Thursday, June 11, 2015

കറ്റാര്‍വാഴ ജ്യൂസ് കുടിച്ചാല്‍ 35 ഗുണം

നിങ്ങള്‍ കറ്റാര്‍വാഴ ജ്യൂസ് കുടിച്ചിട്ടുണ്ടോ... കറ്റാര്‍ വാഴയുടെ ജെല്‍ കൊണ്ട് സൗന്ദര്യ പരീക്ഷണങ്ങള്‍ നിങ്ങള്‍ നടത്താറുണ്ടാകും. എന്നാല്‍ കറ്റാര്‍ വാഴ കൊണ്ടുള്ള ജ്യൂസ് മിക്കവരും കുടിക്കാറില്ല. കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന, പോഷകങ്ങളടങ്ങിയ കറ്റാര്‍വാഴയാണ് മാര്‍ക്കറ്റ് ട്രെന്‍ഡ്.
വിറ്റാമിന്‍ സി, എ, ഇ, ഫോളിക്, ആസിഡ്, ബി-1,ബി-2,ബി-3,ബി-6,ബി-12 തുടങ്ങി എല്ലാ ഘടകങ്ങളും കറ്റാര്‍വാഴയില്‍ അടങ്ങിയിട്ടുണ്ട്. ദഹനക്കേടുമായി ബന്ധപ്പെട്ട പരിഹാരങ്ങള്‍ക്കായാണ് മിക്കവരും കറ്റാര്‍വാഴ തിരഞ്ഞെടുക്കുന്നത്.
നമ്മുടെ വീട്ടില്‍ തന്നെ വളരുന്ന ചെടികളില്‍ ഏറെ ഔഷധഗുണങ്ങളുള്ള ചെടിയാണ് കറ്റാര്‍ വാഴ. മുടിയുടെ ആരോഗ്യവും അഴകും സംരക്ഷിക്കാനും ഇത് ഉത്തമമാണ്. ഒട്ടേറെ ഗുണങ്ങള്‍ നല്‍കാന്‍ ശേഷിയുള്ള കറ്റാര്‍വാഴയെ ഇനി നിങ്ങള്‍ കണ്ടില്ലെന്ന് വെയ്ക്കരുത്.

Wednesday, June 10, 2015

മുടി വളരുന്നില്ല എന്ന് പരാതി പറയുന്നവർ ഇതൊന്നു വായിച്ചോളൂ ...

ഭംഗിയുള്ള മുടി ആഗ്രഹിക്കാത്തവരായി ആരാ ഉള്ളത്...മുടിയുടെ ആരോഗ്യത്തിന്‌ എപ്പോഴും സ്വാഭാവിക രീതികള്‍ തന്നെയാണ്‌ കൂടുതല്‍ നല്ലത്‌. അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ മുടികൊഴിച്ചിലും മറ്റ് പ്രശ്‌നങ്ങളും അകറ്റി മുടി തഴച്ച് വളരും. അതിനായി വീട്ടില്‍ തന്നെ ചില പൊടികൈകള്‍ തയ്യാറാക്കാം. 

ആര്യവേപ്പില വെള്ളത്തിൽ കുതിർത്തതിനു ശേഷം അരച്ച് തലയോട്ടിയിൽ പുരട്ടി അരമണിക്കൂറിനുശേഷം കഴുകി കളയുക. താരനകറ്റി മുടി തഴച്ചു വളരുന്നതിന് ഇത് സഹായിക്കും.

ഒരു ചെറിയ പാത്രമെടുത്ത്‌ അതിലേക്ക്‌ ഒരു മുട്ട പൊട്ടിച്ചൊഴിക്കുക. അതിലേക്ക്‌ രണ്ട്‌ ടേബിള്‍ സ്‌പൂണ്‍ നാരങ്ങാനീര്‌ ചേര്‍ക്കണം. അത്‌ നല്ലവണ്ണം യോജിപ്പിച്ച ശേഷം മുടിയില്‍ പുരട്ടാം. അര മണിക്കൂര്‍ കഴിഞ്ഞ്‌ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച്‌ കഴുകിക്കളയണം. 

ഉള്ളി ജ്യൂസ് തലയില്‍ തേച്ച് മസാജ് ചെയ്യുന്നത് മുടി വളരാനും താരന്‍ അകലാനും നല്ലതാണ്. അര മണിക്കൂര്‍ തലയില്‍ തേച്ച് പിടിപ്പിച്ച ശേഷം മാത്രമേ കഴുകി കളയാവു.
ഇത് ആഴ്ചയില്‍ ഒരു തവണ ചെയ്യണം.
മുടി വളര്‍ച്ചയ്ക്ക് തേങ്ങാപാല്‍ ഉപയോഗിക്കുന്നത് നല്ലതാണ്. തേങ്ങാപാല്‍ തേച്ച് മുടി മസാജ് ചെയ്യുക. ഇത് മുടി കൊഴിച്ചില്‍ തടയും. തേങ്ങാപ്പാല്‍ കാച്ചി വെന്തെണ്ണയാക്കി ഉപയോഗിക്കുന്നതും നല്ലതാണ്.

ദിവസവും നനഞ്ഞിരിക്കുന്ന അവസ്ഥയില്‍ ഒരിക്കലും തല ചീകുകയോ മുടി കെട്ടിവയ്ക്കുകയോ ചെയ്യരുത്. ഉറങ്ങുമ്പോൾ തലമുടി മുറുക്കി കെട്ടരുത്.മുടി പൊട്ടുന്നത് ഇടയാകും.രാത്രി ഉറങ്ങുന്നതിനു മുമ്പ് തലമുടി ബ്രഷ് ചെയ്യുന്നത് നല്ലതാണ്.

മുരിങ്ങ ഇലയുടെ ഗുണങ്ങൾ അറിയുമോ..?

മുരിങ്ങയും ചീരയും തോരനും നിത്യ ഭക്ഷണത്തിന്റെഭാഗമായിരുന്ന ഒരു കാലമുണ്ടായിരുന്നു മലയാളിക്ക്. തൊടിയിലും പറമ്പിലും നട്ടുപിടിപ്പിച്ച ചെടികളില്‍ നിന്ന് പറിച്ചെടുത്ത കീടനാശിനിയേതുമില്ലാത്ത ഫ്രഷ് ഇലകള്‍ കറിവെച്ചും ഉപ്പേരിയുണ്ടാക്കിയും നമ്മുടെ പഴയ തലമുറ ഭക്ഷണം പോഷക സമൃദ്ധമാക്കി. പക്ഷെ ഇന്ന് മലയാളിയുടെ ഭക്ഷണ ശീലം ഏറെ മാറിപ്പോയി. ചിക്കനും ബര്‍ഗറുമില്ലാത്ത ഭക്ഷണം നമുക്കിന്ന് ഇല്ലെന്ന് തന്നെ പറയാം. ഇലകളും പച്ചക്കറികളും തീന്‍മേശയില്‍ കാണുന്നത് തന്നെ പുതിയ തലമുറക്ക് ഇഷ്ടമല്ല. അവയൊന്നും തന്‍െറ പാത്രത്തില്‍ വീഴാതിരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധ വെക്കും. എന്നാല്‍ മന:പൂര്‍വം നമ്മുടെ ഭക്ഷണ ശീലങ്ങള്‍ ക്രമീകരിക്കേണ്ട കാലം എന്നേ അതിക്രമിച്ചിരിക്കുന്നു. അവയില്‍ ഉള്‍പ്പെടുത്തേണ്ട വളരെ പ്രധാനപ്പെട്ട ഇനമാണ് ഇലക്കറികള്‍. പ്രത്യേകിച്ചും മുരിങ്ങയില. വിററാമിനുകളുടെയും ഇരുമ്പിന്റെും ഫോസ്ഫറസിന്റെും കലവറ തന്നെയാണ് മുരിങ്ങയില. വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ഇ എന്നിവ അതില്‍ അടങ്ങിയിരിക്കുന്നു. പാലില്‍ അടങ്ങിയിരിക്കുന്നതിനേക്കാള്‍ രണ്ട് മടങ്ങ് കാല്‍സ്യവും ചീരയിലുള്ളതിനേക്കാള്‍ മൂന്നിരട്ടി ഇരുമ്പും മുരിങ്ങയില്‍ ഉണ്ട്. ഇതോടൊപ്പം ശരിയായ ശോധനക്കും മുരിങ്ങയില ഉപകരിക്കും. ആയുര്‍വേദത്തില്‍ നിരവധി ഔധങ്ങളില്‍ മുരിങ്ങ ഉപയോഗിക്കുന്നുണ്ട്. ചര്‍മ സംരക്ഷണത്തിനും മുരിങ്ങയില നല്ലതാണ്. ഇല മാത്രമല്ല മുരിങ്ങക്കായയും അതിന്‍െറ വിത്തും പോഷക സമ്പന്നം തന്നെയാണ്. മുരിങ്ങയില നീര് രക്ത സമ്മര്‍ദ്ദം സാധാരണ നിലയിലാക്കാന്‍ നല്ലതാണ്. മുരിങ്ങയില സ്ഥിരമായി കഴിക്കുന്നത് കുട്ടികളില്‍ ബുദ്ധി ശക്തി വര്‍ധിക്കുന്നതിന് സഹായിക്കുമെന്നും പഴമക്കാര്‍ പറയുന്നു. പാലിലും കോഴിമുട്ടയിലും അടങ്ങിയിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രോട്ടീനും മുരിങ്ങയില്‍ അടങ്ങിയിട്ടുണ്ട്. പ്രത്യേകം പരിചണമൊന്നുമില്ലാതെ വളരുന്ന ചെടിയാണ് മുരിങ്ങ. നമ്മുടെ വീട്ടുമുറ്റത്ത് മുരിങ്ങ നട്ടുപിടിപ്പിച്ചാല്‍ വിഷമില്ലാത്ത പുത്തന്‍ ഇലകള്‍ കൊണ്ട് നമുക്ക് ആഹാരം പോഷകസമൃദ്ധമാക്കാം. ഒപ്പം ആരോഗ്യവും സംരക്ഷിക്കാം

