Saturday, July 9, 2016

ക്ഷീണം അകറ്റാൻ മസാല ടീ

വിദേശികൾ ഇന്ത്യയിൽ എത്തിയാൽ കുടിക്കാൻ ഇഷ്ടപെടുന്ന ഇന്ത്യൻ പനിയങ്ങളിൽ ഒന്നാണ് മസാല ടീ. കേരളത്തിൽ ഉള്ളവർക് അത്ര പരിജയം കാണില്ല ഈ നോർത്ത് ഇന്ത്യൻ പാനീയത്തെ. എന്താണ് മസാല ടീ നമ്മുടെ ചായയിൽ ഗരം മസാല ചേര്കുന്നതാണ് മസാല ചായ . ഏലയ്ക്ക ഗ്രാമ്പു പട്ട ചുക്ക് പെരുംജീരകം കുരുമുള്ളക് ഇവ ചേരുന്നതാണ് ഗരം മസാല. . ചെറു തീയിൽ വെള്ളം തേയില ചേർത്ത് തിളപ്പിച്ച്‌ അതിലേക്കു ചെറുതായി നുറുക്കിയ ഇഞ്ചി ചേർക്കണം. നല്ലപോലെ തിളയ്കുമ്പോൾ അതിലേക് പാലും പൊടിച്ച ഗരം മസാലയും ചേർത്ത് അരിച്ചു ഉപയോഗികാം. വിപണിയിൽ ലഭിക്കുന്ന പൊടി മസാലയും നമ്മുക്ക് ഉപയോഗിക്കാം. എന്തിനു മസാല ചായ കുടിയ്ക്കണം നോർത്ത് ഇന്ത്യയിൽ തണുപ്പ് സമയത്ത് തണുപ്പിൽ നിന്ന് രക്ഷ നേടാൻ ആണ് മസാല ചായ ഉപയോഗിക്കുനത്. എന്നാൽ ഇത് അല്ലാതെ മാസല ചായക്ക് മറ്റു ചില ഗുണങ്ങൾ കൂടെ ഉണ്ട്. നമ്മുടെ ക്ഷീണം അകറ്റാൻ ഉള്ള ശക്തി ഇതിനു ഉണ്ട്. നമ്മുടെ രോഗ പ്രതിരോധ ശേഷി കൂട്ടാനും മസാല ടീ സഹായിക്കും. പനിയിൽ നിന്നു രക്ഷ നേടാൻ ഒരു ഔഷദം ആയി പോലും മസാല ടീ ഉപയോഗിക്കുന്നു. മസാല ടീയിലെ മസാല ശരിയായ ദഹനത്തിനു നല്ലതാണു. ഗ്രാമ്പു, ഏല്ലയാക്ക, പട്ട, ഇവ ശരീരത്തിലെ ചീത്ത കൊള്സ്ട്രോൾ കുറയ്ക്കുക മാത്രം അല്ല ഇൻസുലിന്റെ ഉല്പാതന്നം വർധിപികുകയും അത് വഴി ഡയബെറ്റിസ് വരുവാൻ ഉള്ള സാധിയത കുറയ്കുകയും ചെയ്യുന്നു. മസാല ചായയുടെ എന്നും ഉള്ള ഉപയോഗം തടി കുറയ്ക്കാനും സഹായിക്കുന്നു എന്ന് പഠനങ്ങൾ പറയുന്നു. ഇത്രയും അധികം ഗുണങ്ങൾ ഉള്ള മസാല ചായയെ നമ്മൾ മലയാളികൾ മാത്രം എന്തിനു ഒഴിവാകണം നമ്മുക്കും ഇനി ഈ പാനീയത്തെ നമ്മുടെ ആഹാര ശീലത്തിന്റെ ഭാഗം ആക്കാം.

