Thursday, June 4, 2015

ഭക്ഷണത്തിൽ ഉപ്പ് ഉപയോഗിക്കുന്നവർ ഇത് തീർച്ചയായും വായിച്ചിരിക്കണം ..

ഉപ്പ് മനുഷ്യര്‍ക്ക് എത്രത്തോളം പ്രിയപ്പെട്ടതാണോ അത്രയും അപകടകാരിയുമാണ്. നമ്മളുടെ ഒരു ദിവസത്തെ ഭക്ഷണത്തില്‍ പരമാവധി 10 ഗ്രാം ഉപ്പ് മാത്രമേ ആവശ്യമുള്ളൂ. ഉപ്പിന്റെ ദൈനംദിന ഉപയോഗം ആറു ഗ്രാമില്‍ നിര്‍ത്തുകയാണെങ്കില്‍ ലോകത്തെമ്പാടും 70,000 ഹൃദയാഘാതം ഒഴിവാക്കാമെന്ന് വിദഗ്ധര്‍ കണക്കുകൂട്ടുന്നു. ഉപ്പിന്‍റെ അമിതമായ ഉപയോഗം നിമിത്തം ലോകത്ത് പ്രതിവര്‍ഷം 23 ലക്ഷം പേര്‍ മരിക്കുന്നതായാണ് അമേരിക്കന്‍ ഹാര്‍ട്ട്‌ അസോസിയേഷന്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. ഹൃദയാഘാതവും പക്ഷാഘാതവും മൂലം 2010ല്‍ മരിച്ചവരില്‍ പതിനഞ്ച് ശതമാനം പേരും അമിതമായി ഉപ്പുപയോഗിക്കുന്നവരായിരുന്നു എന്നും പഠനത്തില്‍ പറയുന്നുണ്ട്. മുതിര്‍ന്നവരില്‍ ഉപ്പിന്റെ സാന്ദ്രത കൂടുമ്പോള്‍ ശരീരം കൂടുതല്‍ വെള്ളം നിലനിര്‍ത്തും. ശരീരസ്രവങ്ങളുടെ സാന്ദ്രതയും അധികരിക്കും. ഇതാണ് ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് കാരണമാകുന്നതെന്ന് ഒരുവിഭാഗം ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നു. ഹൃദയധമനികളുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്കും ഇതുവഴിവെക്കും. കൂടാതെ ഉയര്‍ന്ന അളവില്‍ ശരീരസ്രവങ്ങള്‍ കടന്നുപോകുന്നത് തലച്ചോറിലെ രക്തക്കുഴലുകള്‍ക്ക്‌കേടുണ്ടാക്കിയേക്കാം. അതുപോലെ കൂടിയ അളവിലുള്ള ദ്രവസാന്നിധ്യം ഹൃദയത്തിനും ക്ഷീണമുണ്ടാക്കും. ശരീരത്തില്‍ നിന്ന് ലവണാംശം നീക്കം ചെയ്യപ്പെടുന്നത് വൃക്കകള്‍ വഴി മൂത്രത്തിലേക്കാണ്. എന്നാല്‍ തീരെ ചെറിയ കുട്ടികളില്‍ വൃക്കകള്‍വേണ്ടത്ര വികസിക്കാത്തതിനാല്‍ അവരുടെ ശരീരത്തില്‍ നിന്ന് ലവണാംശം ഇങ്ങനെ നീക്കം ചെയ്യാന്‍ കഴിയില്ല. ഇക്കാരണത്താല്‍ തന്നെ കുഞ്ഞുകുട്ടികളുടെ ഭക്ഷണത്തില്‍ ഉപ്പ് പരമാവധി കുറയ്ക്കുന്നതാണ് ഉത്തമം. റഷ്യ, ഈജിപ്ത്, ഉക്രെയിന്‍ എന്നിവിടങ്ങളിലെ ജനങ്ങളാണ് അമിതമായ ഉപ്പുപയോഗം മൂലം മരണത്തിന് കീഴടങ്ങുന്നത്. എന്നാല്‍ യുഎഇ, ഖത്തര്‍, കെനിയ തുടങ്ങിയ രാജ്യങ്ങള്‍ ഇത്തരം മരണക്കണക്കുകളില്‍ പിന്നില്‍ നില്‍ക്കുന്നു. മധുരത്തിന്‍റെ അമിതമായ ഉപഭോഗം മൂലം പ്രതിവര്‍ഷം 180000 പേര്‍ മാത്രമാണ് ലോകത്ത് മരിക്കുന്നത്. അതിനെ അപേക്ഷിച്ച് എത്രയോ ഇരട്ടി മടങ്ങ് ജനങ്ങളാണ് ഉപ്പ് അമിതമായി കഴിച്ച് മരണത്തിലേക്ക് നയിക്കപ്പെടുന്നത്.


No comments:

Post a Comment