Saturday, July 18, 2015

നിങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാൻ ചില വഴികൾ ...

സ്നേഹിച്ചാൽ മാത്രം പോരാ പ്രകടിപ്പിക്കുകയും ചെയ്യുന്നത് നല്ലതാണ് .
ഒരു പ്രണയസാക്ഷ്യമാണ് പൂക്കള്‍ സമ്മാനമായി നല്കുന്നത്. സമ്മാനിക്കാനായി പൂക്കള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഏത് തരത്തിലുള്ളവ വേണമെന്ന് ചിന്തിച്ച് തീരുമാനിക്കാനും ശ്രദ്ധിക്കണം.
മുന്‍കൂട്ടി പറയാതെ സമ്മാനങ്ങള്‍ നല്കുകയോ, ജന്മദിനാഘോഷം സംഘടിപ്പിക്കുകയോ ചെയ്ത് അവള്‍ക്ക് അപ്രതീക്ഷിത നിമിഷങ്ങള്‍ സമ്മാനിക്കാം.
സത്യസന്ധതയും ആദരവും നിങ്ങളുടെ പ്രണയം വെളിപ്പെടുത്തുന്നതിന് ഏറെ സഹായിക്കുന്നതാണ് സത്യസന്ധതയും ആദരവും അനുകൂലമായ സന്ദര്‍ഭങ്ങളില്‍‌ നിങ്ങളുടെ അവളോടുള്ള പ്രണയം യാദൃശ്ചികമെന്നപോലെ, സൂക്ഷ്മതയോടെയും ഇടക്കിടക്ക് പറയുക.  ബന്ധത്തിലുടനീളം സത്യസന്ധതയും, ബഹുമാനവും നില നിര്‍ത്തുക. ഒരു പെണ്‍കുട്ടിയും നിര്‍ഗുണനായ ഒരാളെ സ്നേഹിക്കുകയില്ല. നിങ്ങളുടെ ആത്മാര്‍ത്ഥതയും, ചിന്താശക്തിയും, സഹായമനസ്ഥിതിയും, അവളുടെ ആവശ്യങ്ങള്‍ സാധ്യമാക്കിക്കൊടുക്കാനുള്ള കഴിവും പ്രണയത്തിന്‍റെ തെളിവായാണ് പരിഗണിക്കുക.പുറത്ത് പോവുകയും ഭക്ഷണം കഴിക്കുകയോ, സിനിമ കാണുകയോ, പാര്‍ക്കില്‍ ചെലവഴിക്കുകയോ ചെയ്യുകയും ചെയ്യാം. ഇത്തരം നിമിഷങ്ങള്‍ നിങ്ങളുടെ പ്രണയം വെളിപ്പെടുത്താനുതകും. അവസരങ്ങളുണ്ടാകുമ്പോള്‍ അവളെ അഭിനന്ദിക്കുക. തങ്ങളെ അഭിനന്ദിക്കുന്നത് ഇഷ്ടപ്പെടാത്ത പെണ്‍കുട്ടികളില്ല. അണിഞ്ഞൊരുങ്ങി വരുമ്പോള്‍ അവരുടെ സൗന്ദര്യത്തെ പ്രശംസിക്കാന്‍ മടിക്കേണ്ടതില്ല.

Friday, July 17, 2015

എന്താണ് സെക്സ് അപ്പീല്‍ എങ്ങനെ സെക്സ് അപ്പീല്‍ കൂട്ടാം

എതിര്‍ലിംഗത്തില്‍ പെട്ട വ്യക്തിയില്‍ ലൈംഗികാകര്‍ഷകത്വം ജനിപ്പിക്കാനുള്ള കഴിവാണ് സെക്സ് അപ്പീല്‍ എന്ന് സാമാന്യമായി പറയാം. ഒരു വ്യക്തിയുടെ ചലനങ്ങള്‍, വസ്ത്രധാരണം, ഗന്ധം, സംസാരശൈലി, ശാരീരികസൌന്ദര്യം തുടങ്ങി നിരവധി കാര്യങ്ങള്‍ ഒത്തുചേര്‍ന്നാണ് ആ വ്യക്തിയുടെ സെക്സ് അപ്പീല്‍ നിര്‍ണയിക്കുന്നത്. 