Thursday, July 7, 2016

തലവേദന മാറാൻ ഒരു പെൻസിൽ മതി

നമ്മുക്ക് എന്തായാലും ടെൻഷൻ വരും ടെൻഷൻ വന്നാൽ തല വേദനയും വരും. എന്നാൽ ഇനി ഈ ടെൻഷൻ കൊണ്ട് വരുന്ന തല വേദനയെ കുറിച്ച് ഓർത്തു ടെൻഷൻ അടിക്കണ്ട എന്നാണ് ഇപ്പോൾ ഗവേഷകർ പറയുന്നത് . ഇങ്ങനെ വരുന്ന തലവേദനയെ നമ്മുക്ക് വെറും ഒരു പെൻസിൽ കണ്ട് മാറ്റം അത്രേ . ഒരു പെൻസിൽ കൊണ്ട് എങ്ങനെ തലവേദന മാറ്റം എന്നാണോ ആലോചിക്കുന്നത്. ഒന്നുമില വെറും സിമ്പിൾ പെൻസിൽ എടുത്തു പല്ല് കൊണ്ട് കടിച്ചു പിടിച്ചാൽ മതി. പെന്‍സില്‍ കടിച്ചു പിടിക്കുന്നത് താടിയെല്ലുകള്‍ക്ക് ആശ്വാസം നല്‍കുകയും അതുവഴി ടെന്‍ഷന്‍ കറയുകയും വേദന കുറയുകയും ചെയ്യുന്നു എന്നാണ് ഗവേഷകര്‍ പറയുന്നത്. ടെൻഷൻ വരുമ്പോൾ തലയോട്ടിക്ക് ചുറ്റും വലിച്ചു കെട്ടിയ പോലെ തോന്നുന്ന വേദന മണികൂറുകൾ വരെ നിൽകാറുണ്ട്. മുഖം, കഴുത്ത്, താടി, തലയോട് എന്നിവയുടെ മസിലുകള്‍ വലിഞ്ഞാണ് തലവേദനയുണ്ടാകുന്നതെന്നാണ് വൈദ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്. ടെന്‍ഷന്‍ മൂലമുള്ള തലവേദനയാണ് ഇത്തരത്തില്‍ ഉണ്ടാകുന്നത്. ഇതിന് പെന്‍സില്‍ ഉപയോഗം സഹായകമാണെന്നാണ് പറയുന്നത് പെന്‍സില്‍ കടിച്ചു പിടിക്കുന്നതാണ് ടെന്‍ഷന്‍ തലവേദനയ്ക്ക് ആശ്വാസം പകരുന്ന ഒരു എളുപ്പമാര്‍ഗം. ഒപ്പം, മറ്റുചില ട്രിക്കുകളും ഉണ്ട്. അവകൂടി പറയാം. നെറ്റിക്കിരുവശവും താടിയും മൃദുവായി മസാജ് ചെയ്യുന്നതും തലവേദന കുറയ്ക്കാന്‍ സഹായിക്കും. സ്ട്രച്ചിംഗ് എക്‌സര്‍സൈസുകളും ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നതും ഗുണകരമാണ്.

Wednesday, July 6, 2016

'സിക' വൈറസ് ലൈംഗിക ബന്ധത്തിലൂടെയും പകരുമെന്ന്​ കണ്ടെത്തല്‍

സിക' വൈറസ്​ ലൈംഗിക ബന്ധത്തിലൂടെയും പകരുമെന്ന്​ കണ്ടെത്തല്‍. 'സിക' വൈറസ് ബാധയുള്ളവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിലൂടെ രോഗം പകരുമെന്നാണ് ടെക്സാസിലെ ആരോഗ്യ വിദഗ്ധര്‍ കണ്ടെത്തിയിരിക്കുന്നത്. വൈറസ്​ ബാധയുള്ള രാജ്യങ്ങളി​ലൊന്നും സന്ദർശിച്ചിട്ടില്ലാത്തയാൾക്കാണ്​ ഇപ്പോൾ ​രോഗം സ്​ഥിരീകരിച്ചിരിക്കുന്നത്​. കൊതുകിലൂടെ മാത്രമാണ് വൈറസ് പകരുന്നത് എന്ന നിഗമനത്തിലായിരുന്നു ഇതുവരെ ശാസ്ത്രലോകം.