ആപ്പിള്‍ സ്‌ത്രീകളുടെ ലൈംഗികതയെ ഉണര്‍ത്തും

പോഷക സമൃദ്ധമാണ് ആപ്പിൾ, ശരീരകാന്തി വര്‍ദ്ധിപ്പിക്കുന്നതിന് ആപ്പിള്‍ പതിവാക്കുന്നവര്‍ ധാരാണമാണ്. അതിനാല്‍ തന്നെ  കഴിക്കാത്തവരായി ആരും തന്നെയില്ല. സ്‌ത്രീകളുടെ ലൈംഗിക ജീവിതത്തില്‍ ആപ്പിളിന് നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് പലര്‍ക്കും അറിയില്ല. ആപ്പിള്‍ ശീലമാക്കുന്ന വഴി കിടപ്പറയില്‍ സ്‌ത്രീകള്‍ക്ക്‌ ലൈംഗിക ഉണര്‍വിനും ഉത്തേജനത്തിനും അത്യുത്തമമാകുമെന്നാണ് കണ്ടെത്തല്‍.

ദിവസവും ഒന്നോ രണ്ടോ ആപ്പിള്‍ കഴിക്കുന്ന ആരോഗ്യമുള്ള സ്‌ത്രീകള്‍ക്ക്‌ ലൈംഗിക ജീവിതം മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നാണ് ഒരു കൂട്ടം ഇറ്റലിയില്‍ വിദഗ്ദര്‍ പറയുന്നത്. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന പോളിഫിനോളും ആന്റി ഓക്‌സിഡന്റും സ്ത്രീകളിലെ ജനനേന്ദ്രിയത്തിലേക്കുള്ള രക്തപ്രവാഹത്തെ ത്വരിതപ്പെടുത്തി സ്ത്രീകള്‍ക്ക് ലൈംഗികതയില്‍ കൂടുതല്‍ ഉണര്‍വ് നല്‍കും. ഇതുവഴി  കൂടിയ തോതില്‍ ലൈംഗിക ആവേശം ഉണ്ടാകുകയും രതിമൂര്‍ഛയുടെ മായികലോകത്ത് എത്താന്‍ സാധിക്കുമെന്നുമാണ് പഠനങ്ങള്‍ പറയുന്നത്‌. കൂടുതല്‍ നേരം നീണ്ടു നില്‍ക്കുന്ന ലൈംഗിക വേളയില്‍ ശരീരത്ത് ജലാംശം നിലനിര്‍ത്തുന്നതിനും കൂടുതല്‍ കരുത്ത് പകരുന്നതിനും ആപ്പിള്‍ സഹായ പ്രധമാണ്.

ദിവസവും ഒന്നോ രണ്ടോ ആപ്പിള്‍ കഴിക്കുന്ന സ്‌ത്രീകള്‍ക്ക്‌ ലൈംഗിക ജീവിതം മെച്ചപ്പെടുത്താന്‍ കഴിയും. ലൈംഗിക ഉണര്‍വ് നല്‍കുന്നതിനൊപ്പം കിടപ്പറയില്‍ ക്ഷീണം കുറയ്ക്കുന്നതിനും സഹായിക്കും. ദിവസവും ഒന്നോ രണ്ടോ ആപ്പിള്‍ കഴിക്കുന്നവര്‍ക്ക് മറ്റ് സ്ത്രീകളേക്കള്‍ ലൈംഗിക സംതൃപ്തിയും ആവേശവും ഉണ്ടാകുമെന്നും ഗവേഷകര്‍ കണ്ടെത്തി. കോപ്പര്‍, മാംഗനീസ്, പൊട്ടാസ്യം, ഇരുമ്പ്, സിങ്ക്, വിറ്റാമിൻ സി, വിറ്റാമിൻ ഇ,വിറ്റാമിൻ കെ, കാത്സ്യം, കാർബോ ഹൈഡ്രെറ്റ് തുടങ്ങി മനുഷ്യ ശരീരത്തിന് ആവശ്യമായ അനേകം ധാതുക്കളാല്‍ സമ്പുഷ്ടമായ ആപ്പിള്‍ ലൈംഗിക ജീവിതത്തിന് ഉണര്‍വ് നല്‍കുന്ന ഫലം കൂടിയാണ്.

Tuesday, June 9, 2015

ഹാന്‍ഡ് വാഷ്‌ ഉപയോഗിക്കുന്നവർ വായിക്കുക

പുറത്ത്പോയി വന്നാലും മറ്റും ഹാന്‍ഡ് വാഷ്‌ ഉപയോഗിച്ച് കൈ കഴുകുന്നവരുടെ എണ്ണം ധാരാളമാണ്. . കാലിഫോര്‍ണിയ ഡേവിസ് സര്‍വകലാശാലയില്‍ ഈയിടെ നടത്തിയ പഠനം പറയുന്നത് ഭൂരിഭാഗം സാനിറ്റൈസറുകളിലും അടങ്ങിയിട്ടുള്ള ട്രെക്ളോസാന്‍ എന്ന രാസവസ്തു തൊലിയിലേക്ക് എളുപ്പത്തില്‍ ആഗീരണം ചെയ്യപ്പെടാന്‍ സാധ്യതയുള്ളതാണെന്നതാണ്. ഇത് രക്തത്തില്‍ എത്തുന്നതോടെ ശരീര കോശങ്ങളുടെ ആശയ വിനിമയ സംവിധാനം തകരാറിലാകുന്നു. ഇത് കൂടുതല്‍ നാള്‍ ഉപയോഗിക്കുന്ന പക്ഷം വന്ധ്യത, ഹൃദയത്തിൻറെ മോശം പ്രവര്‍ത്തനം, നേരത്തേ പ്രായപൂര്‍ത്തിയാകല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകുന്നു.രോഗാണുക്കളെ പേടിച്ച് ചെയ്യുന്ന ഇക്കാര്യം ശരിയായ രീതിയില്‍ ചെയ്യാന്‍ പറ്റാത്ത പക്ഷം രോഗം വിലക്ക് വാങ്ങാന്‍ സാധ്യതയുള്ളതാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

Monday, June 8, 2015

പച്ചപ്പപ്പായയുടെ ഗുണങ്ങള്‍

പഴുത്ത പപ്പായ നാം കഴിയ്ക്കുവാനും ചര്‍മസംരക്ഷണത്തിനുമെല്ലാം ഉപയോഗിയ്ക്കും. നാട്ടിന്‍പുറങ്ങളിലാകട്ടെ, പച്ചപ്പപ്പായ കൊണ്ട് തോരനുണ്ടാക്കാറുമുണ്ട്. എങ്കിലും പച്ചപ്പപ്പായയ്ക്ക പഴുത്ത പപ്പായക്കുള്ളത്ര ജനസമ്മിതിയില്ലെന്നു വേണമെങ്കില്‍ പറയാം. സ്വാദും മധുരവും നിറവുമെല്ലാം പഴുത്ത പപ്പായ്ക്കു കൂടുതലുള്ളതു തന്നെയാണ് കാരണം.

