Saturday, March 14, 2015

ഗര്‍ഭാശയമുഴകള്‍ക്ക്‌ ഹോമിയോപ്പതി

 പ്രധാന ഗ്രന്ഥികള്‍ പുറപ്പെടുവിക്കുന്ന ഹോര്‍മോണുകള്‍ സ്‌ത്രീ ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നുവെങ്കിലും ഈ ഹോര്‍മോണുകളുടെ അമിതമായ പ്രവര്‍ത്തനവും പ്രവര്‍ത്തനരാഹിത്യവും പലവിധ രോഗാവസ്‌ഥയ്‌ക്കും കാരണമാകുന്നു. സ്‌ത്രീകളില്‍ കൂടുതലായി കണ്ടുവരുന്ന ഒരുരോഗമാണ്‌ ഗര്‍ഭാശയമുഴകള്‍ അഥവാ യൂട്ടറിന്‍ ഫൈബ്രോയിഡുകള്‍. ഈ അസുഖം സാധാരണ വളരെ വൈകിയാണ്‌ അറിയുന്നത്‌. മുപ്പതിനും അന്പതിനും ഇടയില്‍ പ്രായമുള്ള ഇരുപത്‌ ശതമാനം സ്‌ത്രീകളേയും ഈ രോഗം ബാധിക്കുന്നു. അമിത വണ്ണമുള്ളവരില്‍ ഇത്‌ കൂടുതലായി കാണുന്നു. പ്രധാന ഗ്രന്ഥികള്‍ പുറപ്പെടുവിക്കുന്ന ഹോര്‍മോണുകള്‍ സ്‌ത്രീ ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നുവെങ്കിലും ഈ ഹോര്‍മോണുകളുടെ അമിതമായ പ്രവര്‍ത്തനവും പ്രവര്‍ത്തനരാഹിത്യവും പലവിധ രോഗാവസ്‌ഥയ്‌ക്കും കാരണമാകുന്നു. ഇത്തരം മുഴകള്‍ ഉണ്ടാക്കുന്ന സ്‌ഥാനത്തെയും അതിന്‍റെ വലുപ്പത്തെയും ആശ്രയിച്ചാണ്‌ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത്‌. രോഗകാരണം വ്യക്‌തമല്ലാത്തതും, പ്രത്യേകിച്ചു രോഗ ലക്ഷണങ്ങള്‍ പ്രകടമല്ലാത്തതുമാണ്‌ ഗര്‍ഭാശയ മുഴകള്‍. എന്നാല്‍ പാരന്പര്യമായി രോഗം പകര്‍ന്നുകിട്ടുന്നു.

No comments:

Post a Comment