മുട്ട ഉപയോഗിച്ചു ഒരു കിടിലം ഒറ്റമൂലി മുഖത്തെ മുഴുവൻ കാരയും കറുത്ത പാടും മാറ്റാം എങ്ങനെ എന്നല്ലേ ഈ മലയാളം വീഡിയോ കണ്ടു നോക്കൂ ,, അറിവ് ഷെയർ ചെയ്യൂ


പുരുഷന്‍മാരിലെ കഷണ്ടിയുടെ കാരണം കണ്ടെത്തി

ഒടുക്കും പുരുഷന്‍മാരില്‍ കഷണ്ടിയുണ്ടാക്കുന്ന വില്ലനെ ശാസ്ത്രജ്ഞര്‍ കണ്ടുപിടിച്ചു. പ്രോസ്റ്റാഗ്ലാഡിന്‍ ഡി2 അഥവാ PGD2 എന്ന പ്രോട്ടീനും അതില്‍ നിന്നുണ്ടാവുന്ന മറ്റ് പ്രോട്ടീനുകളുമാണ് കഷണ്ടിയുണ്ടാക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എലികളില്‍ നടത്തിയ പരീക്ഷണങ്ങളുടെ പിന്‍ബലത്തില്‍ സയന്‍സ് ട്രാന്‍സ്ലേഷണല്‍ മെഡിസിനിലാണ് ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ പ്രോട്ടീന്‍ മുടിവളര്‍ച്ച തടയുമെന്നാണ് പെന്‍സില്‍വാലിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തിയത്. ശാരീരിക വളര്‍ച്ച അവസാനിക്കുന്ന ഘട്ടത്തില്‍ ഈ പ്രോട്ടീനിന്റെ അളവ് പെട്ടെന്ന് കൂടുന്നതാണ് കഷണ്ടിക്ക് കാരണമാകുന്നത്. കഷണ്ടിയുള്ള ആളുകളില്‍ ഈ പ്രോട്ടീനിന്റെ അളവ് മറ്റുള്ളവരിലേതിനേക്കാള്‍ മൂന്ന് മടങ്ങായിരിക്കും. മുടിയുള്ള തലയോട്ടിയിലെ PGD2 പ്രോട്ടീനിന്റെ അളവ് 1.5ng/g ആണ്.
എന്നാല്‍ കഷണ്ടിയുള്ളവരില്‍ ഇതിന്റെ അളവ് 16.3ng/g ആണെന്നുംസമാധാനിപ്പിച്ചുവിടുകയാണ് കണ്ടുവരുന്നത്. പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. വേരോടെയുള്ള മുടി പിഴുതെടുത്ത് അത് ഒരാഴ്ചയോളും കൃത്രിമമായി വളര്‍ത്തിയാണ് ശാസ്ത്രജ്ഞന്‍മാര്‍ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഈ മുടി വളര്‍ത്തുന്നതിനായി ഈ പ്രോട്ടീനും ഇതിന്റെ ഉപോല്പനങ്ങളും വ്യത്യസ്ത അളവില്‍ ഉപയോഗിച്ചു. കുറഞ്ഞ അളവില്‍ (5 മൈക്രോമോളാര്‍) ഈ പ്രോട്ടീന്‍ മുടിവളര്‍ച്ചയെ സഹായിക്കുന്നു. 10 മൈക്രോമോളാറാകുമ്പോള്‍ മുടിയുടെ വലുപ്പം കുറയുന്നു. ഇതില്‍ നിന്നുണ്ടാവുന്ന മറ്റു പ്രോട്ടീനുകള്‍ 10 മൈക്രോമോളാറിലും മുടി വളര്‍ച്ചയെ സഹായിക്കുന്നുണ്ടെന്നും കണ്ടെത്തി.
വിവിധ തരത്തിലുള്ള പ്രോസ്റ്റാഗ്ലാഡിനുകളാണ് മുടിവളര്‍ച്ചയെ നിയന്ത്രിക്കുന്നത്. ഇത്തരത്തിലുള്ള ഒരു പ്രോസ്റ്റാഗ്ലാഡിന് റേഡിയേഷന്‍ കാരണം മുടി നഷ്ടപ്പെടുന്നത് തടയാനാവുമെന്ന് എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
എലികളിലും മനുഷ്യശരീരത്തിലും രണ്ട് പ്രധാന പ്രോസ്റ്റാഗ്ലാഡിനുകളായ PGE2ഉം PGD2 ഉം കൃത്യമായ അനുപാതത്തില്‍ നിലനില്‍ക്കേണ്ടത് അത്യാവശ്യമാണ്. ഈ അളവില്‍ വ്യത്യാസം വന്നാല്‍ അതും കഷണ്ടിയുണ്ടാക്കുമെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
കഷണ്ടിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്ന ആളുകള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് പുതിയ കണ്ടെത്തല്‍. ഈ പ്രോട്ടീനുകളുടെ അളവ് നിയന്ത്രിക്കുന്നതിലൂടെ മുടി പൂര്‍ണമായി കൊഴിയുന്നത് തടയാനാകുമെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ തന്നെ കഷണ്ടിയുള്ളവരില്‍ ഇത് ഫലം ചെയ്യുമോ എന്ന് വ്യക്തമായിട്ടില്ലെന്നും ഗവേഷകര്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