ഇങ്ങനെയൊക്കെയാണെങ്കിലും പഴുക്കാത്ത പപ്പായയില്‍ ധാരാളം ആരോഗ്യഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ വൈറ്റമിന്‍ എ, സി, ബി, ഇ എന്നിവയും അടങ്ങിയിട്ടുണ്ട്. പച്ചപ്പപ്പായയ്ക്ക് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. ഇവയെന്തൊക്കെയെന്നറിയേണ്ടേ

ദഹനത്തിന്
പച്ചപ്പപ്പായയിലെ എന്‍സൈമുകള്‍ ദഹനത്തിന് സഹായിക്കും. ഇതുവഴി ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ തടയും.

പ്രതിരോധശേഷി
ഇതിലെ വൈറ്റമിനുകള്‍ ശരീരത്തിന് പ്രതിരോധശേഷി നല്‍കും. കോള്‍ഡ്, അണുബാധ, ചുമ തുടങ്ങിയ അസുഖങ്ങള്‍ വരുന്നതില്‍ നിന്നും തടയും.

കുടല്‍ വൃത്തിയാക്കുവാന്‍
കുടല്‍ വൃത്തിയാക്കുവാന്‍ പച്ചപ്പപ്പായ ഏറ്റവും ഗുണകരമാണ്. ഇതിന്റെ ജ്യൂസാണ് കുടല്‍ വൃത്തിയാക്കുന്നത്.

മുലപ്പാല്‍
മുലപ്പാല്‍ ഉല്‍പാദനത്തിനും പച്ചപ്പപ്പായ ഏറ്റവും ഗുണകരമാണ്. മുലയൂട്ടുന്ന അമ്മമാര്‍ ഇത് കഴിയ്ക്കുന്നത് നല്ലതാണ്.


യൂറിനിറി ട്രാക്റ്റ് ഇന്‍ഫെക്ഷന്‍
യൂറിനിറി ട്രാക്റ്റ് ഇന്‍ഫെക്ഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ തടയാന്‍ പച്ചപ്പപ്പായ ഏറ്റവും നല്ലതാണ്. ഈ പ്രശ്‌നമുള്ളവര്‍ പച്ചപ്പപ്പായ കഴിയ്ക്കുക.

ന്യൂ ജനറേഷൻ ഡിപ്രഷൻ ഒഴിവാക്കാൻ.....

നല്ല സുഹൃത്തുക്കൾ 
ഉപദേശങ്ങൾ നൽകാനും സാന്ത്വനം പകരാനും നല്ലൊരു സുഹൃത്തിന് കഴിയും. അതിനാൽതന്നെ നിങ്ങളുടെ വിഷമങ്ങൾ കേൾക്കാനും നിങ്ങളെ സഹായിക്കാനും കഴിയുന്ന സുഹൃത്തുക്കളെ സമ്പാദിക്കുക.

ഒഴിവാക്കേണ്ടവര്‍ 
തലതിരിഞ്ഞ ചിന്താഗതിക്കാർ കൂടെയുള്ളവരുടെ ജീവിതവും നശിപ്പിക്കും. അത്തരക്കാരെ ജീവിതത്തിൽ നിന്നും ഒഴിവാക്കുന്നത് മനസ്സിന് ശാന്തിയും സമാധാനവും നൽകും.

ഒറ്റപ്പെടൽ ഒഴിവാക്കുക
 
പ്രശ്നങ്ങളിൽ പെടുമ്പോൾ മറ്റുള്ളവരിൽ നിന്നും ഒഴിഞ്ഞുമാറാനുള്ള പ്രവണത വളരെ കൂടുതലായിരിക്കും. എന്നാൽ അങ്ങനെ ചെയ്യുന്നത് വിഷാദം വർദ്ധിപ്പിക്കാനല്ലാതെ മറ്റൊന്നിനും സഹായിക്കില്ല എന്നതാണ് സത്യം. ആളുകളുമായി ഇടപഴകുന്നത് സമ്മർദ്ദങ്ങൾ അകറ്റാനും സന്തോഷം വീണ്ടെടുക്കാനും സഹായകമാണ്.

മറ്റുള്ളവരെ പഴിചാരാതിരിക്കുക
 
ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ മറ്റുള്ളവരെ പഴിചാരുന്നത് നല്ല ശീലമല്ല. അത് പ്രശ്നങ്ങൾക്ക് പരിഹാരവുമാവില്ല. തന്‍റെ പരിധിക്കപ്പുറം സംഭവിക്കുന്ന കാര്യങ്ങൾക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് നിങ്ങളുടെ ദൗർബല്യത്തെയാണ്‌ കാണിക്കുന്നത്.

തനിക്കുവേണ്ടി ജീവിക്കുക 
മറ്റുള്ളവരെ തൃപ്തിപ്പെടുത്താൻ വേണ്ടി ജീവിക്കുന്നവർ മാനസിക രോഗങ്ങൾക്ക് അടിമപ്പെടാൻ സാധ്യത കൂടുതലാണ്. ഭൂമിയിൽ എല്ലാവരെയും തൃപ്തിപ്പെടുത്തി ജീവിക്കുക എന്നത് അസാധ്യമായ കാര്യമാണ്. അതുകൊണ്ടുതന്നെ സ്വന്തം സംതൃപ്തിക്ക് വേണ്ടി ജീവിക്കാൻ ശ്രമിക്കുക.

ഉറക്കം 
മനസ്സിന്‍റെ ആരോഗ്യം നിലനിർത്താനായി രാത്രി ഒരൽപം നേരത്തെ കിടക്കാൻ ശ്രമിക്കുക. മാനസികാരോഗ്യവും ഉറക്കവും തമ്മിൽ വേർപെടുത്താനാവാത്ത ബന്ധമുണ്ട്. ദിവസേന ഏഴോ എട്ടോ മണിക്കൂർ ഉറങ്ങുന്നവരിൽ വിഷാദരോഗം വരാനുള്ള സാധ്യത കുറവാണെന്നാണ് പഠനങ്ങൾ പറയുന്നത്.

സംഗീതം ആസ്വദിക്കുക 
ആത്മാവിനെ തൊട്ടുണർത്താൻ സംഗീതത്തിന് സാധിക്കും. വൈകാരിക തീവ്രതയുള്ള സംഗീതം നിങ്ങളുടെ വേദനയെ ശമിപ്പിച്ച് നിങ്ങൾക്ക് ആഹ്ലാദം പകരും. അതിനാൽ വിഷാദം പിടികൂടുമ്പോൾ സംഗീതം ആസ്വദിക്കാൻ സമയം കണ്ടെത്തുക.

ശുഭപ്രതീക്ഷ പുലർത്തുക

അശുഭ ചിന്തകളെ ബോധപൂർവ്വം അകറ്റിനിർത്തുക. കാര്യങ്ങളെ ശുഭാപ്തി വിശ്വാസത്തോടെ സമീപിക്കുക. ഇത് ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കും.

സ്വയം മനസ്സിലാക്കുക 
മിക്കപ്പോഴും ജീവിതത്തിന് മേലുള്ള നിയന്ത്രണം നഷ്ടപ്പെടുമ്പോഴാണ് ആളുകൾ വിഷാദത്തിന് അടിമപ്പെടുന്നത്. തന്നെക്കുറിച്ച് ശരിയായ ധാരണ ഉണ്ടാക്കിയെടുക്കുന്നത്‌ സ്വയം ബഹുമാനിക്കാനും കാര്യങ്ങളെ മനസ്സിലാക്കി മുന്നോട്ടുപോകാനും ആളുകളെ സഹായിക്കും.

മറ്റുള്ളവരുടെ സഹായം തേടുക 

ജീവിതത്തിലെ ദുർഘടഘട്ടങ്ങളെ തനിച്ച് തരണം ചെയ്യാൻ എല്ലാവർക്കും കഴിഞ്ഞു എന്ന് വരില്ല. ഇത്തരം ഘട്ടങ്ങളിൽ മറ്റുള്ളവരുടെ സഹായം തേടുന്നത് വളരെ ഗുണം ചെയ്യും. ജീവിതപങ്കാളിയുടെയോ സഹപ്രവർത്തകരുടെയോ സുഹൃത്തുക്കളുടെയോ അടുത്ത് നിങ്ങളുടെ വിഷമങ്ങൾ പങ്കുവെക്കുക. ഇത് നിങ്ങൾക്ക് ആശ്വാസം പകരും.


