Wednesday, January 18, 2017

പുകവലിയ്ക്കുന്നവരുടെ ശ്വാസകോശം ക്ലീന്‍ ചെയ്യാനുള്ള ഒറ്റമൂലി

പുകവലി ശരീരത്തിന് എത്രത്തോളം ഹാനീകരമാണെന്ന് നമുക്കെല്ലാം അറിയാം. വലിയ്ക്കുന്നയാളെ മാത്രമല്ല കൂടെനില്‍ക്കുന്നയാളെ പോലും ഇല്ലാതാക്കാന്‍ പുകവലി കൊണ്ട് കഴിയും. ശ്വാസകോശാര്‍ബുദത്തിന് കാരണമാകുന്ന മാരകമായ ഉത്പ്പന്നങ്ങളാണ് സിഗരറ്റില്‍ അടങ്ങിയിട്ടുള്ളത്നിക്കോട്ടിന്‍ ശ്വാസകോശത്തിന്റെ ഭിത്തികളില്‍ കറ അടിഞ്ഞ് കൂടാന്‍ കാരണമാകും. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ഇതിലൂടെ ഉണ്ടാവുന്നത്.
ശ്വാസകോശസംബന്ധമായ രോഗങ്ങളും ക്യാന്‍സറും ആയിരിക്കും ഇതിന്റെ പരിണിത ഫലം. എന്നാല്‍ ശ്വാസകോശം ക്ലീന്‍ ചെയ്യാന്‍ സഹായിക്കുന്ന ഒരു ഒറ്റമൂലി ഉണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം. കശുവണ്ടിപ്പരിപ്പ് പാലില്‍ ചേര്‍ത്ത് കുടിച്ചാല്‍ 

ആവശ്യമുള്ള സാധനങ്ങള്‍

ഒരു ലിറ്റര്‍ വെള്ളം, 400 ഗ്രാം സവാള, 400 ഗ്രാം തേന്‍, രണ്ട് ടീസ്പൂണ്‍ മഞ്ഞ

തയ്യാറാക്കുന്ന വിധം

തിളച്ച വെള്ളത്തില്‍സവാളയും ഇഞ്ചിയും തേനും മിക്‌സ് ചെയ്യാം. തീ കുറച്ച് വെച്ചതിനു ശേഷം വാങ്ങി വെച്ച് ഈ മിശ്രിതം വേറൊരു പാത്രത്തിലേക്ക് മാറ്റാം. ഇതിനു ശേഷം തണുക്കാനായി ഫ്രിഡ്ജില്‍ സൂക്ഷിക്കാം.
ള്‍, അല്‍പം ഇഞ്ചി എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍എന്നും രാവിലെ പ്രഭാത ഭക്ഷണത്തിനു മുന്‍പിലായും അത്താഴത്തിനു ശേഷവും രണ്ട് ടേബിള്‍ സ്പൂണ്‍ വീതം കഴിയ്ക്കാം

ആരോഗ്യ ഗുണങ്ങള്‍

ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ മുന്‍പന്തിയിലാണ് ഈ മിശ്രിതം കാരണം അനാരോഗ്യകരമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ തരത്തിലുള്ള വസ്തുക്കളാണ് ഇതില്‍ അടങ്ങിയിട്ടുള്ളത്.

Tuesday, January 17, 2017

ഓരോ നാലുമിനിറ്റിലും ഒരു അല്‍ഷിമേഴ്സ് രോഗി; മറവി നിങ്ങള്‍ക്കുണ്ടെങ്കില്‍ ഈ ലക്ഷണങ്ങളും അറിഞ്ഞിരിക്കണം

ചെറിയ ചെറിയ ചില മറവികള്‍ നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ടോ. എങ്കില്‍ ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്. കാരണം, ലോകത്ത് ഓരോ നാലു മിനിറ്റിലും ഒരാള്‍ അല്‍ഷിമേഴ്സ് രോഗി ഉണ്ടാകുന്നുവെന്നാണ് കണക്കുകള്‍. 20 വര്‍ഷം കൂടുമ്പോള്‍ രോഗികളുടെ എണ്ണം ഇരട്ടിയാവുകയാണ്. അതുകൊണ്ടു തന്നെ, രോഗലക്ഷണങ്ങളെ ആദ്യമേ തന്നെ മനസ്സിലാക്കി പ്രവര്‍ത്തിച്ചാല്‍ വലിയൊരു ആപത്തില്‍ നിന്നു രക്ഷപ്പെടാം.
 
