നീക്കങ്ങള്‍ ബുദ്ധുമുട്ടുണ്ടാക്കുന്നതായി അതിനു വിധേയരാകുന്ന ഭാര്യമാരില്‍ 40 ശതമാനത്തോളം പേരും പരാതിപ്പെടുന്നു. ഇന്റര്‍നെറ്റിലും ബ്ളൂഫിലിമുകളിലും കാണുന്ന ഇഷ്ടമല്ലാത്ത കാര്യങ്ങള്‍ അനുകരിക്കാന്‍ പ്രേരിപ്പിക്കുന്നു എന്നതാണ് അവരില്‍ 75 ശതമാനത്തിന്റെയും പരാതി. എന്നാല്‍ ഓറല്‍ സെക്സ്, പുതിയ പൊസിഷനുകള്‍, കിടപ്പറയിലെ വസ്ത്രധാരണത്തിലെ പുതുമകള്‍, സെക്സ് മസാജുകള്‍, ബാത്റൂംസെക്സ് എന്നിവയില്‍ സ്ത്രീകള്‍ക്കും താല്‍പര്യമുണ്ട്. ശരീരവടിവു പ്രകടമാക്കുന്ന വസ്ത്രധാരണത്തിലെ പരീക്ഷണങ്ങളില്‍ സ്ത്രീക്കു താല്‍പര്യമുണ്ട്. പ്രത്യേകിച്ചും മുപ്പതു കഴിഞ്ഞ സ്ത്രീകളാണ് ഇക്കാര്യങ്ങളില്‍ പങ്കാളിയോടു കൂടുതല്‍ സഹകരിക്കുന്നത്. സെക്സ് ഫാന്‍റസിക്കു മുന്‍തൂക്കം നല്‍കുന്ന റോള്‍പ്ളേ സങ്കല്‍പം പോലും മലയാളിയുടെ ദാമ്പത്യത്തിലേക്കു കുടിയേറിയിട്ടുണ്ട്.

സെകസിലെ പരീക്ഷണങ്ങളില്‍ ഭാര്യയുടെ താല്‍പര്യം മനസിലാക്കാതെ പുരുഷന്‍ നീക്കം നടത്തുന്നതാണ് പലപ്പോഴും വിപരീതഫലമുണ്ടാക്കുന്നതെന്നാണ് സെക്സോളജിസ്റ്റുകള്‍ പറയുന്നത്. പങ്കാളികള്‍ക്ക് ശരിയായ ലൈംഗികവിദ്യാഭ്യാസത്തിന്റെ അഭാവത്തിലേക്കാണ് ഇവ വിരല്‍ചൂണ്ടുന്നതെന്നും അവര്‍ പറയുന്നു.

Wednesday, August 19, 2015

ഹെഡ് ഫോണ്‍ ഉപയോഗിച്ച് പാട്ടുകേള്‍ക്കുന്നവരുടെ ശ്രദ്ധയ്ക്ക്‌

ഹെഡ്ഫോണുകള്‍ തരംഗമായി കഴിഞ്ഞു. എഫ് എം റേഡിയോയും മൊബൈല്‍ ഫോണുകളും ഒക്കെ ജന ഹൃദയങ്ങളില്‍ ഇടം നേടിയതോടെ ഹെഡ്ഫോണ്‍ ഉപയോക്താക്കളുടെ എണ്ണവും കൂടി. എന്നാല്‍, ഹെഡ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് അത്ര സുഖകരമല്ലാത്ത കാര്യമാണ് ഡോക്ടര്‍മാര്‍ക്ക് പറയാനുള്ളത്. ഹെഡ് ഫോണ്‍ ഉപയോഗിച്ച് ഉയര്‍ന്ന ശബ്ദത്തില്‍ പാട്ടുകേള്‍ക്കുന്നവരില്‍ കേള്‍വിക്കുറവ് അനുഭവപ്പെടുമെന്ന് പഠനം. മൈസൂരിലെ ഓള്‍ ഇന്ത്യാ സ്പീച്ച് ആന്‍ഡ് ഹിയറിംഗ് സെന്റര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. മൊബൈലില്‍ നിന്നോ മറ്റോ ഹെഡ് സെറ്റ് വഴി ഉയര്‍ന്ന ശബ്ദത്തില്‍ പാട്ടുകേള്‍ക്കുന്നത് ശീലമാക്കിയ പുതിയ തലമുറയെ കേള്‍വി പ്രശ്‌നങ്ങള്‍ ബാധിക്കുന്നതായാണ് പുതിയ കണ്ടെത്തല്‍. മൈസൂരിലെ 3000 യുവാക്കളില്‍ നടന്ന പരിശോധനയില്‍ 68 ശതമാനം പേര്‍ക്കും വിവിധ തരത്തിലുള്ള കേള്‍വി പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവരില്‍ എട്ടു ശതമാനത്തിന് കാലക്രമേണ കേള്‍വി ശക്തി തന്നെ നഷ്ടപ്പെടുന്നതായും പഠനം തെളിയിക്കുന്നു. ഈ ശീലം കാരണം ഏഴ് ശതമാനം പേരില്‍ അസ്വസ്ഥതയും, 4.5 ശതമാനത്തിന് ഇടക്കുള്ള കേള്‍വി തടസ്സവും, 9.7 ശതമാനം ആളുകള്‍ക്ക് ചെവിയില്‍ മുഴക്കവും 5.6 ശതമാനത്തിന് ചെവിയില്‍ ഭാരം അനുഭവപ്പെടുന്നതായും പറയുന്നു. കൂടാതെ 13.4 ശതമാനം ആളുകള്‍ക്ക് ഹെഡ് ഫോണ്‍ വഴി പാട്ടുകേട്ടു കഴിഞ്ഞാല്‍ ശക്തമായ തലവേദനയും അനുഭവപ്പെടുന്നുണ്ട്. ഇവരുടെ അകചെവിയിലെ ക്ലോക്കിയയെയാണ് ആദ്യം പ്രശ്‌നം ബാധിക്കുന്നത്. മണിക്കൂറുകളോളം ഫോണില്‍ സംസാരിക്കുന്നവര്‍ക്കും ഇത് തന്നെയാണ് അനുഭവമെന്നും ഓള്‍ ഇന്ത്യാ സ്പീച്ച് ആന്‍ഡ് ഹിയറിംഗ് സെന്ററിലെ ഗവേഷകര്‍ പറയുന്നു. ഉച്ചത്തിലുള്ള ശബ്ദം ഹെഡ് ഫോണ്‍ വഴി നേരിട്ട് ചെവിയുടെ ഉള്ളിലെത്തുന്നതിനാല്‍ അത് ശ്രവണശക്തിയെയും ചെവിക്കുള്ളിലെ നാഢീഞരമ്പുകളെയും സാരമായാണ് ബാധിക്കുന്നത്. കുറഞ്ഞ അളവില്‍ കുറച്ചു സമയം മാത്രം പാട്ടുകേള്‍ക്കുന്നതായിരിക്കും ഗുണം ചെയ്യുകയെന്നും ഈ ശീലം കാരണം ശ്രവണശക്തി പൂര്‍ണമായും നഷ്ടപ്പെടുമെന്നും ഇത് ചികിത്സിച്ചു ഭേദപ്പെടുത്താന്‍ വളരെ ബുദ്ധിമുട്ടാണെന്നും പഠനം വ്യക്തമാക്കുന്നു.