വിനോദയാത്രകൾ 
അതിമനോഹരമായൊരു പ്രകൃതിദൃശ്യം ഏത് ഹൃദയത്തിന്‍റെ വേദനയും ഒരൽപ്പം ശമിപ്പിക്കും. അതുകൊണ്ടുതന്നെ ഇടയ്ക്കൊക്കെ അവധിയെടുത്ത് ചെറിയ ഉല്ലാസയാത്രകൾ നടത്തുക. ജീവിതത്തിന്‍റെ ആനന്ദം തിരിച്ചുപിടിക്കാൻ ഇത് നിങ്ങളെ സഹായിക്കും. തുടർച്ചയായി വിശ്രമമില്ലാതെ അധ്വാനിക്കുന്നവരെ അപേക്ഷിച്ച് ഇടയ്ക്കിടെ വിനോദയാത്രകൾ നടത്തുന്നവരുടെ മാനസികാരോഗ്യം നല്ലതായിരിക്കുമെന്ന് പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.

സമീകൃത ഭക്ഷണം 
പഴങ്ങൾ, പച്ചക്കറികൾ, മാംസം, പയറുവർഗ്ഗങ്ങൾ,അന്നജം എന്നിവ ശരിയായ അളവിൽ ആഹാരത്തിൽ ഉൾപ്പെടുത്തുക. സമീകൃതാഹാരം ഊർജ്ജസ്വലമായ ശരീരത്തോടൊപ്പം കരുത്തുറ്റൊരു മനസ്സും നിങ്ങൾക്ക് നൽകുന്നു.

Friday, June 5, 2015

വ്യായാമം ചെയ്യുമ്പോൾ ഒഴിവാക്കേണ്ട കാര്യങ്ങൾ ..



തെറ്റായ രീതിയില്‍ ചെയ്യുന്ന വ്യായാമങ്ങള്‍  ദോഷമാവുകയും , ചിലപ്പോള്‍ ഗുരുതരമായ പരുക്കുകള്‍ക്കും കാരണമാകാം. വ്യായാമങ്ങളില്‍ ഒഴിവാക്കേണ്ടുന്ന കാര്യങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ബഞ്ച് പ്രസ്, മിലിട്ടറി പ്രസ് തുടങ്ങിയവ ചെയ്യുമ്പോള്‍ നടുവ് വളയരുത്. വളഞ്ഞാല്‍ നടുവുവേദനയും, ഉളുക്കും സംഭവിക്കാം. തറയില്‍ കാലുകളൂന്നി നിതംബം ഇരിപ്പിടത്തില്‍ ഉറപ്പിച്ച് ബഞ്ച് പ്രസ് ചെയ്യുമ്പോള്‍ നടുവിന് ചെറിയൊരു വളവുണ്ടാകാനിടയുണ്ട്.

സ്ക്വാറ്റ്സ് ചെയ്യുമ്പോള്‍ ശരീരം കൃത്യമായ നിലയിലായിരിക്കണം. പ്രത്യേകിച്ച് ബാര്‍ബെല്‍ വെയ്റ്റ് എടുക്കുമ്പോള്‍. ഭാരം രണ്ട് കാലുകളിലേക്കും തുല്യമായി വരത്തക്കവണ്ണം നിന്ന് മുഖം മുന്നോട്ടുള്ള നിലയില്‍ നില്‍ക്കണം. മുട്ടുകള്‍ തമ്മില്‍ കോര്‍ക്കുന്നതും, നടുവ് അമിതമായി വളയുന്നതും ഒഴിവാക്കുക.

ലളിതമായ വ്യായാമ മുറയായ പുഷ് അപ് ചിലപ്പോള്‍ ദോഷകരമാകാം. കൈകള്‍ ശരീരത്തിന് ഇരുവശത്തും ഒരേ അകലത്തില്‍ വച്ച് വേണം പുഷ് അപ് ചെയ്യാന്‍. അത് തോളിനേക്കാള്‍ ഏറെ അകലത്തിലാകുകയുമരുത്. പുഷ് അപ് ചെയ്യുമ്പോള്‍ ശരീരം നിവര്‍ന്നിരിക്കുകയും ചെയ്യണം.

വയറിന് വേണ്ടി ക്രഞ്ചിംഗ് നടത്തുമ്പോള്‍ പലരും കൈകള്‍ കഴുത്തിന് പുറകില്‍ വെയ്ക്കാറുണ്ട്. ഇങ്ങനെ വച്ചാല്‍ കഴുത്തില്‍ സമ്മര്‍ദ്ധമുണ്ടാവുകയും കഴുത്ത് വേദനക്ക് കാരണമാവുകയും ചെയ്യും.

മിക്കവരും വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ പേശികള്‍ക്ക് പ്രാധാന്യം നല്കാറില്ല. സന്ധികള്‍ക്ക് ചലനക്ഷമത കുറയാനും, പേശികള്‍ക്ക് അമിതഭാരം അനുഭവപ്പെടാനും ഇത് ഇടയാക്കും.വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ ഏത് ഭാഗത്തിനാണോ ചെയ്യുന്നത് അത് പൂര്‍ണ്ണമായും വികസിപ്പിച്ച് ചെയ്യുക.

തോളും, കൈയ്യും, നടുവും ശക്തിപ്പെടുത്താന്‍ സഹായിക്കുന്നതാണ് പുള്‍ അപ്. പുള്‍ അപ് ചെയ്ത് കഴിഞ്ഞാലുടനെ കൈകള്‍ക്ക് വിശ്രമം നല്കുകയും, ശരീരത്തെ അയച്ചിടുകയും ചെയ്യരുത്. ശരീരത്തെ സജീവമാക്കി നിര്‍ത്തി വളയാതെ വേണം പുള്‍ അപ് ചെയ്യാന്‍‌.

ഭാരോദ്വഹനം ചെയ്യുമ്പോള്‍ പെട്ടന്നുള്ള ചലനങ്ങള്‍ ഒഴിവാക്കി സാവധാനവും, ക്രമബദ്ധമായും ചെയ്യുക. ഇങ്ങനെ ചെയ്താല്‍ കൂടുതല്‍ ഭാരം വഹിക്കാനും, പരുക്കുകളേല്‍ക്കുന്നത് തടയാനുമാകും.


തടി കുറയ്ക്കാന്‍ വേണ്ടി ഇവയൊന്നും ചെയ്യരുത്..

പ്രഭാത ഭക്ഷണം
ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ആഹാരമാണ് പ്രഭാത ഭക്ഷണം. ഒരു രാത്രി മുഴുവന്‍ ഭക്ഷണം കഴിക്കാതിരുന്നതിന് ശേഷം തുടര്‍ന്ന് കഴിക്കുന്ന ഭക്ഷണമാണിത്. ദിവസം മുഴുവന്‍ ദൈനംദിന ജോലികള്‍ ചെയ്യാനുള്ള ഊര്‍ജ്ജം നല്കുന്നതും, ശാരീരിക പ്രവര്‍ത്തനങ്ങളെ സുഗമമാക്കുന്നതിനും പ്രഭാത ഭക്ഷണം അത്യന്താപേക്ഷിതമാണ്. അതിനാല്‍ തന്നെ ഇത് ഒഴിവാക്കാതിരിക്കുക.


ദീര്‍ഘമായ ഇടവേളകള്‍

ഏറെ ദീര്‍ഘിച്ച ഇടവേളകളില്‍ ഭക്ഷണം കഴിക്കുന്നതിനേക്കാള്‍ നല്ലത് ഇടക്കിടക്ക് ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നതാണ്. ഏറെ നേരം ഭക്ഷണം കഴിക്കാതിരിക്കുന്നത് ആരോഗ്യത്തിന് ഭീഷണിയയയര്‍ത്തുന്നതാണ്. ഇത് ശാരീരിക പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുകയും, രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ഏറ്റക്കുറച്ചിലുകളുണ്ടാക്കുകയും ചെയ്യും. ശരീരഭാരം കുറയാന്‍ സഹായിക്കുമെങ്കിലും ഇത് ദോഷകരമായ രീതി തന്നെയാണ്.

ആരോഗ്യകരമല്ലാത്ത ഭക്ഷണം

വറുത്ത ആഹാരസാധനങ്ങളും, ഹാംബര്‍ഗര്‍ പോലുള്ള വയും ശരീരഭാരം കുറയ്ക്കുകയില്ല. എണ്ണകളും, കൊഴുപ്പും അമിതമായി അടങ്ങിയ ഇവ ശാരീരികപ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുകയും ശരീരത്തിലെ കലോറി വര്‍ദ്ധിക്കുകയും ചെയ്യും.