നമ്മളെല്ലാവരും അതിസുന്ദരന്മാരും അതിസുന്ദരികളും ആയിട്ടല്ല ജനിക്കുന്നത്. ജന്മനാ തന്നെ നമുക്ക് ലഭിക്കുന്ന ചില ശാരീരിക ഗുണങ്ങളുണ്ട്. മുഖത്തിന്റെ ആകൃതി, ശരീരവലുപ്പം തുടങ്ങിയവയൊക്കെ അതില്‍ പെടും. ഇക്കാര്യത്തില്‍ നിങ്ങള്‍ക്കൊന്നും തന്നെ ചെയ്യാനില്ല. അതുകൊണ്ട് പ്രകൃതി നമുക്ക് തന്ന ശരീരം എങ്ങനെയാണോ അതിനെ അങ്ങനെ തന്നെ സ്വീകരിക്കാം. അതില്‍ നിരാശപ്പെടേണ്ട കാര്യമില്ല.   

എങ്ങനെ സെക്സ് അപ്പീല്‍ കൂട്ടാം

മുടങ്ങാതെ വ്യായാമം ചെയ്യുന്നത് നിങ്ങളുടെ ശരീരത്തിന്റെ ആകൃതി കാത്തു സൂക്ഷിക്കുക മാത്രമല്ല ആത്മവിശ്വാസവും സന്തോഷവും വളര്‍ത്തും. സന്തോഷവാന്മാരായിരിക്കുന്നവര്‍ എപ്പോഴും മറ്റുള്ളവരെ ആകര്‍ഷിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പൊതുസദസുകളില്‍ ഇടപെടുമ്പോള്‍ നിങ്ങളുടെ ശരീരഭാഷയില്‍ പ്രത്യേകം ശ്രദ്ധ കൊടുക്കണം. സംസാരം മൃദുലവും മാന്യവുമാകട്ടെ. കാക്ക കലപില കൂട്ടുന്നതു പോലുള്ള പുരുഷന്മാരുടെ അടുത്തു നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാല്‍ മതിയെന്നാകും സ്ത്രീകള്‍ക്ക്. നിരന്തരം ആത്മപ്രശംസ ചെയ്തു കൊണ്ടിരിക്കുന്നവരെ സ്ത്രീകള്‍ പോയിട്ട് മറ്റ് പുരുഷന്മാര്‍ പോലും വില വച്ചെന്ന് വരില്ല. അതുകൊണ്ട് അതും ഒഴിവാക്കുക. അതുപോലെ മുഴക്കമുള്ള ശബ്ദം സ്ത്രീകളെ ആകര്‍ഷിക്കും. സംസാരിക്കുമ്പോള്‍ അങ്ങുമിങ്ങും നോക്കാതെ നേരെ കണ്ണില്‍ നോക്കി സംസാരിക്കുക. അത് നിങ്ങളുടെ മാന്യത വര്‍ധിപ്പിക്കും. മാത്രമല്ല കേള്‍ക്കുന്നയാളെ സംബന്ധിച്ചിടത്തോളം ആ വ്യക്തിയെ നിങ്ങള്‍ വളരെ കാര്യമായാണ് പരിഗണിക്കുന്നത് എന്ന തോന്നല്‍ ഉണ്ടാകുകയും ചെയ്യും.

