Wednesday, July 6, 2016

നിങ്ങൾ ഫോൺ പോക്കറ്റിൽ ആണോ ഇടുന്നത് എന്നാൽ ഇത് തീർച്ചയായും വായിക്കണം

തുടര്‍ച്ചയായ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം പുരുഷന്മാരില്‍ ബീജത്തിന്റെ അളവു കുറയ്ക്കുവാന്‍ കാരണമാകുന്നുവെന്ന് പഠനം. ഇസ്രയേല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും വന്ധ്യതാ ചികിത്സയുമായി ബന്ധപ്പെട്ട രംഗത്തെ വിദഗ്ധരും ചേര്‍ന്ന് നടത്തിയ പഠനമാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. നിങ്ങള്‍ മൊബൈല്‍ പോക്കറ്റില്‍ സൂക്ഷിക്കുന്നത് പാന്റിന്റെ പോക്കറ്റിലാണെങ്കില്‍ ഇത് പ്രത്യുല്‍പാദന ശേഷിയെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫോണ്‍ കുപ്പയത്തിന്റെയോ അല്ലെങ്കില്‍ ബാഗിലോ സൂക്ഷിക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത് പാന്റിന്റെ പോക്കറ്റില്‍ ലിംഗത്തോടടുത്ത് ഫോണ്‍ സൂക്ഷിക്കുന്ന ആളുകളില്‍ നടത്തിയ പഠനത്തില്‍ 47 ശതമാനം ആളുകളിലും ബീജത്തിന്റെ അളവു കുറയുന്നതായി പഠനത്തില്‍ കണ്ടെത്തി. ആക്ടീവ് ആയിട്ടുള്ള ബീജവും അതിന്റെ ക്വാളിറ്റിയുമാണ് പഠനവിധേയമാക്കിയത്. ഇതില്‍ ബീജത്തിന്റെ അളവു കുറഞ്ഞു വരുന്നതായി കണ്ടെത്തി. ഫോണിന്റെ റേഡിയേഷന്‍ മൂലം സ്‌പേം ചൂടാകുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു വര്‍ഷത്തോളം 120ഓളം ആളുകളിലാണ്പഠനം നടത്തിയത്. ചാര്‍ജ് ചെയ്തു കൊണ്ട് ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഫോണ്‍ ശരീരത്തിനടുത്തു നിന്നും സെന്റീമീറ്ററുകള്‍ മാത്രം അകലെയാണ് സൂക്ഷിക്കേണ്ടത് എന്ന് പഠനം പറയുന്നു. സ്ത്രീകള്‍ ഫോണ്‍ അവരുടെ ശരീരത്തില്‍ സൂക്ഷിച്ച് കൊണ്ടുനടക്കുന്ന പതിവില്ല. അതുകൊണ്ടുതന്നെ ഇത് അവരുടെ ഗര്‍ഭധാരണ സാധ്യതയെ ബാധിക്കുന്നുമില്ലെന്ന് പഠനം പറയുന്നു.

No comments:

Post a Comment