ദ്രാവക രൂപത്തിലുള്ള കലോറി

ജലാംശം നഷ്ടപ്പെടുന്നതൊഴിവാക്കാന്‍ പാനീയങ്ങള്‍ കഴിക്കണം. എന്നാല്‍ ഇത് അമിതമായാല്‍ ശരീരഭാരം കൂടാനിടയാകും. ആവശ്യത്തിന് വ്യായാമമില്ലാതെ മദ്യം അമിതമായി ഉപയോഗിച്ചാലും അത് ശാരീരികപ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കും.

ഒരേ തരം ഭക്ഷണം
ഒരിനം ഭക്ഷണം തന്നെ അമിതമായി കഴിക്കാതിരിക്കുക. മിതമായി മാത്രം ഒരേ തരം ഭക്ഷണം ഉപയോഗിക്കുക.


ശരീരഭാരം കുറയ്ക്കാനുള്ള വഴികള്‍

ശരീരഭാരം കുറയ്ക്കാനായി ശരിയായ മാര്‍ഗ്ഗങ്ങളെന്തെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം. പലര്‍ക്കും ശരീരഭാരം കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങളില്‍ തെറ്റായവ എന്തൊക്കെയാണെന്ന് അറിഞ്ഞുകൂടാ. അതിനാല്‍ ഇക്കാര്യങ്ങളില്‍ ശ്രദ്ധ വെയ്ക്കുകയും അഥവാ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ഒരു ഡോക്ടറുടെ ഉപദേശം തേടുകയും ചെയ്യുക.

Thursday, June 4, 2015

ഭക്ഷണത്തിൽ ഉപ്പ് ഉപയോഗിക്കുന്നവർ ഇത് തീർച്ചയായും വായിച്ചിരിക്കണം ..

ഉപ്പ് മനുഷ്യര്‍ക്ക് എത്രത്തോളം പ്രിയപ്പെട്ടതാണോ അത്രയും അപകടകാരിയുമാണ്. നമ്മളുടെ ഒരു ദിവസത്തെ ഭക്ഷണത്തില്‍ പരമാവധി 10 ഗ്രാം ഉപ്പ് മാത്രമേ ആവശ്യമുള്ളൂ. ഉപ്പിന്റെ ദൈനംദിന ഉപയോഗം ആറു ഗ്രാമില്‍ നിര്‍ത്തുകയാണെങ്കില്‍ ലോകത്തെമ്പാടും 70,000 ഹൃദയാഘാതം ഒഴിവാക്കാമെന്ന് വിദഗ്ധര്‍ കണക്കുകൂട്ടുന്നു. ഉപ്പിന്‍റെ അമിതമായ ഉപയോഗം നിമിത്തം ലോകത്ത് പ്രതിവര്‍ഷം 23 ലക്ഷം പേര്‍ മരിക്കുന്നതായാണ് അമേരിക്കന്‍ ഹാര്‍ട്ട്‌ അസോസിയേഷന്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. ഹൃദയാഘാതവും പക്ഷാഘാതവും മൂലം 2010ല്‍ മരിച്ചവരില്‍ പതിനഞ്ച് ശതമാനം പേരും അമിതമായി ഉപ്പുപയോഗിക്കുന്നവരായിരുന്നു എന്നും പഠനത്തില്‍ പറയുന്നുണ്ട്. മുതിര്‍ന്നവരില്‍ ഉപ്പിന്റെ സാന്ദ്രത കൂടുമ്പോള്‍ ശരീരം കൂടുതല്‍ വെള്ളം നിലനിര്‍ത്തും. ശരീരസ്രവങ്ങളുടെ സാന്ദ്രതയും അധികരിക്കും. ഇതാണ് ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് കാരണമാകുന്നതെന്ന് ഒരുവിഭാഗം ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നു. ഹൃദയധമനികളുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്കും ഇതുവഴിവെക്കും. കൂടാതെ ഉയര്‍ന്ന അളവില്‍ ശരീരസ്രവങ്ങള്‍ കടന്നുപോകുന്നത് തലച്ചോറിലെ രക്തക്കുഴലുകള്‍ക്ക്‌കേടുണ്ടാക്കിയേക്കാം. അതുപോലെ കൂടിയ അളവിലുള്ള ദ്രവസാന്നിധ്യം ഹൃദയത്തിനും ക്ഷീണമുണ്ടാക്കും. ശരീരത്തില്‍ നിന്ന് ലവണാംശം നീക്കം ചെയ്യപ്പെടുന്നത് വൃക്കകള്‍ വഴി മൂത്രത്തിലേക്കാണ്. എന്നാല്‍ തീരെ ചെറിയ കുട്ടികളില്‍ വൃക്കകള്‍വേണ്ടത്ര വികസിക്കാത്തതിനാല്‍ അവരുടെ ശരീരത്തില്‍ നിന്ന് ലവണാംശം ഇങ്ങനെ നീക്കം ചെയ്യാന്‍ കഴിയില്ല. ഇക്കാരണത്താല്‍ തന്നെ കുഞ്ഞുകുട്ടികളുടെ ഭക്ഷണത്തില്‍ ഉപ്പ് പരമാവധി കുറയ്ക്കുന്നതാണ് ഉത്തമം. റഷ്യ, ഈജിപ്ത്, ഉക്രെയിന്‍ എന്നിവിടങ്ങളിലെ ജനങ്ങളാണ് അമിതമായ ഉപ്പുപയോഗം മൂലം മരണത്തിന് കീഴടങ്ങുന്നത്. എന്നാല്‍ യുഎഇ, ഖത്തര്‍, കെനിയ തുടങ്ങിയ രാജ്യങ്ങള്‍ ഇത്തരം മരണക്കണക്കുകളില്‍ പിന്നില്‍ നില്‍ക്കുന്നു. മധുരത്തിന്‍റെ അമിതമായ ഉപഭോഗം മൂലം പ്രതിവര്‍ഷം 180000 പേര്‍ മാത്രമാണ് ലോകത്ത് മരിക്കുന്നത്. അതിനെ അപേക്ഷിച്ച് എത്രയോ ഇരട്ടി മടങ്ങ് ജനങ്ങളാണ് ഉപ്പ് അമിതമായി കഴിച്ച് മരണത്തിലേക്ക് നയിക്കപ്പെടുന്നത്.


സ്ത്രീകളുടെ രതിമൂര്‍ച്ഛയും ലൈംഗിക പ്രശ്നങ്ങളും

ലൈംഗികജീവിതത്തില്‍ വേണ്ടനിലയിലുള്ള രതിമൂര്‍ച്ഛ ലഭിക്കാതെ പോകുന്ന സ്ത്രീകളുടെ എണ്ണം ഏതാണ്ട് 30 ശതമാനത്തോളം വരുമെന്ന് സര്‍വേഫലം വ്യക്തമാക്കുന്നു. പങ്കാളികള്‍ക്ക് ഫോര്‍പ്ളേയുടെ പ്രാധാന്യമുള്‍പ്പെടെയുള്ള കാര്യങ്ങളിലെ അറിവില്ലായ്മ രതിമൂര്‍ച്ഛയ്ക്ക് തടസമാകുന്നു. 40 കഴിഞ്ഞ സ്ത്രീകളാണ് ഈ പരാതി ഉന്നയിക്കുന്നവരില്‍ 60 ശതമാനവും. ഏതാണ്ട് 25 ശതമാനം സ്ത്രീകളും ഉന്നയിക്കുന്ന ലൈംഗികപ്രശ്നം ലൈംഗികവേളയിലെ യോനീവേദനയാണ്. യോനീസങ്കോചം (വജൈനിസ്മിസ്) ആണ് വേദനയുടെ പ്രധാന കാരണം. 20-30 പ്രായത്തിലുള്ളവരാണ് ഈ പ്രശ്നവുമായി ഡോക്ടറെ കാണുന്നവരില്‍ കൂടുതല്‍. ഗൈനക്കോളജിസ്റ്റിന്റെ അടുക്കലേക്കാണ് മിക്ക സ്ത്രീകളും പോകുന്നത്. സെക്സിനെക്കുറിച്ചുള്ള ഭയവും ഉല്‍കണ്ഠയും ആണ് വിവാഹം കഴിഞ്ഞ ഉടനെ കൂടുതല്‍ പെണ്‍കുട്ടികളിലും വേദനയ്ക്കു കാരണമാകുന്നത്. പ്രായമേറിയ സ്ത്രീകളിലും പ്രമേഹരോഗികളിലും യോനിയില്‍ വേണ്ടത്ര വഴുവഴുപ്പില്ലാത്തത് വേദനയിലേക്കു നയിക്കാം. മാര്‍ക്കറ്റില്‍ കിട്ടുന്ന ലൂബ്രിക്കന്റുകള്‍ ഉപയോഗിച്ച് അവരില്‍ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ. അതുപോലെ ഏതാണ്ട് 25 ശതമാനം സ്ത്രീകളില്‍ ലൈംഗികതയോടുള്ള താല്‍പര്യക്കുറവും കാണുന്നു. ഓര്‍ഗാസമില്ലായ്മ, വേദന എന്നിവ മുതല്‍ പങ്കാളിയുടെ ലൈംഗിക പെരുമാറ്റത്തിലെ പൊരുത്തക്കേടുകള്‍, മാനസിക സമ്മര്‍ദം തുടങ്ങി ഒരുപാടു കാരണങ്ങള്‍ ഇതിനു പറയാനാകും. ലൈംഗിക പ്രശ്നങ്ങള്‍ ഉന്നയിക്കുന്ന സ്ത്രീകളുടെ എണ്ണത്തിലും കാര്യങ്ങള്‍ തുറന്നു പറയുന്നതിന്റെ രീതിയിലും കേരളീയരായ സ്ത്രീകള്‍ നല്ല പുരോഗതി നേടിയിട്ടുണ്ടെന്നാണു വിലയിരുത്തല്‍. പക്ഷേ തന്റെ ലൈംഗികപ്രശ്നവുമായി നേരിട്ട് ഒരു സെക്സോളജിസ്റ്റിനെയോ മനശാസ്ത്രജ്ഞനെയോ സമീപിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവില്ല. മിക്കപ്പോഴും ഭര്‍ത്താവിന്റെ ലൈംഗികപ്രശ്നം പറയുന്ന കൂട്ടത്തിലായിരിക്കും സ്ത്രീകള്‍ തങ്ങളുടെ പ്രശ്നവും വിശദീകരിക്കുന്നത്. പക്ഷേ ഭര്‍ത്താവിന്റെ ലൈംഗികപ്രശ്നങ്ങളെ ഡോക്ടറുടെ അടുത്ത് എത്തിക്കുന്നതില്‍ സ്ത്രീകളുടെ ഇടപെടല്‍ കാര്യമായി വര്‍ധിച്ചിട്ടുണ്ടെന്നും സര്‍വേ പാനലിലെ വിദഗ്ധര്‍ പറയുന്നു.