മുഖത്ത് എപ്പോഴും ഒരു പുഞ്ചിരി സൂക്ഷിക്കുക. ചിരിക്കുന്ന ചുണ്ടുകളുടെ ഭംഗി കാണുന്നവരില്‍ ചുംബനത്തിനുള്ള ആഗ്രഹം ഉണര്‍ത്തുമത്രേ. ഏത് വസ്ത്രത്തിലാണ് നിങ്ങള്‍ കൂടുതല്‍ ആകര്‍ഷണീയത ഉള്ളവരായി തോന്നുന്നത്. അതു ധരിക്കുക. കാരണം, വസ്ത്രങ്ങള്‍ക്കപ്പുറത്തേക്ക് നിങ്ങളുടെ മനസിലുള്ളതിനെയാണ് നിങ്ങളുടെ ശരീരഭാഷ പ്രതിഫലിപ്പിക്കുക. തീരുമാനങ്ങള്‍ ആത്മവിശ്വാസത്തോടെ എടുക്കുക. ആത്മവിശ്വാസം നിങ്ങളുടെ ആകര്‍ഷണീയത കൂട്ടും.
ഒരു പെണ്ണിന്റെ ഹൃദയത്തിലേക്കുള്ള കുറുക്കുവഴി അവളുടെ മൂക്കിലൂടെയാണെന്ന് ഒര്‍ഥത്തില്‍ പറയാം. ഗന്ധങ്ങളെ വിശകലനം ചെയ്യുന്നതില്‍ പുരുഷനേക്കാള്‍ പലമടങ്ങ് കഴിവ് കൂടുതലാണ് സ്ത്രീകള്‍ക്ക്. ഹൃദ്യമായ സുഗന്ധം അവരില്‍ എളുപ്പത്തില്‍ ലൈംഗികത ഉണര്‍ത്തും. മദ്യം, സിഗരറ്റ് തുടങ്ങിയവ ഉപയോഗിച്ച് അടുത്തു വരുമ്പോള്‍ മിക്ക സ്ത്രീകള്‍ക്കും അരോചകത്വം അനുഭവപ്പെടും. മിതമായ രീതിയില്‍ പെര്‍ഫ്യൂമുകള്‍ ഉപയോഗിക്കുന്നതും എതിര്‍ലിംഗത്തില്‍ പെട്ടവരില്‍ ആകര്‍ഷകത്വം വര്‍ധിപ്പിക്കും. ഇഷ്ടപുരുഷന്റെ തനത് ഗന്ധം തന്നെ സ്ത്രീകളില്‍ കാമവികാരത്തെ ജനിപ്പിക്കും.

പഞ്ചസാരയെന്ന ഒരു വെളുത്ത വിഷം...നിങ്ങള്‍ ഇത് തീര്‍ച്ചയായും വായിക്കണം!

എല്ലാത്തിനും രണ്ടു വശങ്ങൾ ഉള്ളതുപോലെ പഞ്ചസാരക്കുമുണ്ട് 
കുറെ ചീത്ത വശങ്ങൾ . കേട്ടോളൂ , ഇന്ന് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന മയക്കു 
മരുന്നായി പഞ്ചസാര മാറിയിരിയ്ക്കുന്നു . ഷുഗർ ഒരു തരത്തിൽ മറ്റൊരു 
ബ്രൌണ്‍ ഷുഗർ തന്നെയാണ്. ഒരു തവണ ഉപയോഗിക്കുമ്പോൾ തന്നെ അത് നമ്മെ 
അതിന്റെ അടിമയായി മാറ്റുന്നു. ഒരു ശരാശരി മയക്കു മരുന്നിന്റെ 
പ്രവർത്തന രീതികൾ തന്നെയാണ് പഞ്ചസാരക്കും ഉള്ളത്. സങ്കീർണ്ണവും 
ഗുരുതരവുമായ ആരോഗ്യ പ്രശ്നങ്ങൾ ആണ് ഇത് സമ്മാനിക്കുന്നത് .


കരിമ്പിൽ നിന്നാണല്ലോ പഞ്ചസാര ഉണ്ടാക്കുന്നത്‌ . 

കരിമ്പിൽ ധാതുക്കളും വിറ്റാമിനുകളും അമിനോ ആസിഡുകളും പ്രോട്ടീനുകളും 
എൻസൈമുകളും എല്ലാം അടങ്ങിയിട്ടുണ്ട്. എന്നാൽ പഞ്ചസാരയിൽ അന്നജം 
മാത്രമേ ഉള്ളൂ . അതുകൊണ്ട് തന്നെ പഞ്ചസാര ഒരു രാസവസ്തു തന്നെയാണ് 
തീർച്ചയായും. അതിനെ കൊക്കൈൻ എന്ന മാരകമായ ഉത്പന്നവുമായി 
താരതമ്യപ്പെടുത്താവുന്നതാണ് .