കശുവണ്ടിപരിപ്പ് കഴിക്കുന്നവർ വായിച്ചറിയാൻ

ആരോഗ്യകാരണങ്ങൾ കൊണ്ട് പലരും കശുവണ്ടിപരിപ്പും, ഉണക്കമുന്തിരിയും ധാരാളം കഴിക്കുന്നവരാണ്‌.
ഉണങ്ങിയ പഴങ്ങള്‍, പോഷകങ്ങള്‍, കാര്‍ബോഹൈഡ്രേറ്റ്‌, പഞ്ചസാര എന്നവയാല്‍ സമ്പുഷ്ടമാണ്‌. ബദാം, കശുവണ്ടി, പിസ്‌ത,റെസിന്‍ തുടങ്ങിയവയാണ്‌ സാധാരണ ഉണങ്ങിയ പഴങ്ങളില്‍ ഉള്‍പ്പെടുന്നത്‌. ശരീരത്തിന്റെ ആരോഗ്യവും പ്രവര്‍ത്തനങ്ങളും മെച്ചപ്പെടുത്തുന്നതിന്‌ ഊര്‍ജം ധാരാളം അടങ്ങിയിട്ടുള്ള ഉണങ്ങിയ പഴങ്ങള്‍ വളരെ നല്ലതാണ്‌.  പോഷകങ്ങള്‍ ലഭിക്കുന്നതിനായി ഗര്‍ഭിണികളോടും ചെറിയ കുട്ടികളോടും ഇവ കഴിക്കാന്‍ പറയാറുണ്ട്‌.
ഉണങ്ങിയ പഴങ്ങള്‍ കാര്‍ബോഹൈഡ്രേറ്റും പഞ്ചസാരയും നിറഞ്ഞതാണ്‌. അതിനാല്‍ ഉണങ്ങിയ പഴങ്ങള്‍ അമിതമായി കഴിക്കുന്നത്‌ ശരീരത്തിലെ കൊഴുപ്പിന്റെ അളവ്‌ ഉയര്‍ത്തും. ഇത്‌ ഭാരം കുറയ്‌ക്കുന്നതിനു പകരം കൂട്ടുകയാണ്‌ ചെയ്യുക. അതിനാല്‍ ഉണങ്ങിയ പഴങ്ങള്‍ അമിതമായി കഴിക്കുന്നത്‌ ഒഴിവാക്കുക. ശരീര ഭാരം കുറയ്‌ക്കുന്നതിന്‌ ആഹാരത്തിനൊപ്പം ഒരു പാത്രം ഉണങ്ങിയ പഴങ്ങള്‍ കഴിക്കുന്നത്‌ ശീലമാക്കുക. ശരീരത്തിനാവശ്യമായ പോഷകങ്ങളും ഊര്‍ജവും നല്‍കാന്‍ ഇത്‌ മതിയാകും.  
ബദാം തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും മാനസികമായ ഗുണങ്ങള്‍ മെച്ചപ്പെടുത്താനും നല്ലതാണ്‌.ഉണങ്ങിയ അത്തിപ്പഴം ബലക്ഷയം, പ്രമേഹം എന്നിവയ്‌ക്ക്‌ നല്ലതാണ്‌. റെസിന്‍ ചര്‍മ്മത്തിനും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും നല്ലതാണ്‌. ശരീരത്തിന്റെ ചൂട്‌ കുറയ്‌ക്കാനും ഇവ സഹായിക്കും. ബാദാം പോലെ റെസിനും വെള്ളത്തില്‍ കുതിര്‍ത്ത്‌ കഴിക്കുന്നതാണ്‌ നല്ലത്‌. ഉയര്‍ന്ന കലോറിയും കൊഴുപ്പും ഉള്ളതിനാല്‍ കശുവണ്ടി അധികം കഴിക്കുന്നത്‌ നല്ലതല്ല.
നിശ്ചിത സമയത്ത്‌ ഉണങ്ങിയ പഴങ്ങളിലൂടെ മാത്രം ശരീര ഭാരം കുറയ്‌ക്കുന്നതിന്‌ വിഭജിച്ച്‌ കഴിക്കുന്ന രീതി പിന്തുടരുക. എല്ലാ സമയത്തും ഉണങ്ങിയ പഴങ്ങള്‍ കഴിക്കരുത്‌. ഉദാഹരണത്തിന്‌ ബദാമിലെ എല്ലാ പോഷകങ്ങളും ലഭിക്കുന്നതിന്‌ രാത്രി മൊത്തം ഇവ വെള്ളത്തില്‍ മുക്കി വച്ചിട്ട്‌ രാവിലെ കഴിക്കുക. ഊര്‍ജം ധാരാളം അടങ്ങിയിട്ടുള്ള ബദാം ശരീര പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തും. അത്തി പഴം പോലുള്ള ഉണങ്ങിയ പഴങ്ങള്‍ ഉച്ചഭക്ഷണത്തിനൊപ്പം കഴിക്കുന്നത്‌ നല്ലതാണ്‌. ഓരോ തരം ഉണങ്ങിയ പഴങ്ങളും കഴിക്കാന്‍ നിശ്ചിത സമയം കണ്ടെത്തുക . എല്ലാത്തരം പഴങ്ങളും ഒരേ സമയത്ത്‌ കഴിക്കരുത്‌.
ആരോഗ്യദായകങ്ങളായ കൊഴുപ്പ്‌ , പോഷകങ്ങള്‍, പ്രോട്ടീന്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്‌ പിസ്‌ത. പിസ്‌തയിലെ കൊഴുപ്പ്‌ പൂര്‍ണമായി നമ്മുടെ ശരീരം ആഗീരണം ചെയ്യില്ല അതിനാല്‍ ഇവ കലോറി കുറഞ്ഞ ആഹാരമായി കണക്കാക്കാം.
ശരീര ഭാരം കുറയ്‌ക്കുന്നതിന്‌ ആവശ്യമായ അളവില്‍ മാത്രം ഉണങ്ങിയ പഴങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക.


അനായാസം ആര്‍ക്കും തടിവെയ്ക്കാം

മറ്റ് അസുഖങ്ങളൊന്നു മില്ലെങ്കില്‍ നമുക്ക് ലഭിക്കാവുന്ന വലിയ സൗഭാഗ്യമാണ് മെലിഞ്ഞ ശരീരം. എന്നാല്‍ ഉയരത്തിനനുസരിച്ച് ശരീരഭാരമില്ലെങ്കില്‍ ആകാരഭംഗിയെമാത്രമല്ല നിത്യജീവിതത്തെത്തന്നെ അത് ബാധിച്ചേക്കാം. ജീവിതശൈലിയും ഭക്ഷണക്രമവും പരിഷ്‌കരിച്ചാല്‍ അനായാസം ആര്‍ക്കും ഐഡിയല്‍ വെയ്റ്റ് നേടാന്‍ സാധിക്കും.

ദിനംപ്രതി രണ്ട് ഗ്ലാസ് പാല്‍ കുടിക്കുക. 

ചായക്കും കാപ്പിക്കും പകരം ഒരുഗ്ലാസ് പാല്‍കുടിക്കാം.
ശരീരഭാരം വര്‍ധിപ്പിക്കുന്നതിന് ഏത്തപ്പഴം ഉത്തമമാണ്. വാഴപ്പഴം ഉപയോഗിച്ചുള്ള ഷേയ്ക്ക് അത്യുത്തമമാണ്. ഇത് പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതാണ് 


പഴച്ചാറുകള്‍  ധാരാളം കഴിക്കുക. പോഷകങ്ങള്‍ കൂടുതല്‍ ലഭിക്കുന്നതിന് ഇത് സഹായിക്കും. 

ഓരോദിവസവും കഴിക്കുന്ന പോഷകാഹാരങ്ങളുടെ അളവ് അല്പാല്‍പ്പമായി വര്‍ധിപ്പിക്കുക. ആവശ്യത്തിന് ഭാരം വര്‍ധിച്ചുവെന്ന് തോന്നുന്നതുവരെ ഇത് തുടരുക. 