നിങ്ങൾ ഫോൺ പോക്കറ്റിൽ ആണോ ഇടുന്നത് എന്നാൽ ഇത് തീർച്ചയായും വായിക്കണം

തുടര്‍ച്ചയായ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം പുരുഷന്മാരില്‍ ബീജത്തിന്റെ അളവു കുറയ്ക്കുവാന്‍ കാരണമാകുന്നുവെന്ന് പഠനം. ഇസ്രയേല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും വന്ധ്യതാ ചികിത്സയുമായി ബന്ധപ്പെട്ട രംഗത്തെ വിദഗ്ധരും ചേര്‍ന്ന് നടത്തിയ പഠനമാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. നിങ്ങള്‍ മൊബൈല്‍ പോക്കറ്റില്‍ സൂക്ഷിക്കുന്നത് പാന്റിന്റെ പോക്കറ്റിലാണെങ്കില്‍ ഇത് പ്രത്യുല്‍പാദന ശേഷിയെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫോണ്‍ കുപ്പയത്തിന്റെയോ അല്ലെങ്കില്‍ ബാഗിലോ സൂക്ഷിക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത് പാന്റിന്റെ പോക്കറ്റില്‍ ലിംഗത്തോടടുത്ത് ഫോണ്‍ സൂക്ഷിക്കുന്ന ആളുകളില്‍ നടത്തിയ പഠനത്തില്‍ 47 ശതമാനം ആളുകളിലും ബീജത്തിന്റെ അളവു കുറയുന്നതായി പഠനത്തില്‍ കണ്ടെത്തി. ആക്ടീവ് ആയിട്ടുള്ള ബീജവും അതിന്റെ ക്വാളിറ്റിയുമാണ് പഠനവിധേയമാക്കിയത്. ഇതില്‍ ബീജത്തിന്റെ അളവു കുറഞ്ഞു വരുന്നതായി കണ്ടെത്തി. ഫോണിന്റെ റേഡിയേഷന്‍ മൂലം സ്‌പേം ചൂടാകുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു വര്‍ഷത്തോളം 120ഓളം ആളുകളിലാണ്പഠനം നടത്തിയത്. ചാര്‍ജ് ചെയ്തു കൊണ്ട് ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഫോണ്‍ ശരീരത്തിനടുത്തു നിന്നും സെന്റീമീറ്ററുകള്‍ മാത്രം അകലെയാണ് സൂക്ഷിക്കേണ്ടത് എന്ന് പഠനം പറയുന്നു. സ്ത്രീകള്‍ ഫോണ്‍ അവരുടെ ശരീരത്തില്‍ സൂക്ഷിച്ച് കൊണ്ടുനടക്കുന്ന പതിവില്ല. അതുകൊണ്ടുതന്നെ ഇത് അവരുടെ ഗര്‍ഭധാരണ സാധ്യതയെ ബാധിക്കുന്നുമില്ലെന്ന് പഠനം പറയുന്നു.