കുറെയേറെ ചീത്ത സ്വഭാവങ്ങൾ ഉൾക്കൊണ്ടിട്ടുള്ള ഒരു കുട്ടി. 
കൃത്രിമമായി ഉത്പാദിപ്പിക്കപ്പെട്ട പഞ്ചസാര പല്ലിനെ സാരമായി 
ബാധിക്കുന്നു. എങ്ങനെയെന്നല്ലേ ?അവ പല്ലിന്റെ ഇനാമൽ നശിപ്പിക്കുന്നു .
പോടുകൾ ഉണ്ടാക്കുന്നു. പഞ്ചസാരയിൽ കാർബോഹൈഡ്രെറ്റ് അടങ്ങിയിട്ടുണ്ട്.
പഞ്ചസാരയുടെ അമിതോപയോഗം ഇത്തരം കാർബോഹൈഡ്രെറ്റിനെ അടിഞ്ഞുകൂടി 
കൊഴുപ്പായി രൂപാന്തരപെടുത്തി അമിതവണ്ണത്തിലേക്ക് നയിക്കുന്നു.

ഒരു പുതിയ അറിവ്. 
അല്ഷിമേഴ്സ് രോഗത്തിന് പിന്നിലും പഞ്ചസാരയുടെ 'വെളുത്ത' കരങ്ങൾ 
ഉണ്ടത്രേ. ഈ രോഗത്തെ കുറിച്ച് നടത്തിയ പഠനങ്ങളിൽ കൃത്രിമ സോഫ്റ്റ്‌ 
ഡ്രിങ്കുകളിലെ ഷുഗറിന്റെ 'തനിനിറം' വെളിപ്പെട്ടു.

രക്തത്തിൽ പഞ്ചസാര കൂടിയാൽ രക്തത്തിന്റെ കട്ടിയും കൂടുന്നു ഒപ്പം ഇത് ബ്ലഡ്‌ സർക്കുലെഷനെ വിപരീതമായി ബാധിക്കുന്നു.

റിഫൈൻഡ് ഷുഗറിന്റെ അമിതോപയോഗം അസ്ഥിയെ നശിപ്പിക്കുന്നു . ഇത് നിരവധി പഠനങ്ങളാൽ തെളിയിക്കപ്പെട്ട ഒരു വസ്തുതയാണ് .

പഞ്ചസാരയെന്ന വെളുത്ത വിഷത്തിന്റെ കറുത്ത മനസ് ലോകത്തിനു 
മുന്നിൽ പിടിക്കപ്പെട്ടത് ഇരുപതാം നൂറ്റാണ്ടിന്റെ അന്തത്തോടെ ആണ് 
അപ്പോഴേയ്ക്കും ആപത്കരമായി അത് ലോകത്തെ ബാധിച്ചു കഴിഞ്ഞു.

ഒന്നോർത്തു നോക്കൂ , സോഫ്റ്റ്‌ ഡ്രിങ്കിനും മധുരപലഹാരങ്ങൾക്കും 
വേണ്ടി ചിലവിടുന്ന പണം നാളെ നമുക്ക് ഡോക്ടറിനു കൊടുക്കേണ്ടി വരരുത്. 
അതും പഞ്ചസാര കാരണം.

Thursday, July 16, 2015

മുഖത്ത് അല്പ്പം കൂടി നിറം വേണം എന്ന് ആഗ്രഹിക്കുന്നവർ വായിക്കുക ..