അന്നജം ധാരാളമുള്ള ഭക്ഷണം കഴിക്കുക. ഉരുളക്കിഴങ്, മധുരക്കിഴങ്ങ്, ധാന്യങ്ങള്‍ എന്നിവ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.


മത്സ്യം, മാംസം, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ഓരോദിവസവും കഴിക്കുന്ന ചോറിന്റെ അളവില്‍ ചെറിയ വര്‍ധനവ് വരുത്തുക 

പ്രഭാതഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തുക. 

ധാരാളം പഴവര്‍ഗ്ഗങ്ങളും ഉണക്കിയ പഴങ്ങളും കഴിക്കുന്നത് നല്ലതാണ്. 

തൈരും ഉപ്പേരിയും ചേര്‍ന്ന വിഭവസമൃദ്ധമായ ഊണ് ഉച്ചയ്ക്ക് കഴിക്കാം. 

പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുമ്പോള്‍ പൊണ്ണത്തടിയുണ്ടാകാനുള്ള സാധ്യതയേറെയാണ്. വയറിനുചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടാനും ഇത് വഴിവെച്ചേക്കാം. അവസാനം \'മേദസ്സ് ദു:ഖമാണുണ്ണീ, മെലിഞ്ഞ ദേഹം സുഖപ്രദം\' എന്ന ഉപദേശവും സ്വീകരിച്ച് വിപണിയില്‍ ലഭിക്കുന്ന തടികുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങി കഴിക്കേണ്ടിവരുന്ന അവസ്ഥയുണ്ടാവരുത്. തടികുറയ്ക്കാന്‍ ശരിയായ വ്യായാമവും പോഷകങ്ങള്‍ കുറഞ്ഞ ഭക്ഷണം കഴിക്കുകയുമല്ലാതെ മറ്റ് കുറുക്കുവഴികളൊന്നുമില്ലെന്ന് തിരിച്ചറിയുക. വ്യായാമത്തിലൂടെ ഈ സാഹചര്യം ഒഴിവാക്കം. ആവശ്യത്തിന് ഭാരമുള്ള ഉറച്ചശരീരത്തിന് ചെറിയതരത്തിലുള്ള വ്യായാമം തുടരുന്നത് സഹായിക്കും.  

ഭക്ഷണം ധാരാളം കഴിച്ചിട്ടും ശരീരഭാരം കൂടുന്നില്ലെന്ന പരാതിക്കാരാണേറെയും. അങ്ങനെയുള്ളവര്‍ താഴെ പറയുന്ന പരിശോധനകള്‍ നടത്തുക:  .
രക്തത്തിലെ പഞ്ചസാരയുടെ അളവ്: കാരണം  മുണ്ടെങ്കില്‍ ദേഹം വളരെ മെലിയാം. 

തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം: തൈറോക്‌സിന്‍ കൂടുതലാണെങ്കിലും ചിലപ്പോള്‍ മെലിച്ചില്‍ കാണാറുണ്ട്. ഇതു രണ്ടും ഇല്ലാത്തപക്ഷം നിങ്ങള്‍ വ്യാകുലപ്പെടേണ്ട ഒരു കാര്യവുമില്ല. വണ്ണം കൂടുതലാവാന്‍ മരുന്നുകള്‍ ഒന്നും കഴിക്കരുത്. അത്തരം മരുന്നുകളില്‍ അനാബോളിക് സ്റ്റീറോയിഡുകള്‍ (Anaebolic Steroids)അടങ്ങിയിരിക്കും. ഇത് അപകടകാരിയായ ഒരു ഔഷധമാണ്. തടി കൂടുവാന്‍ നല്ല ഭക്ഷണം കഴിക്കുക. , ഗ്യാസ്ട്രബിള്‍, ലൂസ്‌മോഷന്‍ എന്നിവയുള്ളവര്‍ ചിട്ടയായ ഭക്ഷണരീതി പിന്തുടരേണ്ടതുണ്ട്. ഇതിനായി ഉദരരോഗവിദഗ്ധന്റെ ഉപദേശം തേടുക. ഉദരരോഗം മൂലം ശരിയായി ദഹനം നടക്കാതിരുന്നാല്‍ ശരീരം ക്ഷീണിക്കാനിടവരും.


അനായാസം ആര്‍ക്കും തടിവെയ്ക്കാം

മറ്റ് അസുഖങ്ങളൊന്നു മില്ലെങ്കില്‍ നമുക്ക് ലഭിക്കാവുന്ന വലിയ സൗഭാഗ്യമാണ് മെലിഞ്ഞ ശരീരം. എന്നാല്‍ ഉയരത്തിനനുസരിച്ച് ശരീരഭാരമില്ലെങ്കില്‍ ആകാരഭംഗിയെമാത്രമല്ല നിത്യജീവിതത്തെത്തന്നെ അത് ബാധിച്ചേക്കാം. ജീവിതശൈലിയും ഭക്ഷണക്രമവും പരിഷ്‌കരിച്ചാല്‍ അനായാസം ആര്‍ക്കും ഐഡിയല്‍ വെയ്റ്റ് നേടാന്‍ സാധിക്കും.

ദിനംപ്രതി രണ്ട് ഗ്ലാസ് പാല്‍ കുടിക്കുക. 

ചായക്കും കാപ്പിക്കും പകരം ഒരുഗ്ലാസ് പാല്‍കുടിക്കാം.
ശരീരഭാരം വര്‍ധിപ്പിക്കുന്നതിന് ഏത്തപ്പഴം ഉത്തമമാണ്. വാഴപ്പഴം ഉപയോഗിച്ചുള്ള ഷേയ്ക്ക് അത്യുത്തമമാണ്. ഇത് പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതാണ് 


പഴച്ചാറുകള്‍  ധാരാളം കഴിക്കുക. പോഷകങ്ങള്‍ കൂടുതല്‍ ലഭിക്കുന്നതിന് ഇത് സഹായിക്കും. 

ഓരോദിവസവും കഴിക്കുന്ന പോഷകാഹാരങ്ങളുടെ അളവ് അല്പാല്‍പ്പമായി വര്‍ധിപ്പിക്കുക. ആവശ്യത്തിന് ഭാരം വര്‍ധിച്ചുവെന്ന് തോന്നുന്നതുവരെ ഇത് തുടരുക. 

അന്നജം ധാരാളമുള്ള ഭക്ഷണം കഴിക്കുക. ഉരുളക്കിഴങ്, മധുരക്കിഴങ്ങ്, ധാന്യങ്ങള്‍ എന്നിവ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.


മത്സ്യം, മാംസം, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ഓരോദിവസവും കഴിക്കുന്ന ചോറിന്റെ അളവില്‍ ചെറിയ വര്‍ധനവ് വരുത്തുക 

പ്രഭാതഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തുക. 

ധാരാളം പഴവര്‍ഗ്ഗങ്ങളും ഉണക്കിയ പഴങ്ങളും കഴിക്കുന്നത് നല്ലതാണ്. 

തൈരും ഉപ്പേരിയും ചേര്‍ന്ന വിഭവസമൃദ്ധമായ ഊണ് ഉച്ചയ്ക്ക് കഴിക്കാം. 

പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുമ്പോള്‍ പൊണ്ണത്തടിയുണ്ടാകാനുള്ള സാധ്യതയേറെയാണ്. വയറിനുചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടാനും ഇത് വഴിവെച്ചേക്കാം. അവസാനം \'മേദസ്സ് ദു:ഖമാണുണ്ണീ, മെലിഞ്ഞ ദേഹം സുഖപ്രദം\' എന്ന ഉപദേശവും സ്വീകരിച്ച് വിപണിയില്‍ ലഭിക്കുന്ന തടികുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങി കഴിക്കേണ്ടിവരുന്ന അവസ്ഥയുണ്ടാവരുത്. തടികുറയ്ക്കാന്‍ ശരിയായ വ്യായാമവും പോഷകങ്ങള്‍ കുറഞ്ഞ ഭക്ഷണം കഴിക്കുകയുമല്ലാതെ മറ്റ് കുറുക്കുവഴികളൊന്നുമില്ലെന്ന് തിരിച്ചറിയുക. വ്യായാമത്തിലൂടെ ഈ സാഹചര്യം ഒഴിവാക്കം. ആവശ്യത്തിന് ഭാരമുള്ള ഉറച്ചശരീരത്തിന് ചെറിയതരത്തിലുള്ള വ്യായാമം തുടരുന്നത് സഹായിക്കും.  

ഭക്ഷണം ധാരാളം കഴിച്ചിട്ടും ശരീരഭാരം കൂടുന്നില്ലെന്ന പരാതിക്കാരാണേറെയും. അങ്ങനെയുള്ളവര്‍ താഴെ പറയുന്ന പരിശോധനകള്‍ നടത്തുക:  .
രക്തത്തിലെ പഞ്ചസാരയുടെ അളവ്: കാരണം  മുണ്ടെങ്കില്‍ ദേഹം വളരെ മെലിയാം. 

തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം: തൈറോക്‌സിന്‍ കൂടുതലാണെങ്കിലും ചിലപ്പോള്‍ മെലിച്ചില്‍ കാണാറുണ്ട്. ഇതു രണ്ടും ഇല്ലാത്തപക്ഷം നിങ്ങള്‍ വ്യാകുലപ്പെടേണ്ട ഒരു കാര്യവുമില്ല. വണ്ണം കൂടുതലാവാന്‍ മരുന്നുകള്‍ ഒന്നും കഴിക്കരുത്. അത്തരം മരുന്നുകളില്‍ അനാബോളിക് സ്റ്റീറോയിഡുകള്‍ (Anaebolic Steroids)അടങ്ങിയിരിക്കും. ഇത് അപകടകാരിയായ ഒരു ഔഷധമാണ്. തടി കൂടുവാന്‍ നല്ല ഭക്ഷണം കഴിക്കുക. , ഗ്യാസ്ട്രബിള്‍, ലൂസ്‌മോഷന്‍ എന്നിവയുള്ളവര്‍ ചിട്ടയായ ഭക്ഷണരീതി പിന്തുടരേണ്ടതുണ്ട്. ഇതിനായി ഉദരരോഗവിദഗ്ധന്റെ ഉപദേശം തേടുക. ഉദരരോഗം മൂലം ശരിയായി ദഹനം നടക്കാതിരുന്നാല്‍ ശരീരം ക്ഷീണിക്കാനിടവരും.


Tuesday, August 18, 2015

നിങ്ങളുടെ ശരീരവണ്ണവും സെക്സും തമ്മിൽ...

സ്വയം ആരോഗ്യം നോക്കുന്ന കാര്യത്തിലാണെങ്കിലും പങ്കാളിയുടെ കാര്യത്തിലാണെങ്കിലും മെലിഞ്ഞ അല്ലെങ്കില്‍ ഒത്ത ശരീരമുള്ള ഒരാളായിരിക്കണമെന്നാനു  പലരും ആഗ്രഹിക്കാറുള്ളത്. അതേ, തടി കൂടുന്നത് ആണിനായാലും പെണ്ണിനായാലും ദോഷമാണ്. പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണിന്റെ അളവ് കുറയുന്നതിനാല്‍ തടികൂടിയ പുരുഷന്മാര്‍ക്ക് ലൈംഗികശേഷിയും തൃഷ്ണയും കുറയുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. മധ്യവയസ്സുകഴിഞ്ഞാല്‍ പലര്‍ക്കും കുടവയറുണ്ടാകും. ഈ കുടവയറും നല്ലൊരു ലൈംഗികബന്ധത്തിന് തടസ്സമാണ്. കാരണം കൊഴുപ്പ് അടിഞ്ഞുകൂടുന്നതോടെ ഹൃദയസംബന്ധമായ അസുഖങ്ങളും കൂടെയെത്തും. ലൈംഗികാവയവങ്ങളുമായി ബന്ധപ്പെട്ട നാഡികളെയും ഈ അടിഞ്ഞുകൂടല്‍ പ്രതികൂലമായി ബാധിക്കും. കൊളസ്‌ട്രോള്‍ കൂടുന്നതിനാല്‍ ഹാര്‍ട്ട് അറ്റാക്കിനുള്ള സാധ്യത കൂടുതലാണ്. ബ്ലോക്കുകള്‍ ഉണ്ടാകുന്നത് സെക്‌സിനെ പരിപൂര്‍ണമായ അര്‍ത്ഥത്തില്‍ ആസ്വദിക്കുന്നതിന് തടസ്സമാകുമെന്ന കാര്യത്തില്‍ സംശയമില്ല.അതിനാൽ നല്ല ദാമ്പത്യജീവിതം ആഗ്രഹിക്കുന്നവരും ആരോഗ്യത്തോടെ ഏറെ നാൾ ജീവിക്കണം   എന്ന് മോഹമുള്ളവരും  തടി കൂടാതെ നോക്കേണ്ടത്  അത്യാവശ്യമാണ് .

സൗന്ദര്യ വര്‍ധക വസ്തുക്കള്‍ മാറിമാറി പരീക്ഷിക്കുന്നവർ ശ്രദ്ധിയ്ക്കുക...

സൗന്ദര്യ വര്‍ധക വസ്തുക്കള്‍ മാറിമാറി പരീക്ഷിക്കുന്നവരുണ്ട്. പുതിയത് വാങ്ങി അധികം വൈകാതെ അത് ഉപേക്ഷിച്ച് പുതിയ ഉല്‍പ്പന്നത്തിന് പിന്നാലെ പായുന്നത് ദോഷകരമാണ്. ഓരോ കോസ്മെറ്റിക്ക് ഉല്‍പ്പന്നത്തിൻറെയും പി.എച്ച് നില വ്യത്യാസപ്പെട്ടിരിക്കുമെന്ന് ഡെര്‍മറ്റോളജിസ്റ്റുകള്‍ പറയുന്നു. മനുഷ്യശരീരത്തിലെ തൊലിയുടെ പി.എച്ച് നിലവാരം 5.5 ആണ്. ക്രീമുകളും മറ്റും മാറിമാറി ഉപയോഗിക്കുന്ന പക്ഷം തൊലിയുടെ നിറം മാറുന്നതും മുഖക്കുരുവുമടക്കം പ്രശ്നങ്ങള്‍ ഉണ്ടാകും. സോപ്പുകള്‍ ഇതിന് ഉദാഹരണങ്ങളാണ്. ഭൂരിപക്ഷം സോപ്പുകളുടെയും പി.എച്ച് 5.5ന് മുകളിലാണ്.ഇത് തൊലിക്ക് ദോഷകരമാണ്. വിശ്വസിക്കാവുന്ന ബ്രാന്‍ഡുകള്‍ മാത്രം ഉപയോഗിക്കുക. എല്ലായിപ്പോഴും ഉല്‍പ്പന്നത്തിൻറെ പിന്‍ഭാഗത്തുള്ള പി.എച്ച് നില മനസിലാക്കുക.

കോളിഫ്ലവർ കഴിക്കുന്നവരാണോ നിങ്ങൾ ..തീർച്ചയായും അറിയേണ്ടത് ..