നാഡീവ്യൂഹത്തില്‍ ഉണ്ടാകുന്ന ചില തകരാറുകളാണ് അല്‍ഷിമേഴ്സ് രോഗത്തിന് കാരണമാകുന്നത്. വാര്‍ദ്ധക്യത്തിലാണ് രോഗം വരാനുള്ള സാധ്യത ഏറ്റവും കൂടുതല്‍. ഓര്‍മ്മശക്തി, ചിന്താശക്തി, സംസാരശേഷി, തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവ് എന്നിവയെയെല്ലാം രോഗം ഗുരുതരമായി തന്നെ ബാധിക്കും. പ്രത്യേകമായ ഒരു രോഗനിര്‍ണയ രീതി ഈ രോഗത്തിനില്ല. അതുകൊണ്ടു തന്നെ ലക്ഷണങ്ങളെ മനസ്സിലാക്കിയാണ് അല്‍ഷിമേഴ്സിനെ ചികിത്സിക്കുക.
 
എന്തൊക്കെയാണ് അല്‍ഷിമേഴ്സ് രോഗലക്ഷണങ്ങള്‍ ?
 
പതിയെയാണ് അല്‍ഷിമേഴ്സ് രോഗം ഉണ്ടാകുക. മറവിയില്‍ ആയിരിക്കും മിക്കപ്പോഴും രോഗം ആരംഭിക്കുക. എന്നാല്‍, വാര്‍ദ്ധക്യത്തെ പഴിചാരി മറവിയെ കാര്യമായി കണക്കാക്കാത്തവര്‍ ആയിരിക്കും മിക്കവരും. പക്ഷേ, കാലം മുന്നോട്ടു പോകുന്നതിന് അനുസരിച്ച് ലക്ഷണങ്ങളും വഷളായി തുടങ്ങും. മറവിയുടെ മറ പിടിച്ചെത്തുന്ന അല്‍ഷിമേഴ്സ് പിടിമുറുക്കുന്നതിന് അനുസരിച്ച് ഓരോന്നായി മറന്നു തുടങ്ങുന്നു. അടുത്തകാലത്ത് സംഭവിച്ച കാര്യങ്ങള്‍ ആയിരിക്കും ആദ്യം മറന്നുതുടങ്ങുക.
 
പ്രധാനപ്പെട്ട അല്‍ഷിമേഴ്സ് രോഗലക്ഷണങ്ങള്‍
 
1. അടുത്തയിടെ സംഭവിച്ച കാര്യങ്ങള്‍ മറന്നുപോകുന്നു.
 
2. വ്യക്തികളുടെ പേരുകളും സ്ഥലപ്പേരുകളും ഓര്‍മ്മിച്ചെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടും.
 
3. വളരെ നിസാരമായ കണക്കുകള്‍ ചെയ്യുന്നതിന് പ്രയാസമുണ്ടാകും.
 
4. ഭാഷാപരമായ കഴിവുകള്‍ നഷ്‌ടമാകും.
 
5. ദിനേന ചെയ്യുന്ന കാര്യങ്ങള്‍ എങ്ങനെ ചെയ്യണമെന്ന് മറന്നുപോകും. എങ്ങനെ പല്ലുതേക്കണം, മുടി ചീകണം എന്നെല്ലാം മറന്നു പോകുന്നത് ഇതില്‍ ഉള്‍പ്പെടുന്നു.
 
6. രോഗം മൂര്‍ച്‌ഛിക്കുന്നതോടെ വീടുവിട്ട് പുറത്തുപോകും. താമസിക്കുന്നത് സ്വന്തം വീട്ടിലല്ല എന്ന ധാരണയാണ് ഇതിന് കാരണം. താമസിക്കുന്നത് മറ്റേതോ വീട്ടിലാണെന്നുള്ള ധാരണയാണ് വീടുവിട്ട് പുറത്തുപോകാന്‍ പ്രേരിപ്പിക്കുന്നത്.
 
7. മിക്കപ്പോഴും സ്വന്തം കുടുംബാംഗങ്ങളെപ്പോലും തിരിച്ചറിയാന്‍ മിക്കവര്‍ക്കും കഴിയില്ല.
 
8. ചിലര്‍ക്ക് തങ്ങളെ ആക്രമിക്കാന്‍ മറ്റു ചിലര്‍ ശ്രമിക്കുന്നു എന്ന ധാരണയാകാം. ചിലര്‍ക്ക് അതീവസംശയാലുക്കള്‍ ആയിത്തീരും.

