Sunday, January 15, 2017

നിങ്ങള്‍ സ്ഥിരമായി ദുസ്വപ്‌നം കാണുന്നയാളാണോ.

section=Genera
നിങ്ങള്‍ സ്ഥിരമായി ദുസ്വപ്‌നം കാണുന്നയാളാണോ. അതെ എന്നാണ് ഉത്തരമെങ്കില്‍ ഒരല്‍പം പേടിക്കാനുണ്ട്. സ്ഥിരമായി ദുസ്വപ്‌നം കാണുന്നവരില്‍ ആത്മഹത്യാപ്രവണത കൂടുതലാണെന്ന് മാഞ്ചെസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഡോണ എല്‍ ലിറ്റില്‍വുഡ് നടത്തിയ പഠനം പറയുന്നു. ഇക്കാര്യത്തില്‍ നടത്തിയ ഒന്നിലധികം പഠനങ്ങള്‍ പോസ്റ്റ് ട്രോമാറ്റിക് ഡിസ്ഓര്‍ഡര്‍ (PTSD) ഉള്ള ആളുകളില്‍ ദുസ്വപ്‌നങ്ങള്‍ കൂടുതല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുമെന്ന് പറയുന്നു. ഈ സമ്മര്‍ദ്ദം ആത്മഹത്യാപ്രവണത വര്‍ധിപ്പിക്കും. ”പിടിഎസ്ഡി ആത്മഹത്യാപ്രവണത വര്‍ധിപ്പിക്കുന്നു. ദുസ്വപ്‌നങ്ങള്‍ പിടിഎസ്ഡി വര്‍ധിപ്പിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു’ ഡോണ പറയുന്നു. സര്‍വേയില്‍ പങ്കെടുത്ത 91 പേരില്‍ 51 പേരും പിടിഎസ്ഡി ബാധിച്ചവരായിരുന്നു. ദുസ്വപ്‌നങ്ങള്‍ ഒരാളില്‍ പരാജയബോധം, നിരാശ പോലുള്ള നിഷേധാത്മക വികാരങ്ങള്‍ വര്‍ധിപ്പിക്കുകയും അത് ആത്മഹത്യാപ്രവണ
തക്ക് കാരണമാകുകയും ചെയ്യുമെന്ന് പഠനം പറയുന്നു

No comments:

Post a Comment