ധാരാളം വൈറ്റമിനുകള്‍ അടങ്ങിയ ഒന്നാണ് കോളിഫ്ലവർ . ഇതില്‍ സിങ്ക്, മഗ്നീഷ്യം, സോഡിയം, സെലേനിയം തുടങ്ങി ധാരാളം ധുതക്കള്‍ അടങ്ങിയിട്ടുണ്ട്. ഇവയോരോന്നും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ശരീരത്തിന് അത്യാവശ്യവുമാണ്.ഹൃദയപ്രശ്‌നങ്ങള്‍ ഹൃദയാരോഗ്യത്തിന് ചേര്‍ന്നൊരു പച്ചക്കറിയാണിത്. ഹൃദയപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും. കോളിഫ്ലവറിൽ ധാരാളം ഫോളേറ്റ്, വൈറ്റമിന്‍ എ, ബി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പുതുകോശങ്ങളുടെ രൂപീകരണത്തിന് സഹായിക്കും. ഇതുകൊണ്ടുതന്നെ ഗര്‍ഭിണികള്‍ കോളിഫ്ലവർ കഴിയ്ക്കുന്നത് നല്ലതാണ്. ആന്റി ഓക്‌സിഡന്റുകള്‍ ഇതില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് പ്രതിരോധശേഷി നല്‍കും. കോളിഫ്ലവറിലെ വൈറ്റമിന്‍ സി രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കും. കോളിഫ്ലവറിൽ കാല്‍സ്യം ധാരാളം ക്യാന്‍സര്‍ പ്രതിരോധശേഷി ക്രൂസിഫെറസ് ഫാമിലിയില്‍ പെടുന്ന ഒന്നായതു കൊണ്ട് ക്യാന്‍സര്‍ പ്രതിരോധശേഷിയും കോളിഫ്ലവറിനുണ്ട്. പ്രത്യേകിച്ച് ബ്രെസ്റ്റ് ക്യാന്‍സര്‍, ബ്ലാഡര്‍ ക്യാന്‍സര്‍, ലംഗ് ക്യാന്‍സര്‍ എന്നിവ ചെറുക്കുവാന്‍. കോളിഫ്ലവറിൽ കലോറി തീരെ കുറവാണ്. ഇതുകൊണ്ടുതന്നെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളുടെ പട്ടികയില്‍ കോളിഫഌവറും ഉള്‍പ്പെടുത്താം.

Monday, August 17, 2015

പേരക്കയുടെ ഗുണങ്ങൾ അറിയണ്ടേ

സിഡിയം ജനുസിൽപ്പെട്ട സസ്യങ്ങളെയാണ് പേര എന്ന് പറയുന്നത്. ഭക്ഷ്യയോഗ്യമായ ഇതിന്റെ ഫലം പേരക്ക, കൊയ്യാക്ക എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഇതിൽ 100-ഓളം ഉഷ്ണമേഖലാ കുറ്റിച്ചെടികളും മരങ്ങളും ഉൾപ്പെടുന്നു. മെക്സിക്കോ, മധ്യ അമേരിക്ക, തെക്കേ അമേരിക്ക, കരീബിയന്റെ ഭാഗങ്ങൾ, വടക്കേ അമേരിക്കയുടെ ഭാഗങ്ങൾ എന്നീ സ്ഥലങ്ങളാണ് പേരയുടെ സ്വദേശം. ഇന്ന് ഉഷണമേഖലയിൽ മിക്കയിടങ്ങളിലും ഉപോഷ്ണമേഖലയിൽ ചിലയിടങ്ങളിലും പേര കൃഷി ചെയ്യപ്പെടുന്നു. നമ്മുടെ നാട്ടിൽ ഇഷ്ടം പോലെ കണ്ടുവരുന്ന ഒരു ഫലമാണ് പേരക്ക. എന്നാൽ മിക്കവർക്കും ഈ ഫലത്തിനോട് താൽപര്യമില്ല.എന്നാൽ ഓറഞ്ചിനേക്കാള്‍ അഞ്ചിരട്ടി വിറ്റാമിന്‍ സി പേരയ്ക്കയില്‍ കൂടുതലുണ്ട് എന്ന കാര്യം ഇവരിൽ മിക്കവർക്കും അറിയില്ല.പേരക്കയില്‍ ധാരാളമുള്ള ലൈക്കോപ്പിന്‍ എന്ന കരോട്ടിനോയിഡ് ക്യാന്‍സറിനെ തടയാന്‍ ശേഷിയുള്ളതാണത്രെ.പേരക്കയില്‍ ഉയര്‍ന്ന അളവിലുള്ള പൊട്ടാസ്യവും ഫൈബറും ഹൃദയത്തെയും സംരക്ഷിക്കുന്നു.ഇത് കൂടാതെ പ്രമേഹത്തെ ഒരു പരിധിവരെ തടയാനും പേരക്കക്കു കഴിയുമെന്ന് പഠനങ്ങള്‍ പറയുന്നു .കാല്‍സ്യവും നാരുകളും ധാരാളമുള്ള പേരയ്ക്ക ചര്‍മത്തില്‍ ചുളിവ് വീഴാതിരിക്കാന്‍ സഹായിക്കും. മോണയുടെ ശക്തി വര്‍ദ്ധിപ്പിക്കുന്ന പേരയ്ക്ക വയറിളക്കവും മറ്റുമുള്ളപ്പോള്‍ കഴിക്കുന്നത്‌ നല്ലതാണ്.ഇതു ബാക്ടീരിയക്കെത്തിരെ പ്രവര്‍ത്തിക്കും.അതെ സമയം അധികം പഴുത്താല്‍ ഇവയിലെ വിറ്റാമിന്‍ സി കുറയും.അത് കൊണ്ട് ഇളം പഴുത്ത പേരക്ക കഴിക്കുന്നതായിരിക്കും കൂടുതൽ അഭികാമ്യം.


സൗന്ദര്യ സംരക്ഷണത്തിന് കറ്റാര്‍വാഴ

Aloe barbadensis എന്നറിയപ്പെടുന്ന കറ്റാര്‍വാഴയുടെ ജന്‍മദേശം വെസ്റ്റ്‌ഇന്‍ഡീസാണ്‌. ഇലയുടെ അരികുഭാഗത്തു മുള്ളുകളുണ്ട്‌. ഒരു വര്‍ഷം കൊണ്ടു 10 കി. ഗ്രാം തൂക്കത്തില്‍ വളരും. വരണ്ട കാലാവസ്ഥയിലാണ്‌ ഇവ നന്നായി വളരുന്നത്‌. വളരെ തടിച്ച ഇലകളില്‍ കൊഴുപ്പോടുകൂടിയ ജ്യൂസ്‌ ധാരാളമുണ്ട്‌. കടല്‍ത്തീരസംരക്ഷണത്തിനും കടല്‍വെള്ളത്തിണ്റ്റെ ഉപ്പുരസം കുറയ്ക്കാനും ഇവയ്ക്കു പ്രത്യേക കഴിവുണ്ട്‌. അലങ്കാര സസ്യമായും നട്ടു വളര്‍ത്താം. കറ്റാര്‍വാഴയുടെ ചുവട്ടില്‍ നിന്നുള്ള ചിനപ്പുകളാണ്‌ നടീല്‍വസ്തു. ചെടിച്ചട്ടിയിലോ ചാക്കിലോ മണല്‍, മണ്ണ്‌, ഉണങ്ങിയ ചാണകപ്പൊടി ഇവ തുല്യ അളവില്‍ ചേര്‍ത്തിളക്കി നിറയ്ക്കണം.
ത്വക്ക് രോഗങ്ങള്‍, കര്‍ണനേത്ര രോഗങ്ങള്‍, മുടിവളര്‍ച്ചാക്കുറവ്‌, വൃക്കരോഗങ്ങള്‍, കരള്‍രോഗങ്ങള്‍, ദഹനപ്രശ്നങ്ങള്‍ തുടങ്ങി ഒട്ടേറെ അസുഖങ്ങളുടെ ചികിത്സയ്ക്ക്‌ കറ്റാര്‍വാഴ ഉപയോഗിക്കുന്നു. വാതം, പിത്തം, പൊള്ളല്‍, രക്തശുദ്ധി, ചതവ്‌ എന്നീ രോഗാവസ്ഥകളിലും ഫലപ്രദമാണ്‌. കാന്‍സര്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകളിലും ശരീരസൌന്ദര്യവസ്തുക്കളിലും കറ്റാര്‍വാഴയുടെ നീര്‌ ഉപയോഗിക്കുന്നു.ചില ഹോമിയോ ഔഷധങ്ങളിലും കറ്റാര്‍വാഴയുടെ നീര്‌ ഉപയോഗിക്കുന്നുണ്ട്‌.
സൗന്ദര്യ സംരക്ഷണത്തിന് കറ്റാര്‍വാഴ

