പുറത്ത്പോയി വന്നാലും മറ്റും ഹാന്‍ഡ് വാഷ് ഉപയോഗിച്ച് കൈ കഴുകുന്നവരുടെ എണ്ണം ധാരാളമാണ്. . കാലിഫോര്‍ണിയ ഡേവിസ് സര്‍വകലാശാലയില്‍ ഈയിടെ നടത്തിയ പഠനം പറയുന്നത് ഭൂരിഭാഗം സാനിറ്റൈസറുകളിലും അടങ്ങിയിട്ടുള്ള ട്രെക്ളോസാന്‍ എന്ന രാസവസ്തു തൊലിയിലേക്ക് എളുപ്പത്തില്‍ ആഗീരണം ചെയ്യപ്പെടാന്‍ സാധ്യതയുള്ളതാണെന്നതാണ്. ഇത് രക്തത്തില്‍ എത്തുന്നതോടെ ശരീര കോശങ്ങളുടെ ആശയ വിനിമയ സംവിധാനം തകരാറിലാകുന്നു. ഇത് കൂടുതല്‍ നാള്‍ ഉപയോഗിക്കുന്ന പക്ഷം വന്ധ്യത, ഹൃദയത്തിൻറെ മോശം പ്രവര്‍ത്തനം, നേരത്തേ പ്രായപൂര്‍ത്തിയാകല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകുന്നു.രോഗാണുക്കളെ പേടിച്ച് ചെയ്യുന്ന ഇക്കാര്യം ശരിയായ രീതിയില്‍ ചെയ്യാന്‍ പറ്റാത്ത പക്ഷം രോഗം വിലക്ക് വാങ്ങാന്‍ സാധ്യതയുള്ളതാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
No comments:
Post a Comment