Thursday, March 26, 2015

ഇരുന്നു ജോലി ചെയ്യുന്നവർ ശ്രദ്ധിക്കുക

കൂടുതല്‍ നേരം ഇരുന്നു ജോലി ചെയ്യുന്നത്   ഏതെല്ലാം വിധത്തിലാണ് നിങ്ങളുടെ ശരീരത്തിന് ദോഷം വരുത്തുന്നതെന്ന് മനസിലാക്കൂ


കൂടുതല്‍ നേരം ഇരിയ്ക്കുന്നത് ഫാറ്റി ആസിഡ് ഹൃദയത്തില്‍ കട്ടി പിടിയ്ക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുകയാണ് ചെയ്യുന്നത്. ഇത് ഹൃദയപ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യും.
കൂടാതെ  തടി വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും. പ്രത്യേകിച്ച് ഭക്ഷണം കഴിഞ്ഞ ഉടന്‍  ഇരിയ്ക്കുന്നത്  ദഹനം പതുക്കെയാക്കും. ഇത് തടിയും വയറുമെല്ലാം വര്‍ദ്ധിയ്ക്കാന്‍ ഇടയാക്കുകയും ചെയ്യും.

കൂടുതല്‍ നേരം ഇരിയ്ക്കുന്നവര്‍ക്ക് വെരിക്കോസ് വെയിന്‍ വരാനുള്ള സാധ്യത കൂടുതലാണെന്നു തെളിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് കാല്‍ താഴ്ത്തിയിട്ടിരിയ്ക്കുമ്പോള്‍.

നടുവേദനയാണ് കൂടുതല്‍ സമയം ഇരിയ്ക്കുന്നതിന്റെ മറ്റൊരു ദൂഷ്യഫലം. നട്ടെല്ലിന് ആയാസം വര്‍ദ്ധിയിക്കുന്നതാണ് കാരണം.

പാന്‍ക്രിയാസാണ് ശരീരത്തില്‍ ഇന്‍സുലിന്‍ ഉല്‍പാദിപ്പിയ്ക്കുന്നത്. ഗ്ലൂക്കോസിനെ കോശങ്ങളിലേയ്‌ക്കെത്തിയ്ക്കുന്നതു ഇതുവഴി ശരീരത്തിന് ഊര്‍ജം ലഭിയ്ക്കുന്നതും ഇതുവഴിയാണ്. എന്നാല്‍ മസിലുകള്‍ അനങ്ങാതാകുമ്പോള്‍ പാന്‍ക്രിയാസ് കൂടുതല്‍ ഇന്‍സുലിന്‍ ഉല്‍പാദിപ്പിയ്ക്കും

മായം ചേർത്ത ഭക്ഷ്യ വസ്തുക്കളെ എങ്ങനെ തിരിച്ചറിയാം ?

പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന ഭക്ഷ്യവിഭവങ്ങളില്‍ പലതരം മായങ്ങള്‍ അടങ്ങിയിരിക്കുന്നു. ഓരോ ദിവസവും എത്രയധികം വിഷാംശമാണ്‌ നാം അറിയാതെ നമ്മുടെ ശരീരത്തിലെത്തുന്നത്‌

Saturday, March 14, 2015

ഗര്‍ഭാശയമുഴകള്‍ക്ക്‌ ഹോമിയോപ്പതി

 പ്രധാന ഗ്രന്ഥികള്‍ പുറപ്പെടുവിക്കുന്ന ഹോര്‍മോണുകള്‍ സ്‌ത്രീ ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നുവെങ്കിലും ഈ ഹോര്‍മോണുകളുടെ അമിതമായ പ്രവര്‍ത്തനവും പ്രവര്‍ത്തനരാഹിത്യവും പലവിധ രോഗാവസ്‌ഥയ്‌ക്കും കാരണമാകുന്നു. സ്‌ത്രീകളില്‍ കൂടുതലായി കണ്ടുവരുന്ന ഒരുരോഗമാണ്‌ ഗര്‍ഭാശയമുഴകള്‍ അഥവാ യൂട്ടറിന്‍ ഫൈബ്രോയിഡുകള്‍. ഈ അസുഖം സാധാരണ വളരെ വൈകിയാണ്‌ അറിയുന്നത്‌. മുപ്പതിനും അന്പതിനും ഇടയില്‍ പ്രായമുള്ള ഇരുപത്‌ ശതമാനം സ്‌ത്രീകളേയും ഈ രോഗം ബാധിക്കുന്നു. അമിത വണ്ണമുള്ളവരില്‍ ഇത്‌ കൂടുതലായി കാണുന്നു. പ്രധാന ഗ്രന്ഥികള്‍ പുറപ്പെടുവിക്കുന്ന ഹോര്‍മോണുകള്‍ സ്‌ത്രീ ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നുവെങ്കിലും ഈ ഹോര്‍മോണുകളുടെ അമിതമായ പ്രവര്‍ത്തനവും പ്രവര്‍ത്തനരാഹിത്യവും പലവിധ രോഗാവസ്‌ഥയ്‌ക്കും കാരണമാകുന്നു. ഇത്തരം മുഴകള്‍ ഉണ്ടാക്കുന്ന സ്‌ഥാനത്തെയും അതിന്‍റെ വലുപ്പത്തെയും ആശ്രയിച്ചാണ്‌ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത്‌. രോഗകാരണം വ്യക്‌തമല്ലാത്തതും, പ്രത്യേകിച്ചു രോഗ ലക്ഷണങ്ങള്‍ പ്രകടമല്ലാത്തതുമാണ്‌ ഗര്‍ഭാശയ മുഴകള്‍. എന്നാല്‍ പാരന്പര്യമായി രോഗം പകര്‍ന്നുകിട്ടുന്നു.