മോര് കുടിച്ചാലുള്ള ഗുണങ്ങൾ ....

മോര് പുളിച്ചാല്‍ ആരോഗ്യഗുണങ്ങള്‍ കൂടുമെന്നാണ് പറയുന്നത്. മാത്രമല്ല, വയറിന്റെ ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്.  ആരോഗ്യത്തിന് മാത്രമല്ല, സണ്‍ടാന്‍ പോലുള്ള ചര്‍മപ്രശ്‌നങ്ങള്‍ അകറ്റുന്നതിനും മോര് നല്ലതു തന്നെയാണ്.
കൊഴുപ്പ് തീരെയടങ്ങാത്ത പാനീയമെന്ന ഗുണം കൂടി ഇതിനുണ്ട്. തൈര് കഴിച്ചാല്‍ തടിയ്ക്കുമെന്ന് പേടിച്ച് തൈരു കഴിയ്ക്കാതിരിക്കുന്നവര്‍ക്ക് കുടിയ്ക്കാന്‍ പറ്റിയ പാനീയം.
സിങ്ക്,അയേണ്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
ദഹനശക്തി വര്‍ദ്ധിപ്പിയ്ക്കുവാന്‍ മോരിന് കഴിയും.ഇതു മൂലം മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ അകലുകയും ചെയ്യും.
പുളിച്ച തൈരില്‍ കാല്‍സ്യത്തിന്റെ അളവ് കൂടുതലാണ്. കാല്‍സ്യം എല്ലുകളുടേയും പല്ലിന്റെയും വളര്‍ച്ചയ്ക്ക് വളരെ പ്രധാനമാണ്. പ്രത്യേകിച്ച് കുട്ടികള്‍ക്ക്.
പാലിനോട് അലര്‍ജിയുണ്ടെങ്കില്‍ പാല്‍ ഗുണങ്ങള്‍ മുഴുവനായും ലഭിയ്ക്കുവാന്‍ സഹായിക്കുന്ന ഒന്നാണ് പുളിച്ച മോര്.

രാത്രിയില്‍ മാത്രം ചുമയ്ക്കുന്നുവോ??

പനിയ്‌ക്കൊപ്പവും കോള്‍ഡിനൊപ്പവുമെല്ലാം വരുന്ന ഒന്നാണ് ചുമ. പലതരം രോഗങ്ങളുടേയും ലക്ഷണമാണിത്. ഇതുകൂടാതെ പുകവലി പോലുള്ള ചില ശീലങ്ങളും ചുമയ്ക്കു കാരണമാകാം.
പലതരം ചുമകളുണ്ട്. ചിലര്‍ക്ക് രാത്രി മാത്രം ചുമ വരാം. ഇതില്‍ കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ ഉള്ള വ്യത്യാസവുമില്ല. കഫമില്ലാത്ത വരണ്ട ചുമയായിരിയ്ക്കും ഇത്. അല്‍പനേരം കഴിയുമ്പോള്‍ തനിയെ മാറുകയും ചെയ്യും.

Monday, June 1, 2015

കര്‍ണരോഗങ്ങള്‍ കരുതിയിരിക്കുക

മലിനമായ വെള്ളത്തില്‍ കുളിക്കുകയും വലിയ ശബ്‌ദം ശ്രവിക്കുകയുമൊക്കെ ചെയ്യുന്നത്‌ കേള്‍വിയുടെ ആയുസ്‌ കുറയ്‌ക്കും. കേള്‍വിക്കുറവോ, ചെവിക്ക്‌ മറ്റ്‌ അസ്വസ്‌ഥതകളോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ എത്രയും വേഗം ഡോക്‌ടറെ കണ്ട്‌ പരിശോധന നടത്തണം
കേള്‍വിയെ തകര്‍ക്കുന്ന നിരവധി കര്‍ണരോഗങ്ങളുണ്ട്‌. അശ്രദ്ധമായ ജീവിതശൈലി തന്നെയാണ്‌ ഇത്തരം തകരാറുകള്‍ക്ക്‌ കാരണം. കേള്‍വി എക്കാലത്തും നിലനില്‍ക്കണമെങ്കില്‍ കര്‍ണസംരക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധപതിപ്പിക്കണം. മലിനമായ വെള്ളത്തില്‍ കുളിക്കുകയും വലിയ ശബ്‌ദം ശ്രവിക്കുകയുമൊക്കെ ചെയ്യുന്നത്‌ കേള്‍വിയുടെ ആയുസ്‌ കുറയ്‌ക്കും.
കേള്‍വിക്കുറവോ, ചെവിക്ക്‌ മറ്റ്‌ അസ്വസ്‌ഥതകളോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ എത്രയും വേഗം ഡോക്‌ടറെ കണ്ട്‌ പരിശോധന നടത്തണം. യഥാസമയത്ത്‌ ചികിത്സ ലഭിക്കാതിരുന്നാല്‍ ചിലപ്പോള്‍ കേള്‍വിശക്‌തിയെ അത്‌ സാരമായി ബാധിച്ചേക്കാം.