1, കറ്റാര്‍ വാഴയുടെ ജെല്ല്‌ മുഖത്ത്‌ പുരട്ടി 10 മിനിറ്റ്‌ മസാജ്‌ ചെയ്‌താല്‍ മുഖക്കുരു, കരിവാളിപ്പ്‌ എന്നിവയ്‌ക്ക് ശാശ്വത പരിഹാരം ലഭിക്കും.

2, വരണ്ട ചര്‍മ്മത്തിന്‌ ഏറ്റവും മികച്ച മൊസ്‌ചറൈസറാണ്‌ കറ്റര്‍വാഴ ജെല്ല്‌. ഇത്‌ അഞ്ചു മിനിറ്റ്‌ മുഖത്ത്‌ പുരട്ടി മസാജ്‌ ചെയ്യ്‌താല്‍ ചര്‍മ്മത്തിന്റെ വരള്‍ച്ച മാറി ചര്‍മ്മം ദൃഢതയുള്ളതാകും.

3, ഷേവിങ്ങിന്‌ ശേഷമുള്ള അസ്വസ്‌ഥതകള്‍ മാറ്റാന്‍ ആഫ്‌റ്റര്‍ ഷേവിന്‌ പകരമായി കറ്റാര്‍ വാഴ ജെല്ല്‌ പുരട്ടുക.

4, സ്‌ട്രെച്ച്‌മാര്‍ക്ക്‌ അകറ്റാന്‍; സ്‌ട്രെച്ച്‌മാര്‍ക്കുള്ളിടത്ത്‌ കറ്റാര്‍വാഴയുടെ ജെല്ല്‌ പുരട്ടി മസാജ്‌ ചെയ്‌താല്‍ സ്‌ട്രെച്ച്‌മാര്‍ക്ക്‌ മാറിക്കിട്ടും. കൂടാതെ പ്രസവശേഷം ഉണ്ടാകുന്ന സ്‌ട്രെച്ച്‌മാര്‍ക്കുകള്‍ക്കും ഇത്‌ മികച്ച ഔഷധം ആണ്‌.

5, സൂര്യാഘാതം മൂലം ഉണ്ടാകുന്ന എല്ലാ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും മികച്ച പ്രതിവിധിയാണ്‌ കറ്റാര്‍വഴ ജെല്ല്‌. ഇത്‌ ഉപയോഗിച്ച്‌ മസാജ്‌ ചെയ്യ്‌താല്‍ ഈ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമുണ്ടാകും.

6, ചര്‍മ്മത്തിന്റെ ചുളിവുകള്‍ മാറുന്നതിനും യൗവനം നിലനിര്‍ത്തുന്നതിനും കറ്റാര്‍വാഴയുടെ ജെല്ല്‌ പുരട്ടി മസാജ്‌ ചെയ്യുക.

7, മുടിയുടെ സംരക്ഷണത്തിന്‌ കറ്റാര്‍വാഴയുടെ ജെല്ല്‌ തലയോട്ടിയില്‍ പുരട്ടി 20 മിനിറ്റ്‌ ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. ഇങ്ങനെ ആഴ്‌ചയില്‍ രണ്ട്‌ തവണ സ്‌ഥരമായി ചെയ്‌താല്‍ മുടിയുടെ വളരും, മുടിക്ക്‌ കറുപ്പ്‌ വര്‍ധിക്കുകയും മൃദുത്വം ലഭിക്കുകയും ചെയ്യും. കുടാതെ താരന്‍ കുറയുകയും ചെയ്യും.

8, കറ്റാര്‍വാഴ, കൈയുന്നീ. നീലയമരി എന്നിവയിട്ട്‌ കാച്ചിയ വെളിച്ചെണ്ണ മുടിയുടെ വളര്‍ച്ച വേഗത്തിലാക്കുകയും മുടി കൊഴിച്ചില്‍ താരന്‍ എന്നിവയ്‌ക്ക് പരിഹാരമുണ്ടാകുകയും ചെയ്യുന്നു.

ചെലവുകളും പാര്‍ശ്വഫലങ്ങളും ഇല്ലാത്ത ഈ സുന്ദരിയേ വേഗം തന്നെ നിങ്ങളുടെ അടുക്കള തോട്ടത്തില്‍ നട്ടുപിടിപ്പിക്കു.

Sunday, August 16, 2015

ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ മല്ലിയില

കറികളിൽ അലങ്കരിക്കാനും രുചിക്കുമായി ചേർക്കുന്ന മല്ലിയില ആരോഗ്യ സംരക്ഷണത്തിലും മികച്ചതാണ്. ഉദര സംബന്ധമായ പ്രശ്നങ്ങൾക്ക് മല്ലിയില മികച്ചൊരു ഔഷധം തന്നെ. നാരുകൾ, ഇരുന്പ്, മഗ്‌നീഷ്യം, ഫ്ളവനോയിഡ് തുടങ്ങിയവയുടെ കലവറ കൂടിയാണ് മല്ലിയില. . ദഹനം എളുപ്പമാക്കും, ഗ്യാസ് ട്രബിളിനെ പ്രതിരോധിക്കും . ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന സാൽമോണെല്ല ബാക്ടീരിയയെ പ്രതിരോധിക്കും. മല്ലിയില ഭക്ഷണപദാർത്ഥത്തിൽ ഉൾപ്പെടുത്തിയാൽ ഈ ബാക്ടീരിയകൾ നശിക്കും. . പല വിധത്തിൽ ശരീരത്തിനുള്ളിൽ എത്തിപ്പെടുന്ന ലേഡ്, മെർക്കുറി, ആഴ്സനിക് പോലുള്ള ഉപദ്രവകാരിയായ ലോഹങ്ങൾക്കെതിരെ പ്രവർത്തിക്കും. . ഇതിലടങ്ങിയിരിക്കുന്ന ആന്റി ഇൻഫ്ളമേറ്ററി ഘടകങ്ങൾ ആർത്രൈറ്റിസിന്റെ ലക്ഷണങ്ങളെ ശമിപ്പിക്കും. . ഛർദ്ദി ഇല്ലാതാക്കും . നല്ല കൊളസ്ട്രോളിനെ ഉയർത്തുകയും ചീത്ത കൊളസ്ട്രോളിനെ കുറയ്‌ക്കുകയും ചെയ്യും.