അമിതവണ്ണം കുറയ്‌ക്കാന്‍ ആയുര്‍വേദം

 പുരുഷന്മാര്‍ക്ക്‌ അല്‌പം കുടവയറുള്ളത്‌ ഉത്തമ പൗരുഷത്തിന്‍റെ ലക്ഷണമായി കണക്കാക്കിയിരുന്നു. തടിയുള്ള സ്‌ത്രീകളെ മറ്റുള്ള സ്‌ത്രീകള്‍ അസൂയയോടെയാണ്‌ അന്ന്‌ നോക്കിയിരുന്നത്‌ കേരളത്തിന്‍റെ ചരിത്രം പരിശോധിച്ചാല്‍ തടിയന്മാരെ കൗതുകത്തോടെ കണ്ടിരുന്ന കാലഘട്ടം അധികം അകലെയല്ലായിരുന്നു. അവര്‍ സഞ്ചരിക്കുന്ന പാതയില്‍ ആകാംക്ഷയോടെ ആളുകള്‍ നോക്കി നില്‍ക്കുമായിരുന്നത്രേ. പുരുഷന്മാര്‍ക്ക്‌ അല്‌പം കുടവയറുള്ളത്‌ ഉത്തമ പൗരുഷത്തിന്‍റെ ലക്ഷണമായി കണക്കാക്കിയിരുന്നു. തടിയുള്ള സ്‌ത്രീകളെ മറ്റുള്ള സ്‌ത്രീകള്‍ അസൂയയോടെയാണ്‌ അന്ന്‌ നോക്കിയിരുന്നത്‌. ആഢൃതയുടെ പ്രതീകമായാണ്‌ പലരും വണ്ണമുള്ള ശരീരപ്രകൃതി കണക്കാക്കിയിരുന്നതെന്ന്‌ പൂര്‍വകാല ചരിത്രങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതില്‍നിന്നും പഴയലമുറ താരതമ്യേന വണ്ണം കുറവുള്ളവരായിരുന്നുവെന്ന്‌ മനസിലാക്കാം. ഇന്ന്‌ കൃശഗാത്രന്മാരുടെ എണ്ണം നന്നേ കുറഞ്ഞ്‌ പൊണ്ണത്തടിയന്മാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്‌. ശരീരം തടിച്ചു കാണണമെന്ന മോഹം മിക്കവരുടെയും ഉള്ളിലുണ്ട്‌. അതിനാലാണ്‌ മുലപ്പാല്‍ നിര്‍ത്തി ഭക്ഷണം കഴിച്ചു തുടങ്ങുന്നതോടെ അമ്മമാര്‍ കുഞ്ഞിന്‍റെ പ്രായവും വിശപ്പും

Friday, March 13, 2015

നടുവിനേറ്റ ആഘാതത്തിന്‌ ആയുര്‍വ്വേദം

നടുവിന്‌ ഏല്‍ക്കുന്ന ആഘാതങ്ങള്‍ ശരീരത്തിന്‍റെ സന്തുലിതാവസ്‌ഥയെ തന്നെ ബാധിക്കും. വിദഗ്‌ദ്ധ ആശുപത്രികളില്‍ നിന്നു പോലും പുറംതള്ളപ്പെടുന്ന ഈ രോഗികള്‍ക്ക്‌ ആയുര്‍വ്വേദചികിത്സ ഫലപ്രദമാകുന്നു. കലശലായ നടുവുവേദനയും ഇടതുകാലിനു