Monday, January 16, 2017

മഞ്ഞുകാലങ്ങളില്‍ ഈന്തപ്പഴം കഴിക്കുന്ന വ്യക്തിയാണോ നിങ്ങള്‍ ? എങ്കില്‍...

ആരോഗ്യത്തിന് വളരെ ഗുണകരമായ ഒന്നാണ് ഈന്തപ്പഴം. പച്ച ഈന്തപ്പഴവും സാധാരണ ഈന്തപ്പഴവും ഉണക്കിയതുമെല്ലാം ഒരുപാട് ആരോഗ്യഗുണങ്ങളാണ് പ്രധാനം ചെയ്യുന്നത്. മഞ്ഞുകാലത്ത് ഈന്തപ്പഴം കഴിക്കുന്നതും ആരോഗ്യത്തിന് ഉത്തമമാണ്. മഞ്ഞുകാലത്ത് ഈന്തപ്പഴം കഴിയ്ക്കണമെന്നു പറയാനുള്ള പ്രധാന കാരണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
 
കാല്‍സ്യം, വൈറ്റമിനുകള്‍, ഫൈബര്‍, അയേണ്‍, മഗ്നീഷ്യം എന്നിവ ധാരളമടങ്ങിയ ഒന്നാണ് ഈന്തപ്പഴം. അതിനാല്‍ മഞ്ഞുകാലത്ത് ശരീരത്തിന് ചൂടു നല്‍കുന്നതിന് ഇത് സഹായകമാണ്. വിന്ററില്‍ കോള്‍ഡും അണുബാധയുമെല്ലാമകറ്റി ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നതിനും ഈന്തപ്പഴത്തിന് സാധിക്കും. മഞ്ഞുകാലത്ത് രാവിലെയും വൈകീട്ടും രണ്ട് ഈന്തപ്പഴം വീതം കഴിയ്ക്കുന്നത് ആസ്തമയുള്ളവര്‍ക്ക് സഹായകമാണ്.       
 

Sunday, January 15, 2017

നിങ്ങള്‍ സ്ഥിരമായി ദുസ്വപ്‌നം കാണുന്നയാളാണോ.

section=Genera
നിങ്ങള്‍ സ്ഥിരമായി ദുസ്വപ്‌നം കാണുന്നയാളാണോ. അതെ എന്നാണ് ഉത്തരമെങ്കില്‍ ഒരല്‍പം പേടിക്കാനുണ്ട്. സ്ഥിരമായി ദുസ്വപ്‌നം കാണുന്നവരില്‍ ആത്മഹത്യാപ്രവണത കൂടുതലാണെന്ന് മാഞ്ചെസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഡോണ എല്‍ ലിറ്റില്‍വുഡ് നടത്തിയ പഠനം പറയുന്നു. ഇക്കാര്യത്തില്‍ നടത്തിയ ഒന്നിലധികം പഠനങ്ങള്‍ പോസ്റ്റ് ട്രോമാറ്റിക് ഡിസ്ഓര്‍ഡര്‍ (PTSD) ഉള്ള ആളുകളില്‍ ദുസ്വപ്‌നങ്ങള്‍ കൂടുതല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുമെന്ന് പറയുന്നു. ഈ സമ്മര്‍ദ്ദം ആത്മഹത്യാപ്രവണത വര്‍ധിപ്പിക്കും. ”പിടിഎസ്ഡി ആത്മഹത്യാപ്രവണത വര്‍ധിപ്പിക്കുന്നു. ദുസ്വപ്‌നങ്ങള്‍ പിടിഎസ്ഡി വര്‍ധിപ്പിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു’ ഡോണ പറയുന്നു. സര്‍വേയില്‍ പങ്കെടുത്ത 91 പേരില്‍ 51 പേരും പിടിഎസ്ഡി ബാധിച്ചവരായിരുന്നു. ദുസ്വപ്‌നങ്ങള്‍ ഒരാളില്‍ പരാജയബോധം, നിരാശ പോലുള്ള നിഷേധാത്മക വികാരങ്ങള്‍ വര്‍ധിപ്പിക്കുകയും അത് ആത്മഹത്യാപ്രവണ
തക്ക് കാരണമാകുകയും ചെയ്യുമെന്ന് പഠനം പറയുന്നു