Saturday, August 15, 2015

സെക്സിൽ അരുതാത്ത 10 കാര്യങ്ങൾ

ചിലർ അങ്ങനെയാണ്. അവിശ്വസനീയമായി തോന്നാം. ലൈംഗികബന്ധത്തിനിടയിൽ ഇണയെ ചുംബിക്കാത്തവർ ധാരാളമുണ്ട്. എന്തുകൊണ്ട്? ആസ്വാദ്യത നിറഞ്ഞ ലൈംഗികബന്ധത്തിന്റെ ഉന്മാദം അതിന്റെ പാരമ്യത്തിലെത്തിക്കാനുള്ള ആഗ്രഹമാകാം ഒരു കാരണം. ലൈംഗികബന്ധത്തിലെ ചില പൊസിഷനുകൾ ചുംബനത്തിനു സൗകര്യപ്രദമല്ലാത്തതും കാരണമാകാം. ഉയരത്തിൽ ഏറെ വ്യത്യാസമുള്ള ഇണകൾക്കു ചുംബനം ബുദ്ധിമുട്ടായിരിക്കും.
എന്തായാലും ലൈംഗികബന്ധത്തിലേർപ്പെടുന്നവർ ഇണയ്ക്കു പരമാവധി ചുംബനങ്ങൾ നൽകുക. ചുംബനം എല്ലാ അർത്ഥത്തിലും ലൈംഗികബന്ധത്തിന്റെ തീവ്രത കൂട്ടും. വിദഗ്ധരായ സെക്സോളജിസ്റ്റുകൾ പലരും ഈ അഭിപ്രായക്കാരാണ്.
2. അനവസരത്തിൽ ദന്തക്ഷതമേൽപ്പിക്കൽ
എന്തിനും ഒരു സമയമുണ്ട്. ആ സമയത്തേ അത് ആകാവൂ. വികാരതീവ്രത കൊണ്ട് ഇണയെ പാരമ്യത്തിലെത്തിക്കാൻ ഓരോ പങ്കാളിയും മോഹിക്കുന്നു. ചുംബനം, കരലാളനം, പ്രണയഭാഷണങ്ങൾ ഇവയെപ്പോലെ നഖദന്തക്ഷതമേൽപ്പിക്കലും വികാരങ്ങളെ ഇളക്കിമറിക്കും. എന്നാൽ ഇത് ഇണയുടെ വികാരം ഉത്തേജിതമായിട്ടു മാത്രം മതി. ഇല്ലെങ്കിൽ പങ്കാളിക്കു വേദനയും അസ്വാസ്ഥ്യവും മടുപ്പും ഒടുവിൽ കലഹവുമായിരിക്കും ഫലം . ലൈംഗികബന്ധത്തിനിടെ ഇണയെ വേദനിപ്പിച്ചു ലൈംഗികസുഖം നേടുന്ന മാനസിക രോഗത്തെ സാഡിസം എന്നാണു പറയുന്നത്.
3. ഉത്തേജനകേന്ദ്രങ്ങളിൽ സ്പർശിക്കില്ല
ജനനേന്ദ്രിയം, അതിന്റെ പരിസരങ്ങൾ, സ്തനമേഖലകൾ, സ്തനാഗ്രം ഇവയൊക്കെ ഉശിൻ ഉത്തേജനകേന്ദ്രങ്ങൾ തന്നെ. എന്നാൽ ഇണയ്ക്കു വികാരോത്തേജനം പകരുന്ന മറ്റു കേന്ദ്രങ്ങളും ശരീരത്തിലുണ്ടെന്ന് അറിയുക. കാൽമുട്ടുകൾ, കൈത്തണ്ടകൾ, വയർ, പിൻഭാഗം, നിതംബം ഇവയെല്ലാമാണ് പ്രചോദന സ്ഥാനങ്ങൾ.
ഇത്തരം സ്ഥലങ്ങളിൽ സൗമ്യമായി സ്പർശിക്കുകയോ, തലോടുകയോ, നഖക്ഷതമേല്പിക്കുകയോ ചെയ്തുകൊണ്ടു ബന്ധപ്പെട്ടാൽ ഇണയെ ആനന്ദത്തിലേക്കു നയിക്കാൻ കഴിയും. മാത്രമല്ല ഇണയ്ക്കു പകരുന്ന ഈ ലാളനകളിൽ പലതും തിരികെ കിട്ടുകയും ചെയ്യും.
4. ഭാരം മുഴുവൻ ഇണയുടെ മേൽ!
അരുത് ! നിങ്ങളുടെ ഭാരം താങ്ങുന്ന ഒരു ചുമടുതാങ്ങിയല്ല പങ്കാളി. അതുകൊണ്ടുതന്നെ കരുതലോടെ കൈകളോ കൈമുട്ടുകളോ കിടക്കയിൽ അമർത്തുകയോ കാൽമുട്ടുകൾ കിടക്കയിലൂന്നി ഭാരം പങ്കാളിക്ക് അസൗകര്യമാകാത്തവിധം ക്രമീകരിക്കുകയോ ചെയ്യുക. ശ്വസനം തടസപ്പെട്ടാൽ ബന്ധപ്പെടലിന്റെ ആസ്വാദ്യത നഷ്ടമാകും എന്നോർക്കുക. ഇണയുടെ സഹകരണത്തിന് അതു തടസമാകും.
5. സ്ഖലനം ഒന്നുകിൽ നേരത്തെ അല്ലെങ്കിൽ വളരെ വൈകി
രണ്ടുമല്ലേ വേണ്ടത്. ഇരുവർക്കും ഏറെക്കുറെ ഒരുപോലെ രതിമൂർഛയിലെത്താനാവും വിധം സമയം ക്രമീകരിക്കുക. നിരന്തര പരിശീലനം കൊണ്ടു പേശികളെ നിയന്ത്രിച്ചാൽ പുരുഷന്മാർക്കു സമയം കൂട്ടുകയോ കുറയ്ക്കുകയോ രണ്ടിനുമിടയിൽ നിർത്തുകയോ ചെയ്യാം. ബന്ധപ്പെടാൻ തുടങ്ങിയശേഷം വളരെപ്പെട്ടെന്നു സ്ഖലനം ഉണ്ടായാൽ അത് ഇണയെ നിരാശപ്പെടുത്തിയേക്കാം. വളരെ വൈകിപ്പോയാലോ? ബന്ധപ്പെടൽ ഇണയ്ക്കു വിരസമായും തീരാം. ആവുന്നത്ര സമയം ബാഹ്യലീലകളുമായി കഴിച്ചു കൂട്ടുകയും ഒടുവിൽ ബന്ധപ്പെടുകയും ചെയ്താൽ ഈ പ്രശ്നം സമ്പൂർണ്ണായി പരിഹരിക്കാം.
6. സ്വന്തം കാര്യം കഴിയുമ്പോൾ കിടന്നുറങ്ങുക
ഇണയോടു കാണിക്കാവുന്ന ഏറ്റവും വലിയ അവഗണനയാണിത്. ഇണ പൂർണ സംതൃപ്തി ആഗ്രഹിക്കുന്നു എങ്കിൽ ആ ആഗ്രഹം നിറവേറ്റാനുള്ള കടമ പങ്കാളിക്കുണ്ട്. ലൈംഗികബന്ധത്തിലേർപ്പെട്ടാലും സ്ഖലനം ഉണ്ടാവാത്ത അപൂർവം പേരുണ്ട്. ഇവർക്കു ചില പ്രത്യേക രീതിയിലുള്ള ഉത്തേജനം ചിലപ്പോൾ വേണ്ടിവന്നേക്കാം. അത്തരക്കാർക്ക് ആദ്യം പങ്കാളിയെ രതിമൂർഛയിലെത്തിക്കുക. അതിനുശേഷം മാത്രം, നൽകിയതു പങ്കാളിയോടു തിരിച്ചു വാങ്ങുക.
7. ക്ലൈമാക്സ്: മുന്നറിയിപ്പു നൽകാതിരിക്കൽ
ഈ രീതി ലൈംഗികബന്ധത്തിന്റെ ആസ്വാദ്യത കുറയ്ക്കും. സ്വാഭാവിക ബന്ധപ്പെടൽ സമീപനത്തിലും കാമലീലകളിലും ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. രതിമൂർഛ സമീപിക്കുമ്പോൾ അതേക്കുറിച്ചു പങ്കാളിയ്ക്കു മുന്നറിയിപ്പു നൽകുക. വികാര മൂർഛ പ്രകടിപ്പിക്കുന്ന പ്രത്യേകതരം ശബ്ദങ്ങൾ, ആലിംഗനങ്ങൾ. ചുംബനങ്ങൾ ഇവ കൊണ്ടൊക്കെ സൂചന നൽകാം. അല്ലെങ്കിൽ രതിമൂർഛയിലേക്കെത്തുന്നു എന്നു വാക്കുകളിലൂടെ സൂചന നൽകാൻ ശ്രമിക്കുക.
8. വൈവിധ്യത്തിന് എതിരുനിൽക്കുക
ലൈംഗികതയിലെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും വ്യക്തിഗതമാണ്. സാമൂഹ്യസ്ഥിതി , കുടുംബപശ്ചാത്തലം ഇവയൊക്കെ ലൈംഗികതയിൽ സ്വാധീനം ചെലുത്തും. വിചിത്രമായ രീതികളിൽ ലൈംഗിക സംതപ്തി കണ്ടെത്തുന്ന ധാരാളം പേർ പുതിയ സമൂഹത്തിലുണ്ട്. മുമ്പു ഉണ്ടായിരുന്നുതാനും. എന്തായാലും നിങ്ങൾക്കു വൈചിത്രമുള്ള ലൈംഗികരീതികളും സങ്കല്പങ്ങളുമുണ്ടെങ്കിൽ നിർബന്ധമായും അക്കാര്യം പങ്കാളിയെ നേരത്തേ അറിയിച്ചിരിക്കണം. അസ്വാഭാവികമായ രീതിയിൽ ഇഷ്ടപ്പെടുന്ന ഒരാൾ ആദ്യ ദിവസം ഭാര്യയെ അതിനു പ്രേരിപ്പിച്ചാൽ ആഗ്രഹിക്കുന്ന പ്രതികരണമാവില്ല ലഭിക്കുക. ചിലപ്പോഴതു ആയുഷ്കാല പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം.
9. നിശ്ശബ്ദമായി ബന്ധപ്പെടൽ
ഈ ധാരണ ശരിയല്ല. ലൈംഗികബന്ധം ദിവ്യമായ ഒരു സഖ്യവും സംയോജനവും കൂടിയാണ്. പങ്കാളികളുടെ ഇഷ്ടാനിഷ്ടങ്ങൾ, ആഹ്ലാദങ്ങൾ ഒക്കെ പരസ്പരം സംക്രമിപ്പിച്ചാൽ അതിന് ആസ്വാദ്യത വർധിക്കും. നിങ്ങൾ ആനന്ദത്തിന്റെ പരകോടിയിലെത്തുമ്പോൾ അക്കാര്യം ഇണയെ അറിയിക്കാൻ മടിക്കുകയേ വേണ്ട. “വേഗം”, “നന്നായി” എന്നിങ്ങനെ വികാരതീവ്രമായ ശബ്ദങ്ങളിലൂടെ നിങ്ങളുടെ ആഹ്ലാദം ഇണ മനസിലാക്കുമ്പോൾ പങ്കാളിക്കും ലൈംഗികാഹ്ലാദത്തിനു പുറമേ മാനസികോല്ലാസവും ലഭിക്കുന്നു. ഇതു ബന്ധത്തെ സമ്പൂർണമാക്കാൻ ഉപകരിക്കും.
10. വെറുമൊരു യാന്ത്രികമായ പ്രവൃത്തി
ഒരിക്കലുമല്ല. കേവലമായ ലിംഗയോനിയോഗം മാത്രമല്ല ലൈംഗികബന്ധം. അതു വെറുമൊരു പ്രവൃത്തിയല്ല. ഇതിനു വ്യക്തിപരം, കുടുംബപരം, സാമൂഹികം എന്നിങ്ങനെ വിവിധ തലങ്ങളുണ്ട്. അത് ആഹ്ലാദകരമായി നിറവേറ്റുക എന്നതു വ്യക്തിയുടെ കടമ കൂടിയാണ്. നിമിഷങ്ങൾക്കുള്ളിൽ ബന്ധപ്പെടൽ അവസാനിപ്പിക്കുന്നത് ചില പുരുഷന്മാരുടെ ആയാസം കുറച്ചേക്കാം. എന്നാൽ പല സ്ത്രീകളും അതിഷ്ടപ്പെടുന്നില്ല. ചിലപ്പോൾ വേഗത കൂട്ടി. ചിലപ്പോൾ സാവധാനം. അങ്ങനെ നിങ്ങളും പങ്കാളിയും ഇഷ്ടപ്പെടുന്ന രീതിയിൽ അഡ്ജസ്റ്റ് ചെയ്യുക. ശാരീരികശേഷി കൂട്ടാനും തെളിയിക്കാനുമുള്ള സ്ഥലമല്ല കിടപ്പറയെന്നറിയുക.

പങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പ്രേമവിവാഹങ്ങളില്‍ പ്രണയം മാത്രമാകാം മാനദണ്ഡം. എന്നാല്‍ വീട്ടുകാര്‍ തമ്മില്‍ ആലോചിച്ചുറപ്പിക്കുന്ന ബന്ധങ്ങളില്‍ പരസ്പരമുള്ള ഇഷ്ടപെടലിനു പുറമേ മറ്റു പലഘടകങ്ങളും പരിഗണിക്കണം. ഇരുവരുടെയും സാമൂഹികസാഹചര്യങ്ങളാണ് ഇവയില്‍ പ്രധാനം. മതവിശ്വാസം, ആചാരാനുഷ്ഠാനങ്ങള്‍, കുടുംബം, വിദ്യാഭ്യാസം, ജോലി , ധനസ്ഥിതി, പ്രായം,താമസസ്ഥലം തുടങ്ങിയവയിലെ പൊരുത്തം കുടുംബജീവിതത്തില്‍ അസ്ഥിരത ഒഴിവാക്കും. എന്നാല്‍ ഇതിനെല്ലാം പ്രധാനം പങ്കാളികള്‍ തമ്മിലുള്ള മനഃപ്പൊരുത്തം തന്നെ.
ജീവിതത്തിലേക്കു കടന്നു വരുന്ന പെണ്‍കുട്ടിയുടെയോ പുരുഷന്റെയോ സ്വഭാവത്തെക്കുറിച്ച് മുന്‍കൂട്ടി അറിയാന്‍ പലരും ആഗ്രഹിക്കാറുണ്ട്. എന്നാല്‍ ഒപ്പം ജീവിച്ചു മാത്രം മനസ്സിലാക്കാന്‍ കഴിയുന്ന ഒരു കാര്യമാണിത്. പ്രേമവിവാഹങ്ങള്‍ ഒരു പരിധിവരെ ഇതിന് അപവാദമായി പറയാമെങ്കിലും അവിടെയും കുടുതല്‍ കേള്‍ക്കുന്നത് , കല്ല്യാണം കഴിഞ്ഞതോടെ കക്ഷിയുടെ സ്വഭാവം ആകെ മാറിയെന്ന പരാതി തന്നെയാണ്. എന്നിരുന്നാലും വിവാഹത്തിനു മുമ്പ് നല്ലരീതിയില്‍ ആശയവിനിമയം നടക്കുന്നത് ഒരു പരിധിവരെ സ്വഭാവം മനസ്സിലാക്കാന്‍ സഹായിക്കും