ചെവി ഒലിപ്പ്‌

കര്‍ണശൂല എന്നുപറയുന്ന അസുഖമാണിത്‌. പ്രായപൂര്‍ത്തിയായവരിലാണ്‌ ഇത്‌ കൂടുതലായി കണ്ടുവരുന്നത്‌. കുട്ടികളില്‍ ചെവിയില്‍ പഴുപ്പും പിന്നീടിത്‌ പൊട്ടി പുറത്തേക്കൊലിക്കുകയും ചെയ്യുന്ന അവസ്‌ഥ കാണാറുണ്ട്‌. ചെവിയിലെ പാടപൊട്ടിയാണ്‌ പഴുപ്പ്‌ പുറത്തേക്കൊലിക്കുന്നത്‌. പൊട്ടിയ പാട ചികിത്സ കൂടാതെതന്നെ ശരിയായിക്കൊള്ളും. എന്നാല്‍ ഇതിന്‌ പഴയതിന്റെ അത്ര ഗുണനിലവാരം ഉണ്ടാകില്ല.
മൂന്നാവരണങ്ങളാണ്‌ പാടയ്‌ക്കുള്ളത്‌. എന്നാല്‍ പൊട്ടികഴിഞ്ഞാല്‍ രണ്ടാവരണങ്ങളേ കാണുകയുള്ളൂ. അതിനാല്‍ കേള്‍വി ശക്‌തി കുറയാം.
ചെവി ഒലിപ്പിനെ രണ്ടായി തിരിക്കാം. ഗുരുതരമായതും ഗുതരമല്ലാത്തതും.
ചെവി ഒലിപ്പ്‌ വലിയ പ്രശ്‌നകാരിയല്ല എന്നുകരുതിയവര്‍ക്ക്‌ തെറ്റി. ചെവി ഒലിപ്പു കണ്ടാല്‍ ഉടനെ ഡോക്‌ടറെ കണ്ട്‌ ചികിത്സ നടത്തുക. തലകറക്കം, നടക്കുമ്പോള്‍ ശരീരത്തിന്റെ ബാലന്‍സ്‌ തെറ്റുക, തലച്ചോറിലേക്കും രക്‌തത്തിലേക്കും പഴുപ്പ്‌ കയറുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. ചെവിയില്‍ പഴുപ്പുണ്ടോ എന്നു പരിശോധിപ്പിക്കുക. ഗുരുതരമാണെങ്കില്‍ ശസ്‌ത്രക്രിയ ആവശ്യമാണ്‌. ശസ്‌ത്രക്രിയ കഴിഞ്ഞാലും മൂന്നുമാസമാകുമ്പോള്‍ ചെവി വൃത്തിയാക്കണം. ആറുമാസത്തിലൊരിക്കല്‍ ഡോക്‌ടറെ കണ്ട്‌ പരിശോധന നടത്തുക.

ഫംഗസ്‌ ബാധ

അഴുക്കുവെള്ളത്തില്‍ കുളിക്കുന്നതു മൂലമാണ്‌ ഫംഗസ്‌ ബാധ ഉണ്ടാകുന്നത്‌.
ഗ്രാമങ്ങളിലെ പൊതു കുളത്തിലും, തോട്ടിലും, മലിനമായ പൈപ്പു വെള്ളത്തിലും കുളിക്കുന്നവരില്‍ ചെവിയില്‍ കൂടുതലായി ഫംഗസ്‌ ബാധ ഉണ്ടാകുന്നു. ചെവിയിലെ ഈര്‍പ്പവും, ചെറിയ ചൂടും ഫംഗസിന്‌ കാരണമാകും. ചെവി വേദനയാണ്‌ ഇതിന്റെ ലക്ഷണം. ചെവി വൃത്തിയാക്കുകയും, ഫംഗസിനുള്ള തുള്ളിമരുന്നൊഴിക്കുകയുമാണ്‌ ഇതിനുള്ള പ്രതിവിധി.

എല്ലിന്റെ തകരാറ്‌

മധ്യകര്‍ണത്തിലുള്ള മൂന്നു ചെറിയ എല്ലുകളില്‍ ഏറ്റവും ചെറിയ 'സ്‌റ്റെപിസ്‌' ചലിക്കുമ്പോഴാണ്‌ ശബ്‌ദം കേള്‍ക്കുന്നത്‌. ഈ അസ്‌ഥിക്കു ചുറ്റും ചെറിയ വളര്‍ച്ചയുണ്ടായി ചലനശേഷി നഷ്‌ടപ്പെടുമ്പോഴാണ്‌ മധ്യവയസ്‌കരില്‍ കേള്‍വിശക്‌തി കുറയുന്നത്‌.'സ്‌റ്റെപിഡക്‌ടമി' എന്നറിയപ്പെടുന്ന ശസ്‌ത്രക്രിയയിലൂടെ ഇത്‌ പരിഹരിക്കാനാകും. വളരെ ശ്രദ്ധാപൂര്‍വം ചെയ്യേണ്ട ശസ്‌ത്രക്രിയയാണിത്‌.
ശസ്‌ത്രക്രിയ സമയത്ത്‌ അസ്‌ഥിക്ക്‌ അടുത്തുകൂടി പോകുന്ന നാഡി മുറിഞ്ഞാല്‍ കേള്‍വി പൂര്‍ണമായി നഷ്‌ടപ്പെടാന്‍ കാരണമാകും. സ്‌റ്റെപിസ്‌ അസ്‌ഥിയില്‍ ഒരു ദ്വാരമിട്ട്‌ ചെറിയ ഒരു കമ്പി (പിസ്‌റ്റണ്‍) കയറ്റി മറ്റൊരു അസ്‌ഥിയായ 'ഇന്‍കസു'മായി ഘടിപ്പിക്കുകയാണ്‌ ശസ്‌ത്രക്രിയയിലൂടെ ചെയ്യുന്നത്‌.

ചര്‍മ്മ വരള്‍ച്ച

മൂക്കിനടിയില്‍ തുറക്കുന്ന ട്യൂബിലൂടെ ചെവിക്കുള്ളില്‍ വായു എത്തിയാല്‍ മാത്രമേ ചര്‍മ്മപാളിക്ക്‌ അകത്തെ വായുസമ്മര്‍ദ്ദം പുറത്തേതിന്‌ തുല്യമാവുകയുള്ളൂ. ജലദോഷമോ, അലര്‍ജിയോ ഉണ്ടായാല്‍ മധ്യകര്‍ണത്തിലെ ചര്‍മ്മപാളി അകത്തേക്കു വളഞ്ഞ്‌ അണുബാധയുണ്ടാകുന്നു. ചെവിയില്‍നിന്നുള്ള ഒലിപ്പാണ്‌ ഇതിന്റെ ലക്ഷണം. രാത്രികാലങ്ങളില്‍ ചെവിവേദന അനുഭവപ്പെടും. സ്‌കാന്‍ ചെയ്‌താല്‍ ചര്‍മ്മത്തിലെ വീര്‍പ്പ്‌ അറിയാന്‍ കഴിയും. ചെവിയില്‍ തുള്ളി മരുന്നൊഴിക്കുക. ഒപ്പം ഡോക്‌ടര്‍ നിര്‍ദേശിച്ചിട്ടുള്ള ആന്റിബയോട്ടിക്‌ ഗുളികകളും കഴിക്കുക. അണുബാധ മാറിയാല്‍ ചര്‍മ്മത്തിലെ വീര്‍പ്പും മാറിക്കൊള്ളും.

മുഖം കോടല്‍

സാധാരണ പക്ഷാഘാതം മൂലം മുഖം കോടിപ്പോകാറുണ്ട്‌. എന്നാല്‍ ചെവിക്കുള്ളില്‍ പഴുപ്പോ, വൈറല്‍ ബാധയോ ഉണ്ടായാലും ഇത്‌ സംഭവിക്കാം. ചലനശേഷി നിയന്ത്രിക്കുന്ന നാഡി കടന്നുപോകുന്നതു ചെവിക്കുള്ളിലൂടെയാണ്‌. ഈ നാഡിക്ക്‌ പഴുപ്പോ, വൈറല്‍ ബാധയോ ഉണ്ടായാല്‍ മുഖം കോടിപ്പോകുന്നു.
ചെവിക്കുള്ളിലുണ്ടാകുന്ന പരുക്ക്‌, മുഴ എന്നിവ യഥാസമയം ചികിത്സിച്ചില്ല എങ്കില്‍ നാഡികളെ തളര്‍ത്തി മുഖത്തിന്‌ കോട്ടമുണ്ടാകാം. മരുന്നുകഴിച്ചാല്‍ മാറുന്നതാണെങ്കിലും ചില മുഴകള്‍ ശസ്‌ത്രക്രിയയിലൂടെ മാറ്റേണ്ടതായിവരും. നല്ലൊരു ഇ.എന്‍.ടി ഡോക്‌ടറെ കാണിച്ചാല്‍ ഇതറിയാന്‍ കഴിയും.

ചെവിക്കായം നിറഞ്ഞാല്‍

പ്രാണികളില്‍ നിന്നും ചെവിക്ക്‌ സംരക്ഷണം ലഭിക്കണമെങ്കില്‍ ചെവിക്കായം ആവശ്യമാണ്‌. എന്നാല്‍ ചെവിക്കായം കുമിഞ്ഞുകൂടിയാല്‍ ചെവിവേദനയുണ്ടാകും. ബാഹ്യകര്‍ണത്തില്‍ കട്ടപിടിച്ച്‌ കല്ലുപോലെ ചെവിക്കായമിരിക്കും. ഇത്‌ ചെവിവേദനയുണ്ടാക്കുകയും ഒപ്പം കേള്‍വി ശക്‌തി കുറയ്‌ക്കുകയും ചെയ്യും. കട്ടപിടിച്ച ചെവിക്കായം സ്വയം എടുത്തുകളയരുത്‌.
ചില തുള്ളിമരുന്നുകള്‍ ഒഴിച്ചാല്‍ അത്‌ അലിഞ്ഞു കിട്ടും. ഇത്‌ കുറച്ചു ദിവസമൊഴിക്കുമ്പോള്‍ വേദന കുറയും. കുറഞ്ഞില്ല എങ്കില്‍ ഡോക്‌ടറെ കാണുക. കുട്ടികളിലാണ്‌ ഈ പ്രശ്‌നമെങ്കില്‍ ഡോക്‌ടറെ കാണിക്കുന്നതായിരിക്കും ഉചിതം. നമ്മള്‍ തന്നെ ചെവിക്കായം എടുക്കാന്‍ ശ്രമിക്കുകയോ, മരുന്നൊഴിക്കുകയോ ചെയ്യരുത്‌.

