Friday, July 17, 2015

പഞ്ചസാരയെന്ന ഒരു വെളുത്ത വിഷം...നിങ്ങള്‍ ഇത് തീര്‍ച്ചയായും വായിക്കണം!

എല്ലാത്തിനും രണ്ടു വശങ്ങൾ ഉള്ളതുപോലെ പഞ്ചസാരക്കുമുണ്ട് 
കുറെ ചീത്ത വശങ്ങൾ . കേട്ടോളൂ , ഇന്ന് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന മയക്കു 
മരുന്നായി പഞ്ചസാര മാറിയിരിയ്ക്കുന്നു . ഷുഗർ ഒരു തരത്തിൽ മറ്റൊരു 
ബ്രൌണ്‍ ഷുഗർ തന്നെയാണ്. ഒരു തവണ ഉപയോഗിക്കുമ്പോൾ തന്നെ അത് നമ്മെ 
അതിന്റെ അടിമയായി മാറ്റുന്നു. ഒരു ശരാശരി മയക്കു മരുന്നിന്റെ 
പ്രവർത്തന രീതികൾ തന്നെയാണ് പഞ്ചസാരക്കും ഉള്ളത്. സങ്കീർണ്ണവും 
ഗുരുതരവുമായ ആരോഗ്യ പ്രശ്നങ്ങൾ ആണ് ഇത് സമ്മാനിക്കുന്നത് .


കരിമ്പിൽ നിന്നാണല്ലോ പഞ്ചസാര ഉണ്ടാക്കുന്നത്‌ . 

കരിമ്പിൽ ധാതുക്കളും വിറ്റാമിനുകളും അമിനോ ആസിഡുകളും പ്രോട്ടീനുകളും 
എൻസൈമുകളും എല്ലാം അടങ്ങിയിട്ടുണ്ട്. എന്നാൽ പഞ്ചസാരയിൽ അന്നജം 
മാത്രമേ ഉള്ളൂ . അതുകൊണ്ട് തന്നെ പഞ്ചസാര ഒരു രാസവസ്തു തന്നെയാണ് 
തീർച്ചയായും. അതിനെ കൊക്കൈൻ എന്ന മാരകമായ ഉത്പന്നവുമായി 
താരതമ്യപ്പെടുത്താവുന്നതാണ് .

കുറെയേറെ ചീത്ത സ്വഭാവങ്ങൾ ഉൾക്കൊണ്ടിട്ടുള്ള ഒരു കുട്ടി. 
കൃത്രിമമായി ഉത്പാദിപ്പിക്കപ്പെട്ട പഞ്ചസാര പല്ലിനെ സാരമായി 
ബാധിക്കുന്നു. എങ്ങനെയെന്നല്ലേ ?അവ പല്ലിന്റെ ഇനാമൽ നശിപ്പിക്കുന്നു .
പോടുകൾ ഉണ്ടാക്കുന്നു. പഞ്ചസാരയിൽ കാർബോഹൈഡ്രെറ്റ് അടങ്ങിയിട്ടുണ്ട്.
പഞ്ചസാരയുടെ അമിതോപയോഗം ഇത്തരം കാർബോഹൈഡ്രെറ്റിനെ അടിഞ്ഞുകൂടി 
കൊഴുപ്പായി രൂപാന്തരപെടുത്തി അമിതവണ്ണത്തിലേക്ക് നയിക്കുന്നു.

ഒരു പുതിയ അറിവ്. 
അല്ഷിമേഴ്സ് രോഗത്തിന് പിന്നിലും പഞ്ചസാരയുടെ 'വെളുത്ത' കരങ്ങൾ 
ഉണ്ടത്രേ. ഈ രോഗത്തെ കുറിച്ച് നടത്തിയ പഠനങ്ങളിൽ കൃത്രിമ സോഫ്റ്റ്‌ 
ഡ്രിങ്കുകളിലെ ഷുഗറിന്റെ 'തനിനിറം' വെളിപ്പെട്ടു.

രക്തത്തിൽ പഞ്ചസാര കൂടിയാൽ രക്തത്തിന്റെ കട്ടിയും കൂടുന്നു ഒപ്പം ഇത് ബ്ലഡ്‌ സർക്കുലെഷനെ വിപരീതമായി ബാധിക്കുന്നു.

റിഫൈൻഡ് ഷുഗറിന്റെ അമിതോപയോഗം അസ്ഥിയെ നശിപ്പിക്കുന്നു . ഇത് നിരവധി പഠനങ്ങളാൽ തെളിയിക്കപ്പെട്ട ഒരു വസ്തുതയാണ് .

പഞ്ചസാരയെന്ന വെളുത്ത വിഷത്തിന്റെ കറുത്ത മനസ് ലോകത്തിനു 
മുന്നിൽ പിടിക്കപ്പെട്ടത് ഇരുപതാം നൂറ്റാണ്ടിന്റെ അന്തത്തോടെ ആണ് 
അപ്പോഴേയ്ക്കും ആപത്കരമായി അത് ലോകത്തെ ബാധിച്ചു കഴിഞ്ഞു.

ഒന്നോർത്തു നോക്കൂ , സോഫ്റ്റ്‌ ഡ്രിങ്കിനും മധുരപലഹാരങ്ങൾക്കും 
വേണ്ടി ചിലവിടുന്ന പണം നാളെ നമുക്ക് ഡോക്ടറിനു കൊടുക്കേണ്ടി വരരുത്. 
അതും പഞ്ചസാര കാരണം.

No comments:

Post a Comment