നിറമുള്ളവർക്കും ഇല്ലാത്തവർക്കും  എല്ലാം അല്പം കൂടി നിറം കിട്ടിയിരുന്നെങ്കിൽ എന്നാണ് ആഗ്രഹം . പല കാരണങ്ങൾ കൊണ്ടും നിറം കുറയാം. വെയിൽ   എല്ക്കുന്നത്  ഉൾപ്പെടെ . എന്നാൽ സ്വഭവിക നിറം വീണ്ടുകിട്ടാൻ ചില മാർഗങ്ങൾ ..
വെള്ളരി, കുക്കുമ്പര്‍ എന്നിവയുടെ നീരിന് ബ്ലീച്ചിംഗ് ഗുണമുണ്ട്. ഇത് മുഖത്തു പുരട്ടുന്നതും ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കും. പകുതി ചെറുനാരങ്ങയെടുത്ത് മുഖത്ത് അല്‍പനേരം മസാജ് ചെയ്യുക. അല്‍പം കഴിഞ്ഞ് കഴുകിക്കളയാം. ചെറുനാരങ്ങാനീരും തേനും ചേര്‍ത്തു മുഖത്തു പുരട്ടുന്നതും നല്ലതു തന്നെ. പുളിച്ച തൈര് അല്ലെങ്കില്‍ മോര് മുഖത്തിനു നിറം വര്‍ദ്ധിപ്പിയ്ക്കുന്നത് ബ്ലീച്ചിംഗ് ഗുണം കൊണ്ടാണ്. മുഖത്തെ പാടുകള്‍ മാറ്റാനും ഇത് ഏറെ നല്ലതാണ്. ഓട്‌സ് പൊടിച്ച് തൈരില്‍ കലക്കി മുഖത്തു പുരട്ടുക. ഇത് മുഖത്തിനു നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ ഗുണകരമാണ്. തേന്‍ തക്കാളി നീര്, പാല്‍പ്പാട, തേന്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും നിറം നല്‍കും. മഞ്ഞള്‍ പാലിലോ തൈരിലോ കലര്‍ത്തി പുരട്ടുന്നത് നല്ലതാണ്  . ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് പാലിലോ തൈരിലോ കലക്കി മുഖത്തു പുരട്ടുന്നത് ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കും.  പനിനീര് മുള്‍ത്താണി മിട്ടി, ചന്ദനപ്പൊടി, പനിനീര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും നിറം വര്‍ദ്ധിപ്പിയ്ക്കും. മുഖത്തെ പാടുകള്‍ മാറാനും ഇത് സഹായകമാണ്.

ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ മല്ലിയില

കറികളിൽ അലങ്കരിക്കാനും രുചിക്കുമായി ചേർക്കുന്ന മല്ലിയില ആരോഗ്യ സംരക്ഷണത്തിലും മികച്ചതാണ്. ഉദര സംബന്ധമായ പ്രശ്നങ്ങൾക്ക് മല്ലിയില മികച്ചൊരു ഔഷധം തന്നെ. നാരുകൾ, ഇരുന്പ്, മഗ്‌നീഷ്യം, ഫ്ളവനോയിഡ് തുടങ്ങിയവയുടെ കലവറ കൂടിയാണ് മല്ലിയില. . ദഹനം എളുപ്പമാക്കും, ഗ്യാസ് ട്രബിളിനെ പ്രതിരോധിക്കും . ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന സാൽമോണെല്ല ബാക്ടീരിയയെ പ്രതിരോധിക്കും. മല്ലിയില ഭക്ഷണപദാർത്ഥത്തിൽ ഉൾപ്പെടുത്തിയാൽ ഈ ബാക്ടീരിയകൾ നശിക്കും. . പല വിധത്തിൽ ശരീരത്തിനുള്ളിൽ എത്തിപ്പെടുന്ന ലേഡ്, മെർക്കുറി, ആഴ്സനിക് പോലുള്ള ഉപദ്രവകാരിയായ ലോഹങ്ങൾക്കെതിരെ പ്രവർത്തിക്കും. . ഇതിലടങ്ങിയിരിക്കുന്ന ആന്റി ഇൻഫ്ളമേറ്ററി ഘടകങ്ങൾ ആർത്രൈറ്റിസിന്റെ ലക്ഷണങ്ങളെ ശമിപ്പിക്കും. . ഛർദ്ദി ഇല്ലാതാക്കും . നല്ല കൊളസ്ട്രോളിനെ ഉയർത്തുകയും ചീത്ത കൊളസ്ട്രോളിനെ കുറയ്‌ക്കുകയും ചെയ്യും.