പൗരുഷം വീണ്ടെടുക്കാന്‍..

പുരുഷന്മാര്‍ക്ക നേരിടുന്ന പ്രധാന പ്രശ്‌നമാണ് വൃഷണവീക്കം. പുരുഷ ലൈംഗികാവയവങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായതിനാല്‍ പൗരുഷം തന്നെ തകര്‍ക്കപ്പെടുന്ന ഒരു പ്രശ്‌നമാണിത്. പലതരത്തിലുള്ള ചെറിയ പ്രശ്‌നങ്ങള്‍പോലും വൃഷണങ്ങളെ ബാധിക്കാറുണ്ട്. എന്നാല്‍ നിങ്ങള്‍ ഇതിനെ നിസാര പ്രശ്‌നമായി തള്ളി കളയരുത്.
വൃഷണങ്ങളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. വൃഷണങ്ങള്‍ കാണാതിരിക്കുന്നതിനും ഒന്നു മാത്രമായിരിക്കുന്നതിനും കാരണം വൃഷണങ്ങള്‍ സഞ്ചിയിലേക്ക് ഇറങ്ങി എത്താത്തതാണ്. അങ്ങനെ ഉണ്ടെങ്കില്‍ അത് മനസ്സിലാക്കി ചികിത്സ തേടേണ്ടതാണ്.

മുടി കൊഴിഞ്ഞാല്‍ പല്ലും പോകും

നിങ്ങളുടെ മുടി കൊഴിയുന്നുണ്ടോ..? എന്നാല്‍ താമസിയാതെ പല്ലും കൊഴിയും. മുടിയും പല്ലും തമ്മില്‍ എന്താണ് ബന്ധം എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും. എന്നാല്‍ മുടി കൊഴിഞ്ഞ് കഷണ്ടി വരുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും പല്ലുകളും കൊഴിയുമത്രേ. പുതിയ പഠനങ്ങളാണ് ഇത് കണ്ടെത്തിയിരിക്കുന്നത്.  മുടി കൊഴിയുകയും മുടിപൊട്ടുകയും ചെയ്യുന്നവരില്‍ പല്ലുകള്‍ക്കും പ്രശ്‌നമുണ്ടാകാനുള്ള സാധ്യത ഉണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. മുടിയുടെ ആരോഗ്യത്തിന് പ്രധാനമായി വേണ്ട ചില ഘടകങ്ങള്‍ പല്ലിന്റെ ഇനാമലിന്റെ രക്ഷയ്ക്കും അത്യാവശ്യമെന്നാണ് ഗവേഷകര്‍ പറയുന്നത്. മൂന്നൂറിലധികം കുട്ടികളിലും എഴുനൂറിലധികം മുതിര്‍ന്നവരിലും പഠനം നടത്തിയതിനുശേഷമാണ് വെളിപ്പെടുത്തിയത്.എന്നാല്‍ പ്രായമായി മുടി കൊഴിയുന്നവരില്‍ ഇത്തരം പ്രശ്‌നം ബാധകമല്ല. പാരമ്പര്യമായി മുടി കൊഴിയുന്നവര്‍ക്ക് പല്ല് നഷ്ടപ്പെടുന്നതോര്‍ത്ത് പേടിക്കേണ്ടതില്ല. പാരമ്പര്യ കഷണ്ടിക്കാര്‍ക്ക് സമാധാനിക്കാം.

ക്യാരറ്റ് പുരുഷാരോഗ്യത്തിന് ഏതെല്ലാം വിധത്തില്‍ ഗുണം ചെയ്യുമെന്നറിയൂ,

വൈറ്റമിന്‍ സി അടങ്ങിയ നല്ലൊന്നാന്തരം ഭക്ഷണമാണ് ക്യാരറ്റ്. പ്രത്യേകിച്ച് കണ്ണിനു പ്രശ്‌നമുള്ളവര്‍ക്ക്. ഇതിലെ വൈറ്റമിന്‍ സി കാഴ്ചശക്തി വര്‍ദ്ധിപ്പിയ്ക്കുന്നതിനു സഹായിക്കും. ക്യാരറ്റ് എല്ലാവര്‍ക്കും നല്ലതാണെങ്കിലും പുരുഷന്മാര്‍ ഇതു കഴിയ്‌ക്കേണ്ടതിന്റെ ആവശ്യകത വര്‍ദ്ധിയ്ക്കുന്നു. കാരണം പല ഗുണങ്ങളും ക്യാരറ്റ് കഴിയ്ക്കുന്നതു കൊണ്ട് പുരുഷന്മാര്‍ക്കുണ്ട്. 30 കഴിഞ്ഞ പുരുരുഷന്മാര്‍ ഇത് തീര്‍ച്ചയായും കഴിച്ചിരിയ്ക്കണമെന്നു പറയും.

ക്യാരറ്റ് പുരുഷാരോഗ്യത്തിന് ഏതെല്ലാം വിധത്തില്‍ ഗുണം ചെയ്യുമെന്നറിയൂ,

രക്തസംബന്ധമായ പ്രശ്‌നങ്ങള്‍ പുരുഷന്മാര്‍ക്ക് കൂടുമെന്നു പറയാം. ഹൃദയാഘാതത്തിന് ഇവര്‍ കൂടുതല്‍ അടിമപ്പെടുന്നതിന്റെ കാരണം ഇതുതന്നെ. രക്തം ശുദ്ധീകരിയ്ക്കാന്‍ ക്യാരറ്റിനു കഴിയും. പുരുഷന്മാരിലെ ബീജഗുണം വര്‍ദ്ധിപ്പിയ്ക്കാനും ക്യാരറ്റിനു കഴിയും. നാരടങ്ങിയ ഭക്ഷണമായതുകൊണ്ട് ദഹനത്തിനും ഇത് സഹായിക്കും. ഇത് ദിവസവും കഴിച്ചു നോക്കൂ, ഗ്യാസ് അടക്കമുള്ള വയര്‍സംബന്ധമായ പ്രശ്‌നങ്ങള്‍ക്കു പറ്റിയ നല്ലൊരു പരിഹാരമാണ് ക്യാരറ്റ്. പുരുഷന്മാരിലെ കൊളസ്‌ട്രോള്‍ നിയന്ത്രിയ്ക്കുവാനും ക്യാരറ്റിന് കഴിയും. തിമിരം പോലുള്ള കാഴ്ചയെ ബാധിയ്ക്കുന്ന അസുഖങ്ങള്‍ ഒരു പരിധി വരെ അകറ്റി നിര്‍ത്താന്‍ ക്യാരറ്റിനു കഴിയും. 
ഹൃദയപ്രശ്‌നങ്ങള്‍ അകറ്റി നിര്‍ത്തണമെങ്കില്‍ ക്യാരറ്റ് ഭക്ഷണശീലത്തില്‍ ഉള്‍പ്പെടുത്തൂ. മോണ, പല്ല് സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഇത് നല്ലൊരു പരിഹാരമാണ്. പ്രായമേറുന്തോറും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വാതരോഗത്തിന് സാധ്യതയേറുന്നു. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ക്യാരറ്റിലെ വൈറ്റമിന്‍ സി. പുരുഷന്മാരില്‍ വരാന്‍ സാധ്യതയുള്ള പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ അകറ്റി നിര്‍ത്താനും ക്യാരറ്റിന് കഴിയും. ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന നല്ലൊരു ഭക്ഷണമാണിത്. ഇതുവഴി രോഗങ്ങളെ അകറ്റി നിര്‍ത്താനാവും.
പ്രമേഹരോഗമുള്ള പുരുഷന്മാര്‍ ദിവസവും ഭക്ഷണത്തില്‍ ക്യാരറ്റ് ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. മലബന്ധം തടയുന്നതിനും ക്യാരറ്റിനു കഴിയും. ബിപി നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു ഭക്ഷണവസ്തുവാണ് ക്യാരറ്റ്.