പത്ത് വയസുകാരനെ പീഡിപ്പിച്ച പതിനാറുകാരി പിടിയില്‍

പത്ത് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച പതിനാറുകാരി പിടിയില്‍. കാണ്‍പൂരില്‍ നിന്നും 20 കിലോമീറ്റര്‍ ആകലെ കുല്‍ഹൌളി ഗ്രാമത്തിലാണ് സംഭവം അരങ്ങേറിയത്. പീഡനത്തില്‍ ഗുരുതരമായി പരിക്കേറ്റ ബാലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പീഡനത്തെ തുടര്‍ന്ന് ബാലന്‍റെ സ്വകാര്യഭാഗങ്ങളില്‍ സാരമായ പരിക്ക് പറ്റി. രക്തം വാര്‍ന്ന് അവശനായ കുട്ടിയെ കണ്ടെത്തിയ വീട്ടുകാര്‍ കുട്ടിയെ കാണ്‍പൂരിലെ ഹാലറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാലന്‍റെ മൊഴിയെ തുടര്‍ന്നാണ് പീഡന വിവരം പുറം ലോകം അറിഞ്ഞത്.
ഇരയ്ക്കും, പീഡിപ്പിച്ചയാള്‍ക്കും പ്രായ പൂര്‍ത്തിയാകാത്തതിനാല്‍ പോലീസ് ഇതുവരെ കേസ് ചാര്‍ജ് ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കുട്ടികള്‍ക്കെതിരായ അതിക്രമ പ്രകാരം കേസ് എടുക്കാനാണ് ശ്രമം എന്ന് കാണ്‍പൂര്‍ എസ്പി ശലഭ് മാത്തൂര്‍ പറയുന്നു. പെണ്‍കുട്ടി പോലീസ് നിരീക്ഷണത്തിലാണ്. ബാലന്‍ അപകടനില തരണം ചെയ്തു എന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

Wednesday, June 22, 2016

മുടികൊഴിച്ചില്‍ തടയാൻ പേരയില

ഇന്നത്തെ ജീവിതാവസ്ഥകളും ഭക്ഷണ പദാര്‍ത്ഥങ്ങളും ഭക്ഷണരീതികളും എല്ലാം തന്നെ മുടികൊഴിച്ചിലിലേക്ക് നയിക്കുന്ന കാരണങ്ങളാണ്.
ഇവിടെയതാ പുതിയൊരു റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു. പേരയില മുടികൊഴിച്ചിലിനെ പൂര്‍ണമായും തടയാനാകുമെന്നാണ് ഈ റിപ്പോര്‍ട്ട്.
പൂര്‍ണമായും എന്നാല്‍ നൂറ് ശതമാനം തടയാനാകുമെന്നാണ് റിപ്പോർട്ടുകൾ . ഇതുമാത്രമല്ല മുടിയുടെ വളര്‍ച്ച പഴയതിനേക്കാള്‍ ഇരട്ടിയാക്കാനാകുമെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നുവെന്ന് ലെറ്റ്‌സ്‌ഗോഹെല്‍ത്തി ഡോട്ട് നെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എങ്ങിനെയാണ് പേരയില മുടിക്ക് ഗുണകരമാകുന്നത്?
പേരയിലകളില്‍ ധാരളമായി അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി യാണ് അത് മുടിയ്ക്ക് ഗുണകരമാകാനുള്ള പ്രധാന കാരണം. മുടിയുടെ ആരോഗ്യത്തിനും തഴച്ചു വളരുന്നതിനും വിറ്റാമിന്‍ ബി അത്യാവശ്യമാണ്.
എന്താണ് ചെയ്യേണ്ടത്?
ഒരു ലിറ്റര്‍ വെള്ളമെടുത്ത് അതില്‍ ഒരു കൈനിറയെ പേരയിലകള്‍ ചേര്‍ത്ത് 20 മിനിറ്റ് തിളപ്പിക്കുക. അത് അടുപ്പില്‍ നിന്നും വാങ്ങിവെച്ച് തണുക്കുന്നത് വരെ കാത്തിരിക്കുക.
ഈ കഷായം നിങ്ങളുടെ തലയോട്ടിയില്‍ മുടി വളരുന്നിടത്ത് നന്നായി തേച്ചുപിടിപ്പിക്കുക. ശേഷം ഒരുമണിക്കൂറെങ്കിലും കാത്തിരുന്ന ശേഷം കഴുകിക്കളയാം. ഇത് അടുത്ത ദിവസങ്ങളിലും തുടരുക. അല്ലെങ്കില്‍ ഒരു രാത്രി മുഴുവന്‍ ഇങ്ങനെ പേരയില മിശ്രിതം തലയില്‍ തേച്ച് പിടിപ്പിച്ച് അടുത്ത ദിവസം രാവിലെ കഴുകിക്കളയാം.
ഇതുപയോഗിച്ച് തലയില്‍ മസാജ് ചെയ്യുന്നത് മുടികൊഴിച്ചില്‍ തടയുകയും. മുടിയുടെ വേരുകള്‍ക്ക് ശക്തി നല്‍കുകയും ചെയ്യും. പ്രകൃതിദത്തമരുന്നായതുകൊണ്ടു തന്നെ പാര്‍ശ